1 GBP = 92.30 INR                       

BREAKING NEWS

ലെസ്റ്ററിലെ ഇന്ത്യക്കാരനായ 13 വയസുകാരനെ കുത്തിക്കൊലപ്പെടുത്തുന്നത് ഇന്ത്യയിലിരുന്ന് അച്ഛന്‍ ലൈവായി കണ്ടു; ഭയങ്കരമായ ഒരു കൊലപാതക കഥയിങ്ങനെ

Britishmalayali
kz´wteJI³

രു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും നിര്‍ഭാഗ്യവാനും നിസ്സഹായനുമായ പിതാക്കന്‍മാരില്‍ ഒരാളായിരിക്കാം ഇന്ത്യക്കാരനായ കല്‍പേഷ് മിസ്ട്രി. തന്റെ 13കാരനായ മകനെ യുകെയിലെ ലെസ്റ്ററിലെ വീടിന് പുറത്ത് വച്ച് ഒരു ക്രൂരനായ കൊലപാതകി വധിക്കുന്നത് ലൈവായി കണ്ട് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടുന്ന ഗതികേടുണ്ടായ പിതാവാണ് ഇദ്ദേഹം. സമീപകാലത്തുണ്ടായ ഏറ്റവും ഭയങ്കരമായ ഒരു കൊലപാതക കഥയാണിത്. 4000 മൈലുകള്‍ക്കപ്പുറത്ത് തന്റെ മകന്റെ ജീവന്‍ ഒരു കൊലപാതകിയുടെ കത്തിത്തുമ്പില്‍ കിടന്ന് പിടയുന്നത് കണ്ടിട്ടും ഒന്നും ചെയ്യാനാവാതെ ഇരിക്കേണ്ടി വന്ന ഒരു അച്ഛന്റെ കദന കഥ ഇപ്പോള്‍ ഏവരുടെയും കരളലയിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

കഴുത്തിന് കത്തി കൊണ്ട് കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ 13കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെല്‍ഗ്രേവില്‍ വച്ച് നടന്ന സംഭവത്തെ തുടര്‍ന്ന് കൊലപാതകി ഓടി രക്ഷപ്പെടുകയായിരുന്നു. തന്റെ ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്പ് മകന്‍ നിസ്സഹായനായി തന്നെ ഫേസ്ടൈമിലൂടെ വിളിക്കുകയും താനാ ക്രൂരകൃത്യം ലൈവായി കാണുകയായിരുന്നുവെന്നും കല്‍പേഷ് വെളിപ്പെടുത്തുന്നു. കുത്തേറ്റ തന്റെ മകന്റെ കഴുത്ത് ഭാര്യ മുറുകെ പിടിക്കുകയും ചോര വാര്‍ന്ന് പോകുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നത് താന്‍ ലൈവായി കണ്ടുവെന്ന് ഇദ്ദേഹം പരിതപിക്കുന്നു.
തന്റെ ജീവനെടുക്കാന്‍ കൊലപാതകി എത്തിയപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ മകന്‍ തന്നെ വിളിക്കുകയായിരുന്നുവെന്നും കല്‍പേഷ് വെളിപ്പെടുത്തുന്നു. എന്നാല്‍ അവനെ രക്ഷിക്കാനാവാത്ത നിരാശയില്‍ തനിക്ക് ദുഖവും അമര്‍ഷവും അണപൊട്ടിയിരുന്നുവെന്നും ഈ പിതാവ് പറയുന്നു. തുടര്‍ന്ന് 39കാരനായ ഈ പിതാവ് ഉടന്‍ വിമാനം കയറി യുകെയിലെത്തുകയും മകന്റെ കിടക്കക്കരികില്‍ കുതിച്ചെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം തനിക്ക് പുറകില്‍ ആരോ പതുങ്ങി വരുന്നുണ്ടെന്ന് ഈ മകന്‍ മനസിലാക്കുകയായിരുന്നു.

തന്റെ മകനെ കത്തി കൊണ്ട് കുത്തിയ കൊലപാതകി അത് ആസ്വദിച്ച് ക്രൂരമായി ചിരിച്ചിരുന്നുവെന്നാണ് കല്‍പേഷ് ധാര്‍മിക രോഷം കൊള്ളുന്നത്. കൊലപാതക കഥയറിഞ്ഞ് പോലീസ് ഇവിടേക്ക് കുതിച്ചെത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന 32 കാരനെ പോലീസ് അധികം വൈകാതെ ലെസ്റ്ററില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കൊലപാതകവുമായി മറ്റു രണ്ടു പേര്‍ക്ക് കൂടി ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇത് സംബന്ധിച്ച് ത്വരിത ഗതിയിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category