1 GBP = 92.50 INR                       

BREAKING NEWS

ധൈര്യമായി മക്കളെ നഴ്സിംഗിന് വിടാം; 8000 പൗണ്ട് വരെ ഗ്രാന്റ് നല്‍കാന്‍ ഒരുങ്ങി സര്‍ ക്കാര്‍; ഫീസ് അടക്കുന്നതിന് പകരം ഇങ്ങോട്ട് കിട്ടുന്ന കോഴ്സ് എന്തിന് കളയണം..

Britishmalayali
kz´wteJI³

മീപകാലത്ത് നഴ്സിംഗ് കോഴ്സിനോട് സര്‍ക്കാര്‍ അവഗണന കാണിച്ചതിനെ തുടര്‍ന്ന് പലരും മക്കളെ നഴ്സിംഗിന് വിടണമോ എന്ന കാര്യത്തില്‍ സംശയിച്ച് നിന്നിരുന്നു. എന്നാല്‍ ഇനി ആ സംശയം വേണ്ടെന്നാണ് സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള പുതിയ നിലപാട് സൂചനയേകുന്നത്. നഴ്സിംഗ് സ്റ്റുഡന്റ്സിന് 8000 പൗണ്ട് വരെ ഗ്രാന്റ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഫീസ് അടച്ച് കോഴ്സ് ചെയ്യുന്നതിന് പകരമായി ഇങ്ങോട്ട് പണം കിട്ടുന്ന നഴ്സിംഗ് കോഴ്സ് ഇനി എന്തിന് വെറുതെ കളയണം? എന്ന് ഓരോ രക്ഷിതാക്കളും ആലോചിക്കേണ്ട കാര്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇനി മക്കളെ ധൈര്യമായി നഴ്സിംഗിന് വിടാവുന്നതാണ്.

പുതിയ 5000 പൗണ്ട് ബര്‍സറി സ്റ്റുഡന്റ് പാരാമെഡിക്സ്, ഫിസിയോസ്, ഡയറ്റീഷ്യന്‍സ്, ഒഡിപിഎസ് എന്നിവരിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ളതും പുതിയ കാറ്റഗറിയിലുള്ളവരുമായവര്‍ക്ക് പുതിയ ബര്‍സറിയുടെ ആനുകൂല്യം ഈ വര്‍ഷം സെപ്റ്റംബര്‍ മുതലാണ് ലഭ്യമാക്കുന്നത്. ബര്‍സറി പ്രതിവര്‍ഷം ഏതാണ്ട് ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിലെ സ്റ്റുഡന്റ് ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകള്‍ക്ക് പ്രതിവര്‍ഷം 8000 പൗണ്ട് വരെ ബര്‍സറി ലഭിക്കുമെന്നാണ് കരുതുന്നത്.
ഇതിലൂടെ അവര്‍ക്ക് പഠനകാലത്തെ ജിവിത ചെലവുകള്‍ നിറവേറ്റാനാവും. ഇക്കഴിഞ്ഞ ഡിസംബറില്‍ ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം നടത്തുമ്പോള്‍ പ്രീ-രജിസ്ട്രേഷന്‍ നഴ്സിംഗ്, മിഡ് വൈഫറി, ബന്ധപ്പെട്ട ഹെല്‍ത്ത് ഡിഗ്രി സ്റ്റുഡന്റ്സ്  എന്നിവര്‍ക്ക് ഓരോ വര്‍ഷവും അടിസ്ഥാനപരമായി 5000 പൗണ്ട് മെയിന്റനന്‍സ് ഗ്രാന്റായി നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 3000 പൗണ്ടോളം വരുന്ന എക്സ്ട്രാ പേമെന്റുകള്‍  അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും.

ഓരോ വര്‍ഷവും അവര്‍ക്ക് ചൈല്‍ഡ് കെയര്‍ ചെലവായി 1000 പൗണ്ടും നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ പ്രയാസം നേരിടുന്ന പ്രദേശത്താണ് പഠിക്കുന്നതെങ്കില്‍ 1000 പൗണ്ട് കൂടിയും ഒരു ഷോര്‍ട്ടേജ് സ്പെഷ്യലിസത്തിലാണ് പഠിക്കുന്നതെങ്കില്‍ ഓരോ പുതിയ സ്റ്റുഡന്റിനും 1000 പൗണ്ടും ലഭിക്കുന്നതായിരിക്കും. 2025ആകുമ്പോഴേക്കും നഴ്സുമാരുടെ എണ്ണത്തില്‍ 50,000 പേരുടെ വര്‍ധനവുണ്ടാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്. 2020 സെപ്റ്റംബര്‍ മുതല്‍ പുതിയവരും നേരത്തെയുള്ളവരുമായ ഇനി പറയുന്ന കാറ്റഗറികളില്‍ പഠിക്കുന്നവര്‍ക്കാണ് പുതിയ 5000 പൗണ്ട് ബര്‍സറി ലഭ്യമാക്കുന്നത്.

ഡയറ്റെറ്റിക്സ്, ഡെന്റല്‍ ഹൈജീന്‍ അല്ലെങ്കില്‍ ഡെന്റല്‍ തെറാപ്പി(ലെവല്‍ 5 കോഴ്സുകള്‍), ഒക്യുപേഷണല്‍ തെറാപ്പി, ഓപ്പറേറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് പ്രാക്ടീഷണര്‍ (ലെവല്‍ 5 കോഴ്സുകള്‍)ഷ ഓര്‍ത്തോപ്റ്റിക്സ്, ഓര്‍ത്തോട്ടിക്സ് ആന്‍ഡ് പ്രോസ്തെറ്റിക്സ്, ഫിസിയോതെറാപ്പി, പോഡിയാട്രി അല്ലെങ്കില്‍ ചിറോപോഡി, റേഡിയോഗ്രാഫി (ഡയഗ്‌നോസ്റ്റിക് ആന്‍ഡ് തെറാപ്യൂട്ടിക്), സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി, പാരാമെഡിസിന്‍, മിഡ് വൈഫറി, നഴ്സിംഗ് (അഡല്‍റ്റ്, ചൈല്‍ഡ്, മെന്റല്‍ ഹെല്‍ത്ത്, ലേണിംഗ് ഡിസ് എബിലിറ്റി, ജോയിന്റ് നഴ്സിംഗ്/ സോഷ്യല്‍ വര്‍ക്ക്) എന്നീ കാറ്റഗറികളിലുള്ളവര്‍ക്കാണ് പുതിയ ബര്‍സറി ലഭ്യമാക്കുന്നത്. നിലവില്‍ നല്‍കി വരുന്ന സ്റ്റുഡന്റ് ലോണുകള്‍ക്ക് മേലാണ് അധികമായി ഇത്തരത്തില്‍ ഫണ്ടിംഗ് പ്രദാനം ചെയ്യാന്‍ പോകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category