1 GBP = 92.40 INR                       

BREAKING NEWS

പെന്തകോസ്തിലേക്ക് മതം മാറിയെത്തിയ പഴയ ഇസ്ലാം; നുഴഞ്ഞു കയറ്റക്കാരനെതിരെ എതിരാളികള്‍ ചര്‍ച്ചയാക്കിയത് എന്‍ഡിഎഫ് എന്ന ആരോപണം; എത്തുന്ന വീട്ടിലെ കമ്പ്യൂട്ടറില്‍ കയറി ഡാറ്റ മോഷ്ടിച്ച് ബ്ലാക്മെയില്‍ ചെയ്യുന്ന വിരുതന്‍! ഷിബു പീടിയെക്കല്‍ എന്ന പാസ്റ്ററിനെ ആക്രമിക്കാന്‍ ശ്രീനാരായണീയരോട് ആഹ്വാനം ചെയ്ത വര്‍ഗ്ഗീയത; പ്രാര്‍ത്ഥിക്കാന്‍ സ്ഥലം നല്‍കാത്തതിനാലാണ് പുറ്റിങ്ങല്‍ അപകടം ഉണ്ടായതെന്ന് പ്രസംഗിച്ച സുവിശേഷകന്‍; വനിതാ പൊലീസിനെ ട്യൂണ്‍ ചെയ്ത് പൊല്ലാപ്പിലായ പാസ്റ്റര്‍ ഷമീറിന്റെ കഥ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്ത്രീകളോട് അപമര്യാദയായും ലൈംഗികച്ചുവയോടും സംസാരിച്ച പാസ്റ്റര്‍ ഷമീര്‍ അറസ്റ്റിലാകുമ്പോള്‍ ചര്‍ച്ചയാകുന്നത് പെന്തകോസ്ത സഭയില്‍ നിന്ന് തന്നെ ഈ പാസ്റ്റര്‍ക്കെതിരെ ഉയര്‍ന്ന മറ്റ് ആരോപണങ്ങളാണ്. മതപരിവര്‍ത്തനത്തിലൂടെ പെന്തക്കോസ്ത് വിഭാഗത്തിലെത്തിയ ആളാണ് ഷമീര്‍ പാസ്റ്റര്‍. പ്രാര്‍ത്ഥിക്കാന്‍ സ്ഥലം നല്‍കാത്തതിനാലാണ് പുറ്റിങ്ങല്‍ അപകടം ഉണ്ടായതെന്ന് നേരത്തെ പ്രസംഗിച്ചു നടന്നത് വിവാദമായിരുന്നു. തല്ലു കിട്ടുമെന്നായപ്പോള്‍ അത് നിറുത്തി. മോശം പെരുമാറ്റത്തിന് സഭയില്‍ നിന്നും പാസ്റ്റര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. സ്ത്രീകളുടെ രാത്രി നടത്തത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ പ്രചരണം നടക്കുമ്പോഴാണ് വനിതാ പൊലീസിനു നേരെ പാസ്റ്ററുടെ മോശം പെരുമാറ്റം. പാസ്റ്ററെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.

വലിയ അമളിയാണ് പാസ്റ്ററെ കുടുക്കിയത്. തിരുവനന്തപുരത്ത് സുവിശേഷ പ്രസംഗം കഴിഞ്ഞ കാറില്‍ മടങ്ങവേ കൊല്ലം സെന്റ് ജോസഫ് സ്‌കൂളിനു മുന്നില്‍ അര്‍ധരാത്രിയില്‍ രണ്ടു യുവതികള്‍ വഴിയരുകില്‍ നില്‍ക്കുന്നത് കണ്ടു. കാര്‍ പതുക്കെ നിര്‍ത്തിയ ശേഷം യുവതികളോട് കുശലാന്വേഷണം തുടങ്ങി. അല്‍പനേരം സംസാരിച്ച ശേഷം രാത്രിയില്‍ ഇവിടെ നില്‍ക്കേണ്ടെന്നും ഹോട്ടലില്‍ റൂം എടുക്കാമെന്നും വരുന്നോ എന്നും ചോദിച്ചു. എന്നാല്‍, തന്റെ ചോദ്യം രാത്രിയില്‍ പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിനോട് ആണെന്ന് പാസ്റ്റര്‍ ഷമീര്‍ അറിഞ്ഞില്ല. വയര്‍ലെസ് വഴി വനിത പൊലീസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൊടുത്തതോടെ കാറുമായി പാസ്റ്റര്‍ മുങ്ങി. എന്നാല്‍, കാര്‍ നമ്പര്‍ കുറിച്ചെടുത്തിരുന്ന പൊലീസ് രാവിലെ തന്നെ ഷമീറിനെ പൊക്കി. പൊതുയിടത്ത് രാത്രിയിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായ സഞ്ചരിക്കാനുള്ള അവകാശം ഒരുക്കുന്നതിന്റെ ഭാഗമായി വനിത ഷാഡോ പൊലീസിന്റെ പട്രോളിങ് ശക്തമാക്കിയത് ഷമീര്‍ അറിഞ്ഞിരുന്നില്ല. കൊല്ലം മുഖത്തല സ്വദേശിയാണ് ഷമീര്‍. മുസ്ലിം മതത്തില്‍ നിന്ന് പെന്തക്കോസ്തിലേക്ക് മാറിയ വ്യക്തി ആണ് ഷമീര്‍. കേരളമെമ്പാടും സുവിശേഷം പറയലാണ് പ്രധാന ജോലി. ഇയാള്‍ക്കെതിരെ മുമ്പ് പലവിധ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

മുസ്ലിം മതത്തില്‍ നിന്ന് പെന്തകോസ്ത് സഭയിലെത്തിയ വ്യക്തിയാണത്രെ ഷമീര്‍ കൊല്ലം. പാസ്റ്ററായി മാറിയ ഇയാള്‍ എന്‍ഡിഎഫ് താല്‍പ്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഫയര്‍വിങ്‌സ് പാസ്റ്റര്‍ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ മരണത്തില്‍ എതിര്‍ നിലപാട് എടുത്ത പാസ്റ്ററാണ് ഷമീര്‍ കൊല്ലം. ഇതൊക്കെ ഗുഡ ഉദ്യേശ്യത്തോടെയാണെന്നാണ് ആരോപണം. ഇയാളുടെ പ്രാര്‍ത്ഥനാ ശുശ്രൂഷകളിലെ കള്ളത്തരം ചര്‍ച്ചയാക്കാന്‍ യൂ ടൂബില്‍ വിഡിയോയും എത്തിയിരുന്നു. മുണ്ട് പൊക്കി വിശുദ്ധിയും, വേര്‍പാടും പിന്നെ ഖണ്ഡനവും ധീരന്മാരായ പോരാളികള്‍-എന്ന പേരില്‍ ഈ വിഡിയോ യൂട്യൂബില്‍ ലഭ്യവുമായിരുന്നു

ആദ്യം ഒക്കെ വലിയ മാന്യത പുലര്‍ത്തി പലരെയും പാട്ടില്‍ ആക്കി. ഷമീറിനു സ്വന്തമായി വീട് ഇല്ലായിരുന്നു. അങ്ങനെ ഇരിക്കെ ഒരു അമേരിക്കന്‍ മലയാളി തങ്ങളുടെ മാതാ പിതാക്കളുടെ പേര് നില നിര്‍ത്തുവാന്‍ വേണ്ടി കൊല്ലത്ത് കരീപ്രയില്‍ 13 പേര്‍ക്ക് 5 സെന്റ് വസ്തുവും വീടും കൊടുക്കാന്‍ തീരുമാനിക്കുകയും അതിന്‍ പ്രകാരം ഷമീറും അവിടെ അപേക്ഷ കൊടുക്കുകയും അങ്ങനെ 5 സെന്റും വീടും ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇത് 20 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ല എന്ന നിബന്ധന ഈ വസ്തു കൊടുത്തവര്‍ വെക്കുകയും ഇത് ഷമീറിനെ ചൊടിപ്പിക്കുകയും ചെയ്തു. ഇത് തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളിലൂടെയാണ് ഷമീര്‍ കൊല്ലം പെന്തകോസ്ത് സഭയിലെ ഒരു വിഭാഗത്തിന് അപ്രിയനാകുന്നത്. ഇതോടെ ഷമീര്‍ കൊല്ലത്തിനെതിരെ തെളിവ് ശേഖരണവും അവര്‍ തുടങ്ങിയിരുന്നു. ഇതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പല ഓഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി

ലോറന്‍സ് എന്നയാളുടെ ശബ്ദ രേഖയും ചില പെന്തകോസ്തുകാര്‍ ചര്‍ച്ചയാക്കി. എന്‍ഡിഎഫുകാരനാണ് ഷമീറിനെ ലോറന്‍സ് വിശേഷിപ്പിക്കുന്നത്. ഇവന്‍ ചാരനാണ്. നമ്മുടെ കൂടെ നിന്ന് നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തുകയാണ് ചെയ്യുന്നത്. നിരവധി കുടുംബ പ്രശ്‌നവും ഷമീര്‍ ഉണ്ടാക്കിയെന്നും പരാതിയുണ്ട്. അമേരിക്കയില്‍ പണപ്പിരിവും മീറ്റിങ് തുടങ്ങിയവ കഴിഞ്ഞുവത്രേ. പെന്തകൊസ്തില്‍ നുഴഞ്ഞു കടന്ന ഷമീര്‍ എന്‍ഡിഎഫ് അനുഭാവി ആണെന്നും പറഞ്ഞു വിനോദെന്നയാളെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ടായിരുന്നു. ആരുടെ വീട്ടില്‍ ചെന്നാലും അവിടെ എന്തെങ്കിലും ആവശ്യം പറഞ്ഞു കമ്പ്യൂട്ടര്‍ ഓപ്പണ്‍ ആക്കി അവിടെ ഉള്ള ഡാറ്റ മുഴുവന്‍ മോഷ്ടിക്കുക എന്നുള്ളത് ഇയാളുടെ ഹോബി ആണെന്നും ആക്ഷേപം സജീവമായിരുന്നു. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണ ഷമീറിനുണ്ടെന്നാണ് ലോറന്‍സ് ശബ്ദ രേഖയില്‍ ആരോപിക്കുന്നത്. തിരുവനന്തപുരത്തെ വിവധ സ്ഥലങ്ങളില്‍ ഷമീര്‍ നടത്തിയ ഇടപെടലുകളും ഇതില്‍ വിശദീകരിക്കരിച്ചിരുന്നു.

ദൈവദാസന്മാരെ ആക്ഷേപിക്കുന്ന വീഡിയോ ക്ലിപ്പ് ഇറക്കുന്നത് ഷമീറിന്റെ തന്നെ ഫേക്ക് ഐ ഡി ആയ ധീരപോരാളി പൗള്‍ ആണെന്നും അത് പോരാഞ്ഞു താനും തന്റെ കൂട്ടാളികളെയും ഒഴിച്ച് മറ്റുള്ളവരെ അക്ഷേപിക്കുവാന്‍ വേണ്ടി മാത്രം ഷമീര്‍ ഉണ്ടാക്കിയ ഗ്രൂപ്പ് ആണ് ധീരപോരാളികള്‍ എന്നും ആരോപണം ഉണ്ടായിരുന്നു. ഇത്ര വിശുദ്ധി പറയുന്ന ഷമീര്‍ കര്‍ത്താവ് കൈസര്‍ക്ക് കരം കൊടുത്ത് മാതൃക കാണിച്ച പോലെ എന്തുകൊണ്ട് തനിക്കു ഇപ്പോള്‍ അമേരിക്കയില്‍ നിന്നും ലഭിച്ച വരുമാനത്തിന്റെ കണക്ക് സര്‍ക്കാരില്‍ കാണിക്കാത്തത് എന്നും ആക്ഷേപം ഉയര്‍ന്നു.

അടുത്തകാലത്തായി ആശയങ്ങളില്‍ വലിയ വൈവിധ്യം ഇല്ലാത്ത ബ്രതറന്‍ പെന്തകൊസ്തു സഭകള്‍ തമ്മില്‍ ആശയ സംവാദം നടന്നു വരികയായിരുന്നു. അമേരിക്കയില്‍ ഡാളസ് എന്ന സ്ഥലത്തുവച്ച് ബ്രതറന്‍ സഭക്കാരും ആയുള്ള സംവാദത്തില്‍ ബ്രതറന്‍സഭക്കാര്‍ക്ക് അവരുടെ വിശ്വാസത്തെ പൂര്‍ണ്ണമായി ബൈബിള്‍ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. പെന്തകൊസ്തു ഉയര്‍ത്തിക്കൊണ്ടു വന്ന ഉപദേശ പരമായ സത്യങ്ങള്‍ പെന്തകൊസ്തിലെ കെ.സി.ചാക്കോ, ഷിബു പീടിയേക്കല്‍,ആശിഷ് ജേക്കബ് അടങ്ങിയ ടീമിന് ബൈബിള്‍ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞിരുന്നു. അന്ന് മുതല്‍ ബ്രതറന്‍ സഭയിലെ ചിലര്‍ വ്യക്തി വിരോധം വച്ച് പുലര്‍ത്തി ഷിബു പീടിയെക്കലിനെ കടന്നാക്രമിക്കുക പതിവായിരുന്നു.

അതിനൊപ്പം പെന്തകൊസ്തിലെ ഷിബു പീടിയെക്കലിനെ അംഗീകരിക്കാത്ത വിഭാഗം, ബ്രതറന്‍കാരോടൊപ്പം ചേര്‍ന്ന് പെന്തകൊസ്തിലെ ഒരു കൂട്ടത്തെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുക പതിവായിരുന്നു. ഷമീര്‍ കൊല്ലം, പാസ്റ്റര്‍ ഷിബു പീടിയെക്കലിന്റെ പ്രധാന എതിരാളി ആണ്. ഷമീറും ഷിബുവും തമ്മിലെ പ്രശ്നമാണ് പെന്തകൊസ്ത് സഭയെ ബാധിക്കുന്നത്. ഷമീറിന്റെ പല ചെയ്തികളും ഷിബു പീടിയെക്കലിന്റെ യുട്യൂബ് ചാനലില്‍ കൂടി തെളിവ് സഹിതം പുറത്തു വിട്ടിരുന്നു. ഇത് പുതിയ ചര്‍ച്ചകള്‍ക്കും വഴി വച്ചിരുന്നു. മുന്‍പ് ബൈബിള്‍ സംബന്ധമായ വിഷയത്തിലും ഷിബു പീടിയേക്കലും ഷമീറും ഏറ്റുമുട്ടിയിരുന്നു.

ശ്രീനാരായണ ഗുരുദേവന് എതിരെ ഷിബു പീടിയെക്കല്‍ നടത്തി എന്ന് പറയുന്ന വിവാദ പരാമര്‍ശം തര്‍ക്കത്തിന് പുതിയ തലം നല്‍കി. ഇത് ഉയര്‍ത്തിക്കാട്ടി ഷമീര്‍ കൊല്ലം ഷിബു പീടിയെക്കലിനു എതിരെ തന്റെ നിയന്ത്രണത്തില്‍ ഉള്ള പത്രത്തിലൂടെ കൂടി ആഞ്ഞടിച്ചു. ഈഴവ സമുദായത്തിന്റെ പിന്തുണയോടെ ഷിബു പീടിയെക്കലിനെ ആക്രമിക്കുവാന്‍ ശ്രമിക്കുന്നതിന്റെ സൂചനകള്‍ ഷമീറിന്റെ പോസ്റ്റിലുണ്ട്. ഹിന്ദു, മുസ്ലിം സമുദായത്തില്‍ നിന്ന് പെന്തകൊസ്തിലേക്ക് വന്ന ഒരു കൂട്ടം ഷമീര്‍ കൊല്ലത്തിനോടൊപ്പം നിന്നിരുന്നു എന്നതും ശ്രദ്ധേയമാണ്. ഷിബു പീടിയെക്കല്‍ എന്ന പാസ്റ്ററിനെ ആക്രമിക്കാന്‍ ശ്രീ നാരയണീയരെ ആഹ്വാനം ചെയ്യുന്നതിലൂടെ പെന്തകൊസ്തു സഭയുടെ നാശം ആണ് ലക്ഷ്യം ഇടുന്നത് എന്നും വാദവും ഉയര്‍ന്നു.

ഷമീര്‍ സ്നാനം സ്വീകരിച്ചത് ബ്രതറന്‍ അസംബിളിയില്‍ ആയതുകൊണ്ട് അതിലെ അംഗം ആയിരുന്നതും കൊണ്ടും ഒരു കൂട്ടം ബ്രതറന്‍ സഭക്കാര്‍ പെന്തകൊസ്തിനെ തകര്‍ക്കാന്‍ ഷമീറിനെ ഇക്കാലങ്ങളില്‍ ഉപയോഗിച്ച് വരിക ആയിരുന്നുവെന്ന ആരോപണവും സജീവമായിരുന്നു.

പെന്തകോസ്ത് സഭയുമായി ബന്ധപ്പെട്ട പ്രബോധനത്തില്‍ മുമ്പ് ഷമീറിനെതിരെ വന്ന ലേഖനം
ഷമീര്‍ കൊല്ലം വ്യാജം പ്രചരിപ്പിക്കുന്നു . നേരിട്ടോ അല്ലാതെയോ ആണ് ഈ പ്രചരണം . പ്രബോധനം പത്രാധിപര്‍ക്ക് ഷമീര്‍ കൊല്ലം വന്‍തുക കൊണ്ടുകൊടുത്ത് പാസ്റ്റര്‍ പിള്ളയുടെ വായടപ്പിച്ചെന്നും പിള്ള പണത്തിനുവേണ്ടി പത്രപ്രവര്‍ത്തനം നടത്തുന്നയാളാണെന്നു വരുത്തിത്തീര്‍ക്കാന്‍ വ്യാജവുമായി കറങ്ങുകയാണ് ഇയാള്‍. ഇയാളില്‍ ഭോഷ്‌ക്കിന്റെ ആത്മാവും ദ്രവ്യാഗ്രഹത്തിന്റെ ആത്മാവും ഒരുപോലെ സമ്മേളിച്ചിരിക്കയാണ് . അത് കേഴ്വിക്കാര്‍ക്കറിയാം ഓങ്ങനെ നുണ പ്രചരണം നടത്തുന്നവന്‍ ബൈബിള്‍ എടുത്തു പ്രസംഗിക്കുന്നതുപോയിട്ടു തൊടാന്‍ പോലും തുനിയരുത് .ഇയാളെ വേദിയില്‍ കയറ്റുന്നവരെയാണ് ശരിക്കും പരിഹസിക്കേണ്ടത് ഇപ്പോള്‍ ലണ്ടന്‍ പര്യടനത്തിന് തയ്യാറായിക്കഴിഞ്ഞു . യു കെ യിലുള്ളവര്‍ സൂക്ഷിക്കുക .

പരസ്യയോഗത്തില്‍ പ്രസംഗിക്കുന്നതും ഒക്കെ ഫേസ് ബുക്കിലിട്ടു ആളുകളുടെ സിമ്പതി പിടിച്ചുപറ്റുന്നതു ശീലമാക്കി . ഇങ്ങനെ ഇത്തതുകൊണ്ടു അമേരിക്കയില്‍ വലിയ കൊയ്ത്തായിരുന്നു . അതെ മറപറ്റി ലണ്ടനിലും ഓടുകയാണ് . ഇയാള്‍ എന്തെങ്കിലും ആത്മീയ ശുശ്രൂഷയാണ് ചെയ്യുന്നതെന്ന് ആര്‍ക്കെങ്കിലും ബോധ്യപ്പെട്ടിട്ടുണ്ടോ?. കപഫ ആത്മീയതയുടെ മുഖം മൂടി ധരിച്ചു സാധുക്കളായ ദൈവമക്കള്‍ വഞ്ചിക്കയാണ് സുവിശേഷത്തിന്റെ പേരില്‍ ചെയ്യുന്നത്.ഇതാണ് സ്ഥിരം ഇയാളുടെ പതിവ്.

ഏറ്റവും കൂടുതല്‍ പരസ്യയോഗം നടത്തുന്നതും ആത്മാക്കളെ രക്ഷയിലേക്കു നയിക്കുന്നതും ബാര്‍ബ്ബാര്‍ വിഭാഗത്തില്‍ നിന്നും രക്ഷയിലേക്കു നയിക്കപ്പെട്ട രാജപ്പനാണ് , അദ്ദേഹം അപകടത്തില്‍ പെട്ട് ചികിത്സയിലാണ്. തിരുവല്ലയിലെ അടൂരും കവലയില്‍ നിന്നും പ്രസംഗിക്കുന്ന പരസ്യ യോഗക്കാരുണ്ട് അവര്‍ക്കെല്ലാം ഫേസ് ബുക്കും വാട്സാപ്പും ഒക്കെയുണ്ട് . അവരാരും ഇതൊന്നും ദ്രവ്യാഗ്രഹത്തിന്റെ ഉപായത്തിനുവേണ്ടി ചെയ്യാറില്ല. അവര്‍ ചെയ്യുന്നത് ദൈവനാമം മഹത്വത്തിനാണ് . അല്ലാതെ ഇയാളെപ്പോലെ പണം തട്ടാനല്ല

ഷമീര്‍ കൊല്ലം മൂന്നു വര്‍ഷത്തിന് മുമ്പ് പാസ്റ്റര്‍ പിള്ളയുടെ വീട്ടില്‍ വന്നിരുന്നു . അതിനു കാരണം വിവാദപരമായ ഒരു പ്രസ്താവന ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത് പാസ്റ്റര്‍ പിള്ള കണ്ടു ചോദ്യം ചെയ്തതിന്റെ വെളിച്ചത്തിലാണ് . താന്‍ ഇറച്ചിക്കടയില്‍ ഇപോയപ്പോള്‍ അവിടെ തൂക്കിയിട്ടിരുന്ന മൃഗമാംസത്തിലൂടെ രക്തം ഒലിച്ചിറങ്ങിയപ്പോള്‍ യേശുവിന്റെ ക്രൂശു മരണം ഓര്‍ത്ത് താന്‍ അവിടെ നിന്ന് കരഞ്ഞെന്നും പലരും അതുകണ്ടു ചോദിച്ചപ്പോള്‍ യേശുവിന്റെ ക്രൂശുമരണം ഓര്‍ത്ത് കരഞ്ഞതാണെന്നും പറഞ്ഞത്രേ . ഇതാണ് വിവാദമാക്കിയത്. ഈ വിഷയത്തില്‍ തെറ്റ് പറ്റിയെന്നും അതിനു ക്ഷമ പറയാനാണ് വന്നതെന്നും പറഞ്ഞാണ് വീട്ടിലെത്തിയത് . മേലില്‍ ഇങ്ങനെയുള്ള അബദ്ധങ്ങള്‍ പറയുകയില്ലെന്നും പറഞ്ഞിട്ട് അതുവരെ പ്രബോധനം തനിക്കു ലഭിക്കുന്നില്ലെന്നും അതിന്റെ വരിസംഖ്യ തരികയാണെന്നും പറഞ്ഞു നൂറ്റമ്പതു രൂപ തരികയും രസീതുകൊടുക്കുകയും ചെയ്തു. അതിനുശേഷം അയാളുടെ ലാപ് ടോപ്പെടുത്തു ഫയര്‍ വിങ്‌സ്‌കാരുടെ ചില വീഡിയോകള്‍ കാണിക്കുകയും പിന്നീട് പോകുകയും ചെയ്തു. അന്നൊന്നും ഇയാള്‍ വിദേശ രാജ്യങ്ങളില്‍ പോയിരുന്നില്ല എന്നാണറിവ് .അല്ലാതെ അതിനുശേഷം അയാള്‍ വിളിക്കുകയോ വീട്ടില്‍ വരികയോ കാണുകയോ ചെയ്തിട്ടില്ല. വരിസംഖ്യയിനത്തില്‍ നല്‍കിയ നൂറ്റമ്പതു രൂപയല്ലാതെ മറ്റൊരു സാമ്പത്തിക ഇടപാടുകള്‍ ഇയാളുമായി നടത്തിയിട്ടില്ല . ശുദ്ധ കള്ളമാണ് ഇയാള്‍ പ്രചരിപ്പിക്കുന്നത്. ഈ വ്യാജ നാണയത്തെ അകറ്റി നിര്‍ത്തുക.

ഇയാളെക്കുറിച്ചു പ്രബോധനം എഴുതിയിട്ടുള്ള ഓരോ കാര്യത്തിനും ഇയാള്‍ ഏന്തേ ലൈവില്‍ വരാത്തത്? തന്റേടമുണ്ടെങ്കില്‍ വരട്ടെ പ്രതികരിക്കട്ടെ . തന്റെ സ്നാനം വിവാഹം . ബ്രദറണ്‍ സഭയില്‍ നിന്നും പോകാനുള്ള കാരണം വിവാഹം എവിടെ വച്ച് നടത്തി പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് തിരുത്തിയോ തുടങ്ങി കാര്യകാരണ സഹിതം ഒന്ന് വിശദമാക്കട്ടെ ഇദ്ദേഹം ഇസ്ലാം മതം വിട്ടെന്ന് പറയുമ്പോള്‍ ആരെക്കെയാണ് എതിര്‍ത്തത്. ഇസ്ലാം സമുദായത്തില്‍ നിന്നും എന്തൊക്കെ എതിര്‍പ്പാണ് ഉണ്ടായത്?. കുടുംബ ബന്ധങ്ങളിലേക്കു തല്‍ക്കാലം പോകുന്നില്ല . ഇന്നും ഇയാള്‍ക്ക് ഇസ്ലാം സംഘടനകളില്‍ എതിര്‍പ്പില്ലാത്തതു എന്തുകൊണ്ട്. ഇദ്ദേഹം ഇസ്ളാമിന്റെ ഏതെങ്കിലും മദ്രസയിലോ ജമാ അത്തിലോ പോയിട്ടുണ്ടോ? ഇതൊക്കെ പറയാന്‍ ഷമീര്‍ ഒന്ന് തയ്യാറാകുമോ ? ബ്യാജം പ്രചരിപ്പിക്കാതെ സത്യംപറയുക . ദൈവീക ന്യായവിധിയുടെ പണമാണ് വ്യാജം പറഞ്ഞു വാങ്ങി സുഖിച്ചു നടക്കുന്നതെന്ന് ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കും . പ്രബോധനം ആരെയും വിമര്ശിക്കണ്ടാ എന്ന് തീരുമാനിച്ചതാണ് . അപ്പോഴാണ് വ്യാജക്കഥയുമായി ഈ വിധ ആളുകള്‍ രംഗത്തിറങ്ങുന്നത് . അപ്പോള്‍ പ്രതികരിച്ചു പോകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category