1 GBP = 92.40 INR                       

BREAKING NEWS

വീടിന്റെ ടെറസിന് മുകളില്‍ വെച്ചുള്ള മദ്യപാനത്തിനിടെ ഗ്ലാസില്‍ മദ്യത്തിന് പകരം ഒഴിച്ചുനല്‍കിയത് വിഷം; മരണം ഉറപ്പാക്കിയ ശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലില്‍ കിടത്തി ജെയ്മോന്‍; ഉറക്കത്തിനിടെ ഹൃദയാഘാതമെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചതും ഭാര്യ ഷാഹിറ; കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ വകവരുത്തിയത് എങ്ങനെയെന്ന് ക്രൈംബ്രാഞ്ചില്‍ മൊഴി നല്‍കി ഷാഹിറ; കേസില്‍ വഴിത്തിരിവായത് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍

Britishmalayali
kz´wteJI³

മലപ്പുറം: മലപ്പുറം കാളികാവില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കാമുകനൊപ്പം പോയകഥ പൊലീസിനോട് വിവരിച്ചു ഭാര്യ ഉമ്മുല്‍ ഷാഹിറ(42). കാളികാവിലെ ഗൃഹനാഥന്‍ മൂച്ചിക്കലില്‍ മരുതത്ത് മുഹമ്മദാലിയെ വിഷം കൊടുത്തുകൊന്നതാണെന്നാണ് പ്രതികികള്‍ പൊലീസിനോട് സമ്മതിച്ചത്. തങ്ങള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ മുഹമ്മദാലിയെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇരുവരും മൊഴി നല്‍കിയത്. കേസില്‍ മുഹമ്മദാലിയുടെ ഭാര്യ ഉമ്മുല്‍ ഷാഹിറയെയും കാമുകന്‍ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്‌മോനെ(37)യും മലപ്പുറം ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.

ഇവര്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്: 2018 സെപ്റ്റംബര്‍ 21നാണ് മുഹമ്മദാലി കൊല്ലപ്പെടുന്നത്. അന്നുരാത്രി അയല്‍വാസി ജെയ്‌മോനൊപ്പം ഇയാള്‍ വീടിന്റെ ടെറസില്‍വച്ചു മദ്യപിച്ചിരുന്നു. ഇടയ്ക്ക് മദ്യത്തിനു പകരം ഗ്ലാസില്‍ വിഷം ഒഴിച്ചു നല്‍കിയെന്നാണ് ജെയ്‌മോന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. മരണം ഉറപ്പാക്കിയശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലില്‍ കിടത്തി. ഇതിനുശേഷമാണ് ജെയ്‌മോന്‍ പോയത്. പിറ്റേന്നു പുലര്‍ച്ചെ അടുത്തു താമസിച്ചിരുന്ന ബന്ധുക്കളെ വിളിച്ച് ഷാഹിറ മുഹമ്മദാലിയുടെ മരണവിവരം അറിയിച്ചു.

ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് ഭാര്യ ഷാഹിറ ബന്ധുക്കളോട് പറഞ്ഞത്. ഷാഹിറയുടെ വാക്കുകള്‍ അവര്‍ അവിശ്വസിച്ചില്ല. എന്നാല്‍, മരണം കഴിഞ്ഞ് നാലു ദിവസം കഴിഞ്ഞപ്പോള്‍ ഉമ്മുല്‍ ഷാഹിറയെയും മക്കളെയും കാണാതായതോടെയാണ് മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കുന്നത്. ഇതോടെയാണ് കേസിലെ ചുരുളഴിയുന്നത്.


കൊലപാതകമാണെന്ന സംശയത്തില്‍ മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തുകയായിരുന്നു. മുഹമ്മദാലിയുടെ രണ്ടാം ഭാര്യയാണ് ഉമ്മുല്‍ ഷാഹിറ. ഷാഹിറയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം മൂച്ചിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു മുഹമ്മദാലി താമസിച്ചിരുന്നത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് തിങ്കളാഴ്ച ശിവകാശിയിലെത്തിയ പൊലീസ് സംഘം ഷാഹിറയെയും രണ്ടു മക്കളെയും കണ്ടെത്തിയിരുന്നു. അന്നു കടന്നുകളഞ്ഞ ജെയ്‌മോനെ ഇന്നലെ ഡിണ്ടിഗലില്‍ വച്ചു പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഉമ്മുല്‍ ഷാഹിറയെ റിമാന്‍ഡ് ചെയ്തു. കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.

ജെയ്‌മോന്‍ മുഹമ്മദലിയുടെ കുടുംബ സുഹൃത്താണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാളികാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രെം നമ്പര്‍ 112/18, 113/18 എന്നീ കേസുകള്‍ പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. നേരത്തെ കാളികാവ് പൊലീസ് ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.ഇതിനെതിരേ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, ഡിജിപി, എസ്പി, എംഎല്‍എ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഇതോടെ പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ജെയ്‌മോനും ഉമ്മുല്‍സാഹിറയും ശിവകാശിയിലുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് അവിടെയെത്തിയ മലപ്പുറം പൊലീസ് ഉമ്മുല്‍ സാഹിറയെയും രണ്ടു മക്കളെയും കണ്ടെത്തി. പക്ഷേ ജെയ്‌മോന്‍ രക്ഷപെട്ടു. തുടര്‍ന്ന് ഇന്നലെ ദിണ്ടിക്കല്ലില്‍ വച്ചാണു ജെയ്‌മോനെ പിടികൂടിയത്. മുഹമ്മദലി മരിക്കുന്നതിന്റെ തലേദിവസം രാത്രി രണ്ടുവരെ കുടുംബസുഹൃത്തുമൊത്ത് വീട്ടില്‍ മദ്യപിച്ചിരുന്നതായി കണ്ടവരുണ്ട്. പുലര്‍ച്ചെ നാലിന് ഭാര്യയാണ് മുഹമ്മദലി മരിച്ച വിവരം ബന്ധുക്കളെയും അയല്‍വാസികളെയും അറിയിച്ചത്. മുഹമ്മദലിയുടെ മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഭാര്യ ചുട്ടുകരിച്ചതും സംഭവത്തില്‍ സംശയമുണ്ടാക്കി. മൃതദേഹപരിശോധനയില്‍ അമിതമദ്യപാനത്തെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ഉമ്മുല്‍ സാഹിറയുടെയും കാമുകന്റെയും കണക്കുകൂട്ടലുകള്‍ മുഴുവന്‍ പാളുകയായിരുന്നു.

ജെയ്മോന്‍ നേരത്തെ ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണെന്നും ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും വിവരമുണ്ട്. സാഹിറയും ജെയ്മോനും തമ്മിലുണ്ടായ പിണക്കമാണ് കേസില്‍ നിര്‍ണ്ണായകമായത്. പത്തനംതിട്ടയില്‍ പൊതുപ്രവര്‍ത്തകനായിരുന്ന ജെയ്മോന്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പരിചയപ്പെട്ട ഭര്‍തൃമതിയോടൊപ്പം കാളികാവില്‍ താമസിച്ച് വരുന്നതിനിടെയാണ് സാഹിറയുമായി അടുപ്പത്തിലായതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നേരത്തെ കൂടെയുണ്ടായിരുന്ന ഭര്‍തൃമതിയും സാഹിറയോടൊപ്പം നാട് വിടുമ്പോള്‍ ജെയ്മോന് ഒപ്പമുണ്ടായിരുന്നതായാണ് വിവരം. ഇവര്‍ രണ്ടാഴ്ചക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category