1 GBP = 92.40 INR                       

BREAKING NEWS

ഇ സിഗരറ്റ് ഉപയോഗിച്ചു കൊണ്ട് വാഹനമോടിക്കാറുണ്ടോ? എന്നാല്‍ നിര്‍ത്തിക്കോളൂ; പിടിക്കപ്പെട്ടാല്‍ കാത്തിരിക്കുന്നത് വമ്പന്‍ പിഴയും റോഡ് നിരോധനവും

Britishmalayali
kz´wteJI³

ദ്യപിച്ചു വാഹനമോടിക്കുന്നതും ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും എല്ലാം പിടിക്കപ്പെടുമ്പോള്‍ വമ്പന്‍ പിഴ അടക്കമുള്ള ശിക്ഷകളാണ് ചുമത്തപ്പെടുന്നത്. ഇപ്പോഴിതാ, ഡ്രൈവിംഗിനിടയിലുള്ള പുകവലിയും വേണ്ടെന്നു പറയുകയാണ് പുതിയ നിയമം. ഇ സിഗരറ്റ് ഉപയോഗിച്ചു കൊണ്ട് വാഹനമോടിക്കുന്നത് 5000 പൗണ്ട് പിഴയ്ക്കും റോഡ് നിരോധനത്തിനും കാരണമാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

വാഹനത്തിലിരുന്ന് സിഗരറ്റ് വലിക്കുമ്പോള്‍ അതിന്റെ പുക കാഴ്ചയ്ക്കു തടസമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാലാവസ്ഥ മോശമായിരിക്കുന്ന സമയത്ത് കൃത്യമായ കാഴ്ച ലഭിക്കാത്തത് പല അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്. അതിനൊപ്പം പുകവലിയുടെ പുക സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.
ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് ഒരിക്കലും നിയമവിരുദ്ധമല്ല, എങ്കിലും ഇ-സിഗരറ്റ് ഉപയോഗിക്കുന്നതു മൂലം ഡ്രൈവിംഗില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതെ വാഹനമോടിക്കുന്നതും കേസെടുക്കുന്നതിനു കാരണമാകാം. സൂര്യ പ്രകാശത്തില്‍ നിന്നുള്ള കാഴ്ച തടസ്സപ്പെടുത്താന്‍ ഇ-സിഗരറ്റിന്റെ പുകയ്ക്ക് സാധിക്കും. ഇതു പലപ്പോഴും വന്‍ അപകടങ്ങള്‍ക്ക് സാധ്യതയൊരുക്കുകയും ചെയ്യും.

നിങ്ങള്‍ സുരക്ഷിതമായി വാഹനമോടിക്കുന്നതിന് ഇ സിഗരറ്റ് തടസ്സം സൃഷ്ടിച്ചുവെന്ന് പൊലീസിന് മനസിലാക്കുവാന്‍ സാധിച്ചാല്‍ അപ്പോള്‍ 100 പൗണ്ട് പിഴയും മൂന്ന് പെനാലിറ്റി പോയന്റ്‌സും ശിക്ഷയായി ലഭിക്കും. കൂടുതല്‍ ഗൗരവമുള്ള കേസുകളില്‍ കോടതിയില്‍ ഹാജരാക്കുകയും 5000 പൗണ്ടു വരെ പിഴ ഈടാക്കുകയും ഒന്‍പതു പെനാലിറ്റി പോയന്റ്‌സ് ലഭിക്കുകയും ചെയ്യും. മാത്രമല്ല, ഡ്രൈവിംഗ് നിരോധനത്തിനും കാരണമായേക്കും.

ഏതെങ്കിലും അപകടത്തില്‍ പ്പെടുകയാണെങ്കില്‍ നിങ്ങളുടെ ഇന്‍ഷൂറന്‍സിനെയും ഇതു ബാധിക്കും. കാഴ്ച മങ്ങിയത് പുകവലി കാരണമാണെങ്കില്‍ നിങ്ങള്‍ക്കു സംഭവിക്കുന്ന യാതൊരു നാശനഷ്ടങ്ങള്‍ക്കും പരിക്കുകള്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നതല്ല. ഏതാണ്ട് മൂന്നു മില്യണിലധികം ആളുകളാണ് ഇന്ന് യുകെയില്‍ ഇ സിഗരറ്റ് ഉപയോഗിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും വാഹനമോടിക്കുമ്പോഴും പുകവലിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category