1 GBP = 92.60 INR                       

BREAKING NEWS

ദാരിദ്ര്യത്തില്‍ നിറഞ്ഞ കുട്ടിക്കാലം; അച്ചനായപ്പോള്‍ വളച്ചെടുത്തത് ഇടവകയിലെ പുളിക്കൊമ്പിനെ; ഭര്‍ത്താവ് കൈയോടെ പിടികൂടിയപ്പോള്‍ ഒളിച്ചോട്ടം; ദൈവം തനിക്കായി കണ്ടെത്തിയ ആളാകും ഈ വൈദീകന്‍ എന്ന് യുവതി പറഞ്ഞപ്പോള്‍ കേസ് ഒഴിവാക്കി; പിന്നെ സെഹിയോണ്‍ ധ്യാന കേന്ദ്രത്തിലെ ജപിക്കല്‍; പാപമെല്ലാം കഴുകി കളഞ്ഞ് വീണ്ടും അച്ചന്‍ പള്ളിയില്‍ എത്തും; സിഎംഐ സഭയെ രണ്ട് തട്ടിലാക്കാന്‍ വീണ്ടും ഫാ സോണി ആന്റണി; ചിയ്യാരം പള്ളിയിലെ പഴയ വൈദികനെ വെള്ള പൂശുന്നത് ആര്?

Britishmalayali
kz´wteJI³

കൊച്ചി: തൃശൂരിലെ സിഎംഐ സഭയ്ക്ക് കീഴിലുള്ള ചിയ്യാരം പള്ളിയിലെ വൈദികനായിരിക്കെ വിട്ടമ്മയുമായി ഒളിച്ചോടുകയും മുബൈയില്‍ ഒന്നിച്ച് ജീവിക്കുകയും ചെയ്ത ഫാ. സോണി ആന്റണിയേ ഇപ്പോഴും തള്ളികളയാതെ സി.എം.ഐ സഭ. സോണി ആന്റണിയെ വീണ്ടും അച്ചനാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. വിവാദത്തെ തുടര്‍ന്ന് വൈദികനെ തിരുകര്‍മ്മങ്ങള്‍ നടത്തുന്നതിനു വിലക്കിയിരിരുന്നു. പിന്നീട് സെഹിയോണ്‍ ധ്യാന കേന്ദ്രത്തിലേക്ക് അയച്ചു. ഇപ്പോള്‍ വീണ്ടും വൈദിക ജോലി ഏല്‍പ്പിക്കാനാണ് നീക്കം. വൈദീകന്‍ വിശുദ്ധ ജീവിതം വാഗ്ദാനം ചെയ്തത് വിശ്വസിച്ച് രണ്ട് കുട്ടികളും ഭര്‍ത്താവുമുള്ള കുടുംബം ഉപേക്ഷിച്ച് ഇറങ്ങിപോന്ന യുവതിയാണിപ്പോള്‍ വഴിയാധാരം ആയത്. യുവതിക്ക് ഭര്‍ത്താവിനേയും നഷ്ടപെട്ടു. രണ്ട് മക്കള്‍ ഉള്ള കുടുംബവും തകര്‍ന്നു.

എല്ലാം പരിഹരിക്കാന്‍ ഒത്തു തീര്‍പ്പിന് സഭ ശ്രമിച്ചിരുന്നു. യുവതിയേയും ഭര്‍ത്താവിനേയും ഒരുമിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ അത് നടന്നിട്ടില്ല. യുവതിക്കൊപ്പം നാളുകളായി താമസിച്ച വൈദീകനേ വീണ്ടും വൈദീക വൃത്തിയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തെ മറ്റ് വൈദീകര്‍ എതിര്‍ത്തിട്ടും തൃശൂരിലെ സഭാ നേതൃത്വത്തിലുള്ള പ്രൊവിന്‍ഷ്യാള്‍ ഫാ.സോണി ആന്റണിക്ക് കൂട്ടായി നില്‍ക്കുന്നുവെന്നാണ് ആക്ഷേപം. വീട്ടമ്മയുമായുള്ള അവിഹിതം അറിഞ്ഞ ഭര്‍ത്താവും വീട്ടുകാരും ഒളിച്ചോടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് പ്രൊവിന്‍ഷ്യാളേ അറിയിച്ചിരുന്നു. എന്നാല്‍ അന്ന് ഈ വൈദീകനേ ഉപദേശിച്ച് പിന്തിരിപ്പിക്കാന്‍ പ്രൊവിന്‍ഷ്യാള്‍ കൂട്ടാക്കിയില്ല. നില്‍ക്കകള്ളിയില്ലാതെയാവുകയും വന്നപ്പോള്‍ മാത്രമാണ് വൈദീകനേ കുര്‍ബാന അര്‍പ്പിക്കുന്നതില്‍നിന്ന് വിലക്കിയത്. ഈ കാലയളവിലും ഇപ്പോഴും സഭയുടെ പരിധിയിലും സംരക്ഷണത്തിലും ചെലവിലും ആണ് ഫാ.സോണി കഴിഞ്ഞത്. ഇപ്പോള്‍ വീണ്ടും വൈദിക വൃത്തിയിലേക്ക് തിരിച്ചു കൊണ്ടു വരാനാണ് ശ്രമം.

കേരളത്തിലേ സിനിമാ ഷൂട്ടിങ്ങുകള്‍ അടക്കം നടക്കുന്ന അതി പ്രശസ്തമായ തൃശൂരിലേ സഭയുടെ ഉടമസ്ഥതയിലുള്ള ചേതന സ്റ്റുഡിയോയുടെ ഡയറക്ടറായിരുന്നു സോണി അച്ചന്‍. ചിയ്യാരം ദേവാലയത്തിലേ വികാരി,സെന്റ് അലോഷ്യസ് കോളേജിലേ മുന്‍ അദ്ധ്യാപകനും. ധനിക കുടുംബത്തിലേ അംഗവും കാണാന്‍ കൊള്ളാവുന്ന സുന്ദരിയും സുമുഖയുമായിരുന്നു വിവാദത്തിലെ സ്ത്രീ.. ദരിദ്രമായ ചുറ്റുപാടില്‍ നിന്നും വൈദീക വൃത്തിയിലേക്ക് വന്ന ഫാ.സോണി ആന്റണി പിടിച്ചത് പുളിങ്കൊമ്പ് തന്നെയെന്നും അന്ന് വിലയിരുത്തലെത്തി. ഭര്‍ത്താവും 2 ചെറിയ ആണ്‍കുട്ടികളും കൂടിയുണ്ട്. ഇതിനിടെ യുവതിയെ കാണാതായി. ഭര്‍ത്താവ് ഭാര്യയേ കാണാനില്ലെന്ന് കാട്ടി വാരാന്തിര പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പൊലീസ് കേസുടുത്ത് എഫ്.ഐ.ആര്‍ ഇട്ടു. വൈദീകനും യുവതിയും ഇതിനിടെ രാജ്യം വിടാന്‍ നീക്കം നടത്തിയപ്പോള്‍ പൊലീസ് അന്വേഷണത്തില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായി. യുവതിയുടെ വീട്ടുകാര്‍ കൂട്ടികൊണ്ട് പോകാന്‍ വന്നെങ്കിലും യുവതി വൈദീകനൊപ്പം പോകാന്‍ ഉറച്ച് തീരുമാനിക്കുകയായിരുന്നു.

യുവതിയേ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോള്‍ എന്തിനാണ് വിവാഹ ബന്ധം പോലും വേര്‍പെടുത്താതെ പള്ളിയിലേ അച്ചനൊപ്പം പോകുന്നത് എന്നു ചോദിച്ചപ്പോള്‍ യുവതിയുടെ മറുപടി ഇപ്രകാരമായിരുന്നു. ഭര്‍ത്താവ് മദ്യപിക്കാറുണ്ട്. അതിനാലാണ് ഞാന്‍ ഈ ബന്ധം തിരഞ്ഞെടുക്കുന്നത്. മാത്രമല്ല ഞങ്ങളുടെ പേരില്‍ പോലും സാമ്യം ഉണ്ടെന്നും ദൈവം തനിക്കായി കണ്ടെത്തിയ ആളാകും ഈ വൈദീകന്‍ എന്നും ഈ ബന്ധത്തേ എതിര്‍ത്തവരോടും യുവതി പറഞ്ഞിരുന്നു. ഇതെല്ലാം ഏറെ വിവാദവുമായി. പെണ്‍കുട്ടിയുടെ മൊഴിയില്‍ കേസെടുക്കാന്‍ പൊലീസിനും കഴിഞ്ഞില്ല. ഇതോടെയാണ് അച്ചനെ പൊലീസ് വെറുതെ വിട്ടത്. ഈ അച്ചനെയാണ് വീണ്ടും ചുമതലകളില്‍ കൊണ്ടു വരാന്‍ നീക്കമെന്നാണ് ആരോപണം. കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം പിതാവിന്റെ തലയില്‍ കെട്ടിവച്ച റോബിനു പിന്നാലെ കാത്തോലിക്കാ സഭയ്ക്ക് നാണക്കേടുണ്ടാക്കിയ മറ്റൊരു സംഭവമായിരുന്നു ഇത്.

തൃശൂരില്‍ സിഎംഐ സഭയുടെ ഉടമസ്ഥതയിലുള്ള ചേതന സ്റ്റുഡിയോയുടെ ഡയറക്ടറായും സെന്റ് അലോഷ്യസ് കോളജിലെ അദ്ധ്യാപകനായും സോണി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇയാള്‍ ചിയ്യാരം പള്ളിയില്‍ വൈദികനായെത്തുന്നത്. ചെറുപ്പക്കാരന്‍ എന്നതിലുപരി കലാകാരനും സുമുഖനുമായിരുന്നു സോണി. ചേതന സ്റ്റുഡിയോയുടെ ചുമതല വഹിക്കുകയും നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്ത ഫാദര്‍ സോണിയെ സൗണ്ട് എന്‍ജനീയറിങ് പഠനത്തിനായി വിദേശത്ത് അയയ്ക്കാനും സഭാ നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് പള്ളിയിലെ ബൈബിള്‍ അദ്ധ്യാപികയുമായി വൈദികന്‍ ഒളിച്ചോടിയത്.

ഒരിക്കല്‍ പള്ളിയുടെ ചാപ്പലില്‍ വൈദികനൊപ്പം ഈ യുവതിയെ ഒരു വിശ്വാസി കണ്ടിരുന്നെങ്കിലും ഇടവകയിലെ മറ്റ് അംഗങ്ങളൊന്നും അന്ന് അത് വിശ്വസിക്കാന്‍ തയാറായിരുന്നില്ല. ഫാദര്‍ സോണിക്ക് ഇടവകയിലെ അംഗങ്ങള്‍ക്കിടയില്‍ വന്‍സ്വാധീനമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഇദ്ദേഹത്തെ അവിശ്വസിക്കാന്‍ അക്കാലത്ത് ആരും തയാറായില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഒരിക്കല്‍ എല്ലാം കൈവിട്ടു പോയി. പള്ളിക്കുള്ളില്‍ നിന്ന് തന്നെ നാട്ടുകാര്‍ വൈദികനെയും യുവതിയെയും പിടികൂടുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ക്ക് അച്ചന്റെ തനിസ്വരൂപം ബോധ്യമായത്. സംഭവത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് യുവതിയെ അവരുടെ വീട്ടിലേക്ക് മാറ്റി. ഇതു മനസിലാക്കിയ ഫാദര്‍ സോണി യുവതിയുടെ വീട്ടിലെത്തി അവരെയും കൂട്ടി മുംബെയിലേക്ക് മുങ്ങുകയായിരുന്നു. പള്ളീലച്ചനൊപ്പം ഭാര്യ ഒളിച്ചോടിയതിനെ തുടര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ യുവതി കുട്ടികളുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പിന്നീച് വൈദികന്‍ യുവതിയെ ഉപേക്ഷിച്ച് മുങ്ങുകയും ചെയ്തു.

അതേസമയം യുവ വൈദികന്‍ പെണ്ണുകേസില്‍പ്പെട്ടിട്ടും സഭാ നേതൃത്വം നടപടി എടുക്കാതെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന പരാതിയുമായി സഭയിലെ ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category