1 GBP = 92.00 INR                       

BREAKING NEWS

സല്‍മാന്‍ രാജകുമാരന്റെ പഴ്സണല്‍ മൊബൈല്‍ നമ്പറില്‍ നിന്നും ലഭിച്ച വീഡിയോ തുറന്ന ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ സൗദി കിരീടാവകാശി നേരിട്ട് ഇടപെട്ട് കുരുക്കിയെന്ന് ആരോപണം; നഗ്‌നചിത്രങ്ങള്‍ ലീക്കായതിന്റെ പിന്നാലെ ഒരു അറബ്-സായിപ്പ് പോരാട്ടത്തിന്റെ കഥ കൂടി പുറത്ത്

Britishmalayali
kz´wteJI³

ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും ആമസോണ്‍ ഉടമയുമായ ജെഫ് ബെസോസിന്റെ മൊബൈല്‍ ഫോണ്‍ 2018ല്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സൗദി കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അഥവാ എംബിഎസിന്റെ പഴ്സണല്‍ മൊബൈല്‍ ഫോണ്‍ നമ്പറില്‍ നിന്നും ലഭിച്ച വാട്സാപ്പ് വീഡിയോ ബെസോസ് ഓപ്പണ്‍ ചെയ്തപ്പോഴാണ് ഹാക്കിംഗ് സംഭവിച്ചതെന്നത് വന്‍ വിവാദമാണുണ്ടാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ സൗദി കിരീടാവകാശി നേരിട്ട് ഇടപെട്ട് കുരുക്കിയെന്ന തരത്തിലുളള ആരോപണങ്ങളാണ് ഇതിനെ തുടര്‍ന്ന് ശക്തമായിരിക്കുന്നത്. നഗ്‌നചിത്രങ്ങള്‍ ലീക്കായതിന് പിന്നാലെ ഒരു അറബ്-സായിപ്പ് പോരാട്ടത്തിന്റെ കഥ കൂടിയാണിപ്പോള്‍ പുറത്തായിരിക്കുന്നത്.

എംബിഎസിന്റെ പഴ്സണല്‍ നമ്പറില്‍ നിന്നും ഒരു മലീഷ്യസ്  കോഡ് അടങ്ങിയ ഒരു വീഡിയോ ഫയല്‍ ബെസോസിന് ലഭിച്ചതോടെ അദ്ദേഹത്തിന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയായിരുന്നുവെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 മേയ് ഒന്നിനാണ് ഈ വീഡിയോ സന്ദേശം ബെസോസിന്റെ ഫോണിലേക്ക് എംബിഎസ് അയച്ചതെന്നാണ് ഇത് സംബന്ധിച്ച ഫോറന്‍സിക് പരിശോധനകളിലൂടെ വ്യക്തമായിരിക്കുന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബെസോസിന്റ ഫോണില്‍ നിന്നും രഹസ്യ സ്വഭാവത്തിലുള്ളവയടക്കം വന്‍ തോതില്‍ ഡാറ്റകള്‍ ചോര്‍ത്തപ്പെട്ടുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഏതൊക്കെ തരത്തിലുളള ഡാറ്റയാണ് ചോര്‍ന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. തുടര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് നാഷണല്‍ എന്‍ക്വയറര്‍ എന്ന ടാബ്ലോയ്ഡ് ബെസോസും ലൗറന്‍ സാന്‍ചെസ് എന്ന യുവതിയും തമ്മിലുള്ള ബന്ധം കണ്ടെത്തി പുറത്ത് വിട്ടിരുന്നത്. താനും സാന്‍ചെസും തമ്മിലുളള നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി  ഈ ടാബ്ലോയ്ഡ് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതി അതിനെ തുടര്‍ന്ന് ബെസോസ് ഉന്നയിക്കുകയും ചെയ്തിരുന്നു.നാഷണല്‍ എന്‍ക്വയറിന് സൗദിയുമായി സാമ്പത്തിക ബന്ധങ്ങളുണ്ടെന്ന കാര്യം അത് സംബന്ധിച്ച ബ്ലോഗ് പോസ്റ്റിലൂടെ ആ സമയത്ത് ബെസോസ് എടുത്ത് കാട്ടുകയും ചെയ്തിരുന്നു.

തന്നെ കരിവാരിത്തേക്കാന്‍ സൗദി ഇതിലൂടെ ശ്രമിക്കുന്നുവെന്ന സൂചനയും ബെസോസ് നല്‍കിയിരുന്നു. ജേര്‍ണലിസ്റ്റായ ജമാല്‍ ഖഷോഗിയെ വധിച്ചതിന് പിന്നില്‍ സൗദി ഭരണകൂടം അഥവാ എംബിഎസ് ആണെന്ന് തന്റെ  ഉടമസ്ഥതയിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന വാര്‍ത്തകളാണ് തന്നോട് സൗദിക്ക് വിരോധമുണ്ടാകുന്നതിന് കാരണമെന്നും ബെസോസ് എടുത്ത് കാട്ടുന്നു. നാഷണല്‍ എന്‍ക്വയററിന്റെ ഉടമസ്ഥതയുള്ള എഎംഐയുടെ പബ്ലിഷറായ ഡേവിഡ് പെക്കര്‍ 2017 സെപ്റ്റംബറില്‍ എംബിഎസിനെ കണ്ടിരുന്നു. എന്നാല്‍ തങ്ങളാണ് ബെസോസിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണങ്ങളെ ഇരുവരും ശക്തമായി നിഷേധിച്ചിട്ടുണ്ട്.

2018 ഏപ്രിലില്‍ എഎംഐ സൗദിയെയും എംബിഎസിനെയും വാനോളം പുകഴ്ത്തി 97 പേജ് വരുന്ന ഗ്ലോസി മാഗസിന്‍ പുറത്തിറക്കിയിരുന്നു. ഇത്തരത്തില്‍ സൗദിയും ബെസോസും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന വേളയിലാണ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ എംബിഎസാണ് വീഡിയോ സന്ദേശം അയച്ചതെന്ന പുതിയ വാര്‍ത്തയും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ഇരു പക്ഷവും തമ്മിലുള്ള സ്പര്‍ധ വര്‍ധിപ്പിച്ചിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category