1 GBP = 93.20 INR                       

BREAKING NEWS

വീടിന് മുന്നിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയതോടെ എന്താണിവിടെ കാര്യമെന്നു ചോദിച്ചു പ്രവീണിന്റെ അച്ഛന്‍; കൂടുതല്‍ പേര്‍ എത്തി തുടങ്ങിയതോടെ എന്തോ സംഭവിച്ചെന്ന് തോന്നി തുടങ്ങി; ഒടുവില്‍ മകനും കുടുംബത്തിനും അപകടം പിണഞ്ഞ വിവരം ബന്ധുക്കള്‍ അറിയിച്ചതോടെ എല്ലാം നിശബ്ദമായി ഉള്ളില്‍ കരഞ്ഞു; ഒന്നും രോഗിയായ ഭാര്യ പ്രസന്നകുമാരിയെ അറിയിക്കാതെ ഉള്ളില്‍ കാത്തു; നേപ്പാളിലെ ദുരന്തം ചേങ്കോട്ടുകോണത്തെ നൊമ്പരക്കാഴ്ച്ചയായി മാറിയത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: നേപ്പാളില്‍ ഉണ്ടായ ദുരന്തം ചെങ്കോട്ടുകോണത്തെ ദുരന്തമുഖമാക്കി മാറ്റിയ കാഴ്ച്ചയായിരുന്ന ഇന്നലെ. കുഞ്ഞുങ്ങള്‍ മരിച്ച വീട്ടിലേക്ക് എങ്ങനെ വിവരങ്ങള്‍ എത്തിക്കും എന്നതായിരുന്നു പ്രധാന പ്രശ്നം. ദുരന്ത വിവരം അറിഞ്ഞു ചെങ്കോട്ടുകോണം അയ്യന്‍കോയിക്കലെ നാട്ടുവഴി പകുതിക്കുവെച്ച് കരുതലിന്റെ വേലിയാല്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. അല്പമകലെ ഒറ്റപ്പെട്ടതുപോലെ വിഷാദത്തിന്റെ ചാരനിറമുള്ള, കുഞ്ഞുങ്ങള്‍ മരിച്ച വീട്. വീട്ടിനുള്ളിലെ അച്ഛനമ്മമാരെ, മകനും മൂന്നു ചെറുകുഞ്ഞുങ്ങളുമുള്‍പ്പെടെ ശ്വാസംമുട്ടി മരിച്ച വിവരം എങ്ങനെ അറിയിക്കുമെന്ന വിഷമസന്ധിയിലായിരുന്നു നാട്ടുകാരും ബന്ധുക്കളും.

മാധ്യമങ്ങളും മറ്റും അവിടേക്കുചെല്ലാതിരിക്കാനാണ് രാവിലെ അവര്‍ തടഞ്ഞത്. ദുരന്തവാര്‍ത്ത ടെലിവിഷന്‍ വഴി അറിയാതിരിക്കാന്‍ അവിടേക്കുള്ള ടെലിവിഷന്‍ കേബിള്‍ രാവിലെതന്നെ നാട്ടുകാര്‍ വിച്ഛേദിച്ചിരുന്നു. നേപ്പാളില്‍ ഹോട്ടല്‍മുറിയില്‍ മരിച്ച പ്രവീണ്‍നായരുടെ ചേങ്കോട്ടുകോണത്തെ കുടുംബവീട്ടിലേക്ക് ദുരന്തവിവരം അരിച്ചരിച്ചെത്തിയത് നാട്ടുകാരുടെയാകെ ഉള്ളുലച്ചുകൊണ്ട്. അച്ഛനമ്മമാരെ ദുരന്തവിവരം ധരിപ്പിക്കാന്‍ ഏവരും പാടുപെടുന്ന സങ്കടക്കാഴ്ചയായിരുന്നു ൈവകുേന്നരം വരെ.

മരണം രാവിലെത്തന്നെ സ്ഥിരീകരിച്ചെങ്കിലും വീട്ടുകാരെ അറിയിച്ചത് വൈകുന്നേരത്തോടെ. അച്ഛന്‍ കൃഷ്ണന്‍നായരെ ആദ്യംഅറിയിച്ചു. പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം നിശ്ശബ്ദനായി കേട്ടിരുന്നു. ആര്‍ത്തലയ്ക്കും പോലുള്ള മൗനം. മകനും മരുമകളും ചെറുമക്കളും പോയതിന്റെ തേങ്ങല്‍ രോഗിയായ ഭാര്യ പ്രസന്നകുമാരിയെ അറിയിക്കാതെ ഉള്ളില്‍കാത്തു. ചേങ്കോട്ടുകോണത്തെ വീട്ടില്‍ പ്രവീണിന്റെ അച്ഛനമ്മമാരും സഹോദരി പ്രസീദയുമാണ് താമസം. അപകടവിവരം രാവിലെ ചാനല്‍ ഫ്ളാഷുകളില്‍ നിറഞ്ഞപ്പോള്‍ത്തന്നെ അയല്‍വാസിയും പ്രവീണിന്റെ സഹപാഠിയുമായ ശ്യാമും കൂട്ടുകാരും ചേര്‍ന്ന് ചാനല്‍ കേബിള്‍ മുറിച്ചു. സംഭവം അറിഞ്ഞതോടെ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് പ്രസീതയെ വിളിച്ചു. 'വേഗം വീട്ടില്‍ പോകണം' വിവരമറിഞ്ഞപ്പോള്‍ തകര്‍ന്നുപോയെങ്കിലും വീട്ടിലെത്തിയപ്പോള്‍ അച്ഛനുമമ്മയ്ക്കും മുന്നില്‍ പിടിച്ചുനിന്നു.


എളമക്കര താന്നിക്കലിലെ 401ാം നമ്പര്‍ ഫ്ളാറ്റിനു മുന്നില്‍ ചെറുതും വലുതുമായ ഒരുപാടു കുഞ്ഞിച്ചെരുപ്പുകള്‍ ഇനി അവകാശികള്‍ ഇല്ലാത്ത അവസ്ഥയിലാണ്. അവയിട്ട് ഓടി നടന്നിരുന്ന ശ്രീഭദ്രയും ആര്‍ച്ചയും അഭിനവും ഇനിയില്ല. പ്രവീണിന്റെ ഭാര്യ ശരണ്യയും മക്കളും രണ്ടു വര്‍ഷമായി ഇവിടെയാണു വാടകയ്ക്കു താമസിച്ചിരുന്നത്. കോഴിക്കോട്ടുനിന്നു രഞ്ജിത്തിന്റെ കുടുംബവും ഇവിടെയെത്തി ഇരുകുടുംബങ്ങളും ഒരുമിച്ചാണു യാത്ര പുറപ്പെട്ടത്.

ഫ്ളാറ്റിനു മുന്നില്‍ കളിപ്പാട്ടവുമായി കളിക്കുന്ന കുട്ടിക്കൂട്ടമാണു തൊട്ടടുത്ത ഫ്ളാറ്റുകളിലുള്ളവരുടെ മനസ്സ് മുഴുവന്‍. ശരണ്യയുടെ അച്ഛന്‍ ശശിധരനും ഇവര്‍ക്കൊപ്പമായിരുന്നു താമസം. ജൂണില്‍ കോഴ്സ് തീരാനിരിക്കെയാണു ശരണ്യയെ വിധി തട്ടിയെടുത്തത്. കുട്ടികള്‍ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലാണു പഠിച്ചിരുന്നത്; അഭിനവ് എല്‍കെജിയിലും ആര്‍ച്ച ഒന്നിലും ശ്രീഭദ്ര മൂന്നിലും. സ്‌കൂളിന് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

കുന്നിന്‍ മുകളിലുള്ള എവറസ്റ്റ് പനോരമ ഹോട്ടലില്‍ ഒരുദിവസം തങ്ങാനായി നാലു മുറികള്‍ ബുക്കുചെയ്തിരുന്നു. എന്നാല്‍, പതിനഞ്ചംഗസംഘം തിങ്കളാഴ്ച ഹോട്ടലിലെത്തിയപ്പോള്‍ രാത്രി ഒമ്പതരയായി. സന്ദര്‍ശകത്തിരക്കുള്ളതിനാല്‍ രണ്ടു മുറികള്‍ മാത്രമേ അവര്‍ക്കു നല്‍കാന്‍ കഴിഞ്ഞുള്ളൂവെന്ന് ഹോട്ടലുകാര്‍ പറഞ്ഞു. പ്രവീണ്‍കുമാറിന്റെയും രഞ്ജിത് കുമാറിന്റെയും കുടുംബം ഒരു മുറിയിലും മറ്റുള്ളവര്‍ രണ്ടാമത്തെ മുറിയിലും താമസിച്ചു. മുറിയില്‍ സ്ഥലമില്ലാത്തതിനാല്‍ രഞ്ജിത്തിന്റെ മകന്‍ മാധവിനെ രണ്ടാമത്തെ മുറിയിലേക്കു മാറ്റി. ആദ്യത്തെ മുറിയില്‍ കിടന്ന പ്രവീണും രഞ്ജിത്തും കുടുംബാംഗങ്ങളുമാണ് മരിച്ചത്. രണ്ടാമത്തെ മുറിയില്‍ താമസിച്ചിരുന്നവര്‍ രാവിലെ എട്ടിന് മറ്റേമുറിയില്‍ വന്നു നോക്കുമ്പോള്‍ വാതില്‍ തുറക്കുന്നുണ്ടായിരുന്നില്ല. ഉടന്‍ ഹോട്ടലധികൃതരെ അറിയിച്ചു. അവര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് മുറി തുറന്നു നോക്കുമ്പോഴാണ് എട്ടുപേരെയും അബോധാവസ്ഥയില്‍ കണ്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category