1 GBP = 92.00 INR                       

BREAKING NEWS

'ലണ്ടന്‍ ഐ' ഇന്ത്യയിലും മിഴി തുറക്കുമോ? യാഥാര്‍ത്ഥ്യമായാല്‍ ഒരു പക്ഷിയുടെ കണ്ണിലൂടെന്ന പോലെ മുംബൈ നഗരം മുഴുവന്‍ കാണാം; വിനോദ സഞ്ചാര മേഖലയിലെ കുതിച്ചു ചാട്ടം ലക്ഷ്യമിട്ട് ആ ഭീമന്‍ ചക്രം ഇനി ഇന്ത്യയിലും

Britishmalayali
kz´wteJI³

ണ്ടന്‍ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യമെത്തുന്ന ചിത്രം ലണ്ടന്‍ ഐ യുടേതാണ്. എന്താണിത് എന്നു തെരഞ്ഞു പോയാല്‍ അത്ഭുതപ്പെടും. ലോകത്തു ബ്രിട്ടന്റെ മുഖമായി അറിയപ്പെടുന്ന ലണ്ടന്‍ ഐ നഗരത്തിന്റെ ആകാശദൃശ്യം കാണുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ് ലണ്ടന്‍ ഐ തേംസ് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. നല്ല കാലാവസ്ഥയാണെങ്കില്‍ 45 കിലോമീറ്റര്‍ വരെ ദൂരെയുള്ള കാഴ്ച്ചകള്‍ കാണാന്‍ സാധിക്കുന്ന ഈ ഭീമന്‍ ചക്രം ഇന്ത്യയിലും എത്തുകയാണ്.

ലണ്ടന്‍ ഐ എന്ന പേരു പോലെ തന്നെ നഗരത്തെ ഏറ്റവും മനോഹരമായി നോക്കി കാണുവാന്‍ സാധിക്കുന്ന കണ്ണാണിത്. 135 മീറ്റര്‍ ഉയരമുള്ള ഈ ചക്രത്തില്‍ കയറിയാല്‍ 45 കിലോമീറ്റര്‍ ദൂരത്തോളമുള്ള കാഴ്ചകള്‍ ആസ്വദിക്കാന്‍ ഇതില്‍ നിന്നും കഴിയും. 32 ക്യാപ്‌സൂള്‍ ആകൃതിയുള്ള മുറികള്‍ എല്ലാം ശീതീകരിച്ചു ഭദ്രമാക്കിയവയാണ്. ഓരോ മുറിയും 25 പേര്‍ക്ക് നില്‍ക്കാനും ഇരിക്കാനും കഴിയുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. മണിക്കൂറില്‍ 900 മീറ്റര്‍ വേഗതയില്‍ തിരിയുന്ന ഈ ചക്രം, മുപ്പതു മിനിറ്റു കൊണ്ട് ഒരു കറക്കം പൂര്‍ത്തിയാക്കുന്നു. ചെറിയ വേഗതയില്‍ കറങ്ങുന്നതിനാല്‍ ലണ്ടന്‍ ഐയുടെ പ്രവര്‍ത്തനം നിര്‍ത്താറില്ല.  കറങ്ങിക്കൊണ്ടിരിക്കേ തന്നെ ആളുകള്‍ ഇതില്‍ കയറുകയാണ് പതിവ്.
സാധാരണ നിരീക്ഷണ ചക്രങ്ങളില്‍ നിന്നും വ്യത്യസ്തമായി 360 ഡിഗ്രിയില്‍ ചുറ്റുപാടുകള്‍ വീക്ഷിക്കാനുള്ള സംവിധാനം ലണ്ടന്‍ ഐയ്ക്ക് ഉണ്ട്. ഇതിന്റെ ഉദ്ഘാടനം 1999 ഡിസംബര്‍ 31-നു രാത്രി എട്ടു മണിക്കാണ് നിര്‍വ്വഹിച്ചത്. അതുകൊണ്ട് ഇതിനെ മില്ലേനിയം വീല്‍ എന്നും വിളിക്കാറുണ്ട്. വര്‍ഷം തോറും 35 ലക്ഷം ആളുകള്‍ ഇതില്‍ കയറാറുണ്ട്. ഒരു ദിവസം ശരാശരി 10,000 ആളുകളും കയറാറുണ്ട്. 

ലണ്ടന്‍ ഐയ്ക്കു സമാനമായ ഒരു നിരീക്ഷണ ചക്രം ഇന്ത്യയിലും വരികയാണ്. നടപടി ക്രമങ്ങളെല്ലാം കൃത്യമായി പൂര്‍ത്തിയായാല്‍ മുംബൈ നഗരത്തിലായിരിക്കും ഇതു മിഴി തുറക്കുക. മുംബൈയിലെ ബാന്ദ്രവോര്‍ലി സീ ലിങ്കില്‍ ടോള്‍ പ്ലാസയ്ക്ക് മുമ്പിലായിട്ടായിരിക്കും ഇതു സ്ഥാപിക്കുക എന്നാണ് റിപ്പോര്‍ട്ട്. അതേസയം ഇത് സ്ഥാപിക്കുമ്പോള്‍ തീരദേശ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ചക്രം നിര്‍മ്മിക്കാനുള്ള തുക ഉടന്‍ ബജറ്റില്‍ വകയിരുത്തുമെന്നും പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category