1 GBP = 92.50 INR                       

BREAKING NEWS

കഴിഞ്ഞ ഒന്നരവര്‍ഷക്കാലം നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡില്‍ മിനിമം തുക മാത്രമാണോ അടയ്ക്കുന്നത്? എങ്കില്‍ സൂക്ഷിക്കുക നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് കാന്‍സല്‍ ചെയ്‌തേക്കും

Britishmalayali
kz´wteJI³

ക്കൗണ്ട് ബാലന്‍സിനേക്കാള്‍ കൂടുതല്‍ പലിശയും, ഫീസും, ചാര്‍ജും അടക്കുന്നവരുടെ ക്രെഡിറ്റ് കാര്‍ഡ് കാന്‍സല്‍ ചെയ്യാന്‍ നീക്കം. ഇത്തരക്കാര്‍ ഓരോ മാസവും മിനിമം തുക മാത്രമാണ് അടയ്ക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലം കൊണ്ട് മിനിമം തുക മാത്രം നിക്ഷേപിക്കുന്നവരുടെ ക്രെഡിറ്റ് കാര്‍ഡ് കാന്‍സല്‍ ചെയ്യാനാണ് ആലോചന നടക്കുന്നത്. ലോയ്ഡ്സ്, ഹാലിഫാക്സ്, ബാങ്ക് ഓഫ് സ്‌കോട്ട്ലാന്‍ഡ് ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കെതിരെയാണ് ബാങ്കുകള്‍ കര്‍ശന തീരുമാനം സ്വീകരിക്കുന്നത്.

അടുത്ത മാസം അവസാനത്തോടെ ക്രെഡിറ്റ് കാര്‍ഡ് കാന്‍സല്‍ ചെയ്യുമെന്നാണ് വിവരം. ഫിനാന്‍ഷ്യല്‍ കണ്ടക്റ്റ് അതോറിറ്റി റൂള്‍സ് എന്ന പുതിയ പദ്ധതി ബാങ്കുകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ റദ്ദാക്കുന്നത്. കടത്തില്‍ മുങ്ങിയിരിക്കുന്നവരെയും തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുന്നവരെയും സഹായിക്കാനാണ് തങ്ങള്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
2018 സെപ്റ്റംബര്‍ മുതല്‍ക്കു തന്നെ ഇതു സംബന്ധിച്ച മുന്നറിയിപ്പ് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കു നല്‍കിയിരുന്നുവെന്ന് ഫിനാന്‍ഷ്യല്‍ റെഗുലേറ്റര്‍ വ്യക്തമാക്കുന്നു. നിരക്കിനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് റേറ്റില്‍ നിന്ന് വേര്‍തിരിക്കുക, തിരിച്ചടവിനായി ജനങ്ങള്‍ക്കിടയില്‍ പരസ്യം ചെയ്യുക, കാര്‍ഡുകള്‍ റദ്ദാക്കുക അല്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യുക തുടങ്ങിയ നടപടിക്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

പെര്‍സിസ്റ്റന്റെ ഡെബ്റ്റ് ഉള്ളവരെ സഹായിക്കാനാണ് നീക്കം വഴി ലക്ഷ്യമിടുന്നത്. എഫ്സിഎ 2018ല്‍ അവതരിപ്പിച്ച നിയമപ്രകാരം ചുരുങ്ങിയത് 18 മാസങ്ങളെങ്കിലുമായി പെര്‍സിസ്റ്റന്റ് ഡെബ്റ്റ് ഉള്ളവരെ ബാങ്കുകള്‍ കണ്ടെത്തേണ്ടതുണ്ട്. 36 മാസങ്ങള്‍ക്കു ശേഷം കടം തീര്‍ക്കാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് ബാങ്കുകള്‍ ഇവര്‍ക്ക് കത്തു നല്‍കണം. ഇല്ലായെങ്കില്‍ ഇവരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ സസ്പെന്‍ഡ് ചെയ്യപ്പെടും.

36 മാസങ്ങളായി പെര്‍സിസ്റ്റന്റ് ഡെബ്റ്റ് ഉള്ളവരോട് പ്രതിമാസം നിശ്ചിത തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹാലിഫാക്സ് പറഞ്ഞു. പേമെന്റുകള്‍ വര്‍ധിപ്പിക്കാനും ക്രെഡിറ്റ് കാര്‍ഡുകള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടും മൂന്ന് കത്തുകളെങ്കിലും ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നാണ് ബാങ്കുകള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. മാറ്റങ്ങള്‍ വിശദമാക്കിക്കൊണ്ട് ലോയ്ഡ് ബാങ്ക് തങ്ങളുടെ അനുബന്ധമായി പ്രവര്‍ത്തിക്കുന്ന മൂന്ന് ബാങ്കുകളുടെയും ഇടപാടുകാര്‍ക്ക് 2018 മുതല്‍ക്ക് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബാര്‍ക്ലെകാര്‍ഡ്, നാറ്റ്വെസ്റ്റ്, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്ലന്‍ഡ് തുടങ്ങിയവയും സമാന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category