1 GBP = 92.50 INR                       

BREAKING NEWS

വിവാഹവാര്‍ഷികത്തിന് കേക്കുനല്‍കി സന്തോഷം പങ്കിട്ടു സുഹൃത്തുക്കളോടു വിനോദയാത്രയുടെ കാര്യം പറഞ്ഞു; തിരികെ ജോലിക്കെത്തുമ്പോള്‍ മധുരം കൊണ്ടു വരാമെന്ന് പറഞ്ഞു പോയ ഇന്ദു ഇനി മടങ്ങിവരില്ലെന്ന ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍; കുന്ദമംഗലത്തെ സുഹൃത്തുക്കള്‍ രഞ്ജിത് കുമാറിനെ നാട്ടുകാര്‍ വിളിച്ചിരുന്നത് രഞ്ജുവെന്ന്; നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷപ്പുക ജീവനെടുത്തത് കോഴിക്കോട് സ്വന്തമായി സോഫ്റ്റ്വെയര്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങിയ സമയത്ത്; യുവ എന്‍ജിനീയറുടെയും കുടുംബത്തിന്റെ വിയോഗം വിശ്വസിക്കാനാവാതെ നാട്ടുകാര്‍

Britishmalayali
kz´wteJI³

കോഴിക്കോട്: യുവ എന്‍ജിനീയറും ഭാര്യയും മകനും നേപ്പാളിലെ കാഠ്മണ്ഡുവില്‍ വിഷപ്പുക ശ്വസിച്ച് മരിച്ചെന്ന വാര്‍ത്തക കുന്ദമംഗലത്തെ നാട്ടുകരെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. കുന്ദമംഗലം വെളൂര്‍ പുനത്തില്‍ മാധവന്‍ നായരുടെ മകന്‍ രഞ്ജിത്ത് കുമാര്‍ (37), ഭാര്യ ഇന്ദു ലക്ഷ്മി (32), മകന്‍ വൈഷ്ണവ് (രണ്ട്) എന്നിവരാണ് വിനോദയാത്രക്കിടെ റിസോര്‍ട്ടിലെ മുറിയില്‍ വിഷപ്പുക ശ്വസിച്ച് മരിച്ചത്.

രണ്ടാഴ്ച മുമ്പ് കുടുംബസമേതം പഴനിക്ക് പോയിരുന്ന ഇവര്‍ വ്യാഴാഴ്ചയാണ് വീട്ടില്‍നിന്ന് നെടുമ്പാശ്ശേരി വഴി ഡല്‍ഹിയിലേക്ക് യാത്രയായത്. അവിടെ നിന്നാണ് സുഹൃത്തുക്കളുടെ കുടുംബങ്ങളോടൊപ്പം നേപ്പാളിലെ പര്‍വതപ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോയത്. യാത്രാസംഘത്തിലെ നാല് കുടുംബങ്ങളിലുള്ള 15പേരില്‍ എട്ടുപേര്‍ താമസിച്ച മുറിയിലുള്ളവരാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്. സംഘത്തിലെ മറ്റുള്ളവരോടൊപ്പം അടുത്ത മുറിയില്‍ കിടന്നുറങ്ങിയ രഞ്ജിത്തിന്റെ മുതിര്‍ന്ന മകന്‍ സില്‍വര്‍ ഹില്‍സ് സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മാധവ് (ഏഴ്) രക്ഷപ്പെട്ടവരില്‍പെടുന്നു.

കാരന്തൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ എലത്തൂര്‍ ബ്രാഞ്ചില്‍ കാഷ്യറാണ് ഭാര്യ ഇന്ദു ലക്ഷ്മി. വിവാഹവാര്‍ഷികത്തിന് കേക്കുനല്‍കി സന്തോഷം പങ്കിട്ടവേളയിലാണ് ഇന്ദുലക്ഷ്മി അടുത്തദിവസം വനോദയാത്ര പോവുന്നകാര്യം സഹപ്രവര്‍ത്തകരോട് പറയുന്നത്. ഡല്‍ഹിയിലേക്ക് പോവുന്നെന്നുമാത്രമേ ഇന്ദുവിനും അറിയായിരുന്നുള്ളൂ. നേപ്പാളിലേക്ക് പോവുന്നകാര്യം ഭര്‍ത്താവ് രഞ്ജിത്ത്കുമാര്‍ ഇന്ദുവിനോട് പറയാതെ സസ്പെന്‍സായിവെച്ചു. കേക്ക് മുറിച്ച അതേമുറിയിലെ ടി.വി.യിലൂടെ ഇന്ദുവും കുടുംബവും നേരിട്ട അപകടവാര്‍ത്ത അറിഞ്ഞതോടെ കാരന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.പി. ശൈലജയ്ക്കും ജീവനക്കാര്‍ക്കും അത് താങ്ങാവുന്നതിലുമപ്പുറമായി.

ബാങ്കിന്റെ എലത്തൂരിലെ ഹെഡ് ഓഫീസില്‍ ജൂനിയര്‍ ക്ലാര്‍ക്കായി മൂന്നുവര്‍ഷം മുമ്പാണ് മൊകവൂര്‍ ശ്രീപത്മം വീട്ടില്‍ പി.ആര്‍. ഇന്ദുലക്ഷ്മി ജോലിയില്‍ പ്രവേശിച്ചത്. 16-ന് വ്യാഴാഴ്ചയായിരുന്നു ഇന്ദുവിന്റെയും രഞ്ജിത്തിന്റെയും ഒന്‍പതാം വിവാഹവാര്‍ഷികം. ബാങ്കിലെ ജീവനക്കാരന്‍ ഹാഫിക്കിന്റെ ഭാര്യ ഫരിനാസ് വീട്ടില്‍നിന്ന് കേക്ക് ഉണ്ടാക്കി നല്‍കാറുണ്ട്. ഉച്ചയൂണിന്റെ സമയത്ത് ഫരിനാസിനോട് പറഞ്ഞ് വരുത്തിച്ച കേക്ക് സഹപ്രവര്‍ത്തകര്‍ക്കൊപ്പം മുറിച്ച് സന്തോഷം പങ്കുവെച്ചു. ഉറ്റസുഹൃത്തുക്കളായ കെ. ജുന, എന്‍.പി. ബിജു, ധനീഷ്, അസി. സെക്രട്ടറി എ.പി. നിഷ, വി.ടി. രാഘവന്‍ എന്നിവരോട് 18-ന് ശനിയാഴ്ച കുടുംബത്തോടൊപ്പം ഡല്‍ഹിയിലേക്ക് പോവുന്നകാര്യം അന്ന് ഭക്ഷണം കഴിക്കുന്നവേളയില്‍ ഇന്ദു പറഞ്ഞിരുന്നു.

22-ന് തിരിച്ചെത്തും 23-ന് വ്യാഴാഴ്ച ജോലിക്കെത്തുമ്പോള്‍ മധുരം കൊണ്ടുവരാമെന്ന് പറഞ്ഞാണ് ഇന്ദു അന്ന് ഓഫീസില്‍നിന്ന് ഇറങ്ങിയത്. 18-ന് നെടുമ്പാശ്ശേരിയില്‍നിന്നാണ് ഡല്‍ഹിക്കുപോയത്. പുറപ്പെട്ടശേഷം വാട്സാപ്പിലോ ഫോണിലോ സഹപ്രവര്‍ത്തകരാരുമായി സംസാരിച്ചിട്ടില്ല. ഡല്‍ഹിയിലേക്കെന്നു പറഞ്ഞുപോയ ഇന്ദു നേപ്പാളില്‍ മരിച്ചതായി വിവരം ടി.വി.യില്‍ കണ്ടപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്ന് ശൈലജ പറഞ്ഞു. ബന്ധുക്കളുമായി സംസാരിച്ചപ്പോഴാണ് ഈ വാര്‍ത്ത സ്ഥിരീകരിക്കാനായത്. സുഹൃത്തുക്കളും കുടുംബവുമായി യാത്രപോവുന്നത് എവിടേക്കെന്ന് ഇന്ദു കൃത്യമായി അറിഞ്ഞിരുന്നില്ലെന്ന്, നടുക്കത്തില്‍നിന്ന് മുക്തമായിട്ടില്ലാത്ത ജുന പറഞ്ഞു. ബാങ്കിലെ കൗണ്ടറില്‍ വായ്പ, നിേക്ഷപ വിഭാഗം കൈകാര്യം ചെയ്തിരുന്ന സീറ്റില്‍ ഇരിക്കാന്‍ ഇനി ഇന്ദു ഉണ്ടാവില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ സഹപ്രവര്‍ത്തകര്‍ ഏറെ പാടുപെട്ടു.

ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും എറണാകുളത്തുമായാണ് താമസമെങ്കിലും ആഴ്ചയിലൊരിക്കലെങ്കിലും കുന്ദമംഗലത്തെ വീട്ടില്‍ എത്താറുള്ള രഞ്ജു എന്ന് നാട്ടുകാര്‍ വിളിക്കുന്ന രഞ്ജിത്ത് കുമാറിന് നാട്ടില്‍ വലിയ സൗഹൃദവലയമുണ്ട്. നാട്ടിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടാകാറുള്ള രഞ്ജു എഴാം ക്ലാസ് വരെയാണ് കുന്ദമംഗലത്ത് പഠനം നടത്തിയിട്ടുള്ളത്.

പിന്നീട് നടക്കാവില്‍ മാതൃസഹോദരിയുടെ വീട്ടില്‍ താമസിച്ച് വെസ്റ്റ്ഹില്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിലും തുടര്‍ന്ന് ദേവഗിരി കോളജിലുമാണ് പഠിച്ചത്. തിരുവനന്തപുരത്തുള്ള കെ.എസ്.ആര്‍.ടി.സി എന്‍ജിനീയറിങ് കോളജില്‍നിന്ന് ബി.ടെക് ബിരുദത്തിനുശേഷം ബംഗളൂരുവില്‍നിന്ന് എം.ടെക് ബിരുദവുമെടുത്തു. തുടര്‍ന്ന് തിരുവനന്തപുരം ടെക്നോപാര്‍ക്കിലും എറണാകുളത്ത് ഇന്‍ഫോപാര്‍ക്കിലെ ടാറ്റ കണ്‍സള്‍ട്ടന്‍സിയിലുമായി ജോലി ചെയ്തു. ഈയടുത്ത് ജോലിയില്‍നിന്ന് രാജിവെച്ച് സുഹൃത്തുമായി ചേര്‍ന്ന് കോഴിക്കോട് കേന്ദ്രമായി സോഫ്റ്റ്വെയര്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങിയ സമയത്താണ് മരണം തട്ടിയെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category