1 GBP = 92.60 INR                       

BREAKING NEWS

'ഇത് തരംതാഴ്ത്തലല്ല; തരംതിരിക്കല്‍; സര്‍ക്കാര്‍ ചെയ്യുന്നത് പൗരന്മാര്‍ക്ക് അനുസരിക്കുകയേ നിവൃത്തിയുള്ളൂ; എസ്ഐ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്; സ്രാവുകള്‍ക്കൊപ്പം നീന്തുന്നത് സുഖകരമല്ല; രേഖാമൂലം അറിയിപ്പൊന്നും തനിക്ക് കിട്ടിയിട്ടില്ല'; ഡിജിപി സ്ഥാനത്തു നിന്നും എഡിജിപിയായി തരംതാഴ്ത്താനുള്ള പിണറായി സര്‍ക്കാര്‍ നീക്കത്തോടെ ജേക്കബ് തോമസിന്റെ പ്രതികരണം ഇങ്ങനെ; സര്‍ക്കാര്‍ ശിപാര്‍ശയില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര പേഴ്ണല്‍ മന്ത്രാലയം; ജേക്കബ് തോമസ് നിയമ നടപടിയിലേക്ക് നീങ്ങുമെന്ന് സൂചന

Britishmalayali
kz´wteJI³

തിരുവനന്തപുരം: 'തന്നോടുള്ളത് തരംതാഴ്ത്തലല്ല, തരംതിരിക്കലെന്ന് ഡിജിപി ജേക്കബ് തോമസ്. സര്‍ക്കാര്‍ ചെയ്യുന്നത് പൗരന്മാര്‍ക്ക് അനുസരിക്കുകയേ നിവൃത്തിയുള്ളൂ. എസ്ഐ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്. തനിക്കെതിരായ നടപടിയെ കുറിച്ച് രേഖാമൂലം അറിയിപ്പൊന്നും കിട്ടിയിട്ടില്ല'- ഡിജിപി സ്ഥാനത്തു നിന്നും എഡിജിപി സ്ഥാനത്തേക്ക് തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് ഡിജിപി ജേക്കബ് തോമസ് പ്രതികരിച്ചത് ഇങ്ങനെയാണ്. അതേസമയം സ്രാവുകള്‍ക്കൊപ്പം നീന്തുന്നത് സുഖകരമല്ലെന്നും ഡി.ജി.പി ജേക്കബ് തോമസ് പ്രതികരിച്ചു

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ തരം താഴ്ത്താന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. ചട്ട ലംഘനം നടത്തി എന്ന് കാണിച്ച് ആള്‍ ഇന്ത്യാ സര്‍വീസ് റൂള്‍ പ്രകാരം എ.ഡി.ജി.പിയായി തരം താഴ്ത്താനാണ് സര്‍ക്കാര്‍ ശിപാര്‍ശ. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര പേഴ്ണല്‍ മന്ത്രാലയമാണ്. അതേസമയം തനിക്കെതിരെ പ്രതികാര നടപടി കൈക്കൊണ്ടാല്‍ നിയമ നടപടിയിലേക്ക് നീങ്ങുമെന്ന സൂചനയാണ് ജേക്കബ് തോമസ് നല്‍കുന്നത്.

തുടര്‍ച്ചയായി സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുന്നു, കേസുകളില്‍ പെടുന്നു എന്നിവ ചൂണ്ടിക്കാട്ടി ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലാണ് മുഖ്യമന്ത്രി നടപടി സ്വീകരിക്കുന്നത്. ആള്‍ ഇന്ത്യ സര്‍വീസ് റൂള്‍ പ്രകാരം ചട്ടലംഘനത്തിന് ജേക്കബ് തോമസിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ ചെയ്യാം. ഇത് പ്രകാരം അദ്ദേഹത്തെ എ.ഡി.ജി.പിയായി തരംതാഴ്ത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണം ചോദിക്കും.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എംഡിയായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഈ മെയ് 31 ന് വിരമിക്കും. 2017 മുതലാണ് സര്‍ക്കാരിന് ജേക്കബ് തോമസ് അനഭിമതനാകുന്നത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ അഴിമതി പരാതിയില്‍ രണ്ട് മന്ത്രിമാര്‍ക്കെതിരെ അദ്ദേഹം ക്യുക്ക് വേരിഫിക്കേഷന് ഉത്തരവിട്ടിരുന്നു.

സര്‍ക്കാറുമായി ഉടക്കി നില്‍ക്കുന്ന ജേക്കബ് തോമസ് വിരമിക്കാന്‍ ഇനി നാല് മാസം മാത്രം ബാക്കി നില്‍ക്കേയാണ് അദ്ദേഹത്തിനെതിരെ സര്‍ക്കാറിന്റെ പകപോക്കല്‍. ജേക്കബ് തോമസിനെതിരെ നടക്കുന്ന ആഭ്യന്തര അന്വേഷണത്തിന്റെ പേരു പറഞ്ഞു കൊണ്ട് അദ്ദേഹത്തെ തരംതാഴ്ത്താനാണ് ശ്രമം. ചട്ടവിരുദ്ധമായി പുസ്തകം എഴുതി, സര്‍ക്കാറിനെതിരെ പ്രതികരിച്ചു തുടങ്ങിയ കാര്യത്തില്‍ ജേക്കബ് തോമസ് കുറ്റക്കാരനാണെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇത് അനുസരിച്ചുള്ള നടപടിയാണ് ഇപ്പോഴത്തേതെന്ന് വാദിക്കുമ്പോഴും പകപോക്കലാണെന്നത് വ്യക്തമാണ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി സ്ഥാനത്തു നിന്നും എഡിജിപി സ്ഥാനത്തേക്ക് തരംതാഴ്ത്തുന്നത്.

സംസ്ഥാനത്തെ ഒരു ഐപിഎസ് ഉദോഗസ്ഥനെ തരംതാഴ്ത്താന്‍ തീരുമാനം കൈക്കൊള്ളുന്നത് ഇതാദ്യമായാണ്. 1969ലെ സര്‍വീസ് ചട്ടങ്ങള്‍ ജേക്കബ് തോമസ് ലംഘിച്ചു എന്നാണ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അധ്യക്ഷനായ സമിതി കണ്ടെത്തിയത്. നിരന്തരമായി സര്‍വീസ് ചട്ടങ്ങള്‍ അദ്ദേഹം ലംഘിക്കുന്നു എന്നായുന്നു സമിതിയുടെ കണ്ടെത്തല്‍. ജേക്കബ് തോമസ് എഴുതിയ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം, സര്‍വീസ് ചട്ടങ്ങളനുസരിച്ച് ആവശ്യമുള്ള അനുമതികള്‍ ഇല്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്ന് ഇത് സംബന്ധിച്ച് അന്വേഷണം രാജീവ് സദാനന്ദന്‍ കണ്ടെത്തിയത്. ഈ കണ്ടെത്തല്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജേക്കബ് തോമസിന്റെ ആത്മകഥായാണ്സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പൊലീസ് ഫോഴ്സ് ( റസ്ട്രീക്ഷന്‍സ് ഓഫ് റൈറ്റസ്) ലെ 3(1) (ര) വകുപ്പുകള്‍ അനുസരിച്ച് ജേക്കബ് തോമസിന്റെ നടപടി തെറ്റാണെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ഇതനുസരിച്ച് ഇത്തരം ഒരു പുസ്തകം എഴുതുന്നതിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് മുന്‍കൂട്ടി അനുമതി ലഭ്യമാക്കണം. ഇത് ജേക്കബ് തോമസ് ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സാഹിത്യ, ശാസ്ത്ര, രചനകള്‍ മാത്രമാണ് മുന്‍കൂര്‍ അനുമതി ഇല്ലാതെ പ്രസിദ്ധീകരിക്കാന്‍ ചട്ട പ്രകാരം പ്രസിദ്ധീകരിക്കാന്‍ സാധിക്കുക. എന്നാല്‍ ജേക്കബ് തോമസിന്റെ പുസ്തകം ഈ വിഭാഗത്തില്‍പെടുന്നതല്ല. അതേസമയം അദ്ദേഹം ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പുസ്തകത്തില്‍ ഉപയോഗിച്ച വിവരങ്ങള്‍ രഹസ്യ നിയമത്തിന്റെ പരിധിയില്‍ പെടുന്നതല്ലെന്നാണ് കമ്മീഷന്റെ നിഗമനം.

1985ലെ ഐപിഎസ് ബാക്കിലെ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസുകാരനാണ് അദ്ദേഹം. ഈ വരുന്ന മെയ് മാസം 31ന് അദ്ദേഹം വിരമിക്കാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ തരംതാഴ്ത്തല്‍ നടപടിയുമായി പകപോക്കുന്നത്. 2015 ജനുവരിയാണ് ഡിജിപി പദവിയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തുന്നത്. എന്നാല്‍ പൊലീസ് മേധാവി പദവിക്ക് യോഗ്യനാണെങ്കിലും പിണറായി അതിന് തയ്യാറായില്ല. തുടര്‍ന്ന് വിജിലന്‍സ് മേധാവി പദവി നല്‍കി. മുഖം നോക്കാതെ അഴിമതിക്കാര്‍ക്കെതിരെ അദ്ദേഹം നടപടി സ്വീകരിച്ചതോടെ സര്‍ക്കാറിന്റെ തന്നെ കണ്ണിലെ കരടായി മാറുകയായിരുന്നു. നിലവില്‍ ഷൊര്‍ണൂര്‍ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് സിഎംഡി ആയാണ് തസ്തികയിലാണ് ജേക്കബ് തോമസിനെ നിയമിച്ചിരിക്കുന്നത്.

അടുത്തിടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ബിനാമി പേരില്‍ ജേക്കബ് തോമസ് തമിഴ്നാട്ടില്‍ സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു കണ്ണൂര്‍ സ്വദേശിയായ സത്യന്‍ നരവൂര്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ മാസം 31ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചതും സ്റ്റേ വാങ്ങുന്നതും.

നിലവില്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടറായ ജേക്കബ് തോമസിനെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരുമായി കടുത്ത അഭിപ്രായവ്യത്യാസത്തിലാകുകയും സസ്‌പെന്‍ഷനിലാകുകയും ചെയ്തിരുന്നു. ഇദ്ദേഹം പിന്നീട് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയെ തുടര്‍ന്നാണ് സര്‍വീസില്‍ തിരികെ പ്രവേശിച്ചത്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍.

സംസ്ഥാന സര്‍ക്കാറിന്റെ അവഗണയില്‍ മനം മടുത്ത് സ്വയം വിരമിക്കാന്‍ ഒരുങ്ങിയെങ്കിലും അതിനും അനുവദിക്കാത്ത വിധത്തിലാണ് സര്‍ക്കാറിന്റെ നേട്ടയാടല്‍. രണ്ടു വര്‍ഷം നീണ്ട സസ്പെന്‍ഷന് ശേഷമാണ് കേന്ദ്ര അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണല്‍ വിധിയുടെ പിന്‍ബലത്തില്‍ ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ജേക്കബ് തോമസിനെ ഷൊര്‍ണൂര്‍ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് സിഎംഡി ആയാണ് തസ്തിക അനുവദിച്ചത്. തീര്‍ത്തും അപ്രധാനമായ ഈ തസ്തികയില്‍ ആദ്യമായാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ നിയമിക്കപ്പെടുന്നത്.

ചുമതലയേറ്റ ഉടനെ ജേക്കബ് തോമസ് മാധ്യമങ്ങളോട് പങ്കുവെച്ച ചില അഭിപ്രായ പ്രകടനം വന്‍ വിവാദമായിരുന്നു. 'നൂറ്റിയൊന്നു വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തി ഉണ്ടാക്കാമെന്നായിരുന്നു' വിവാദ പരാമര്‍ശം. സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം മേയില്‍ ജേക്കബ് തോമസ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ അപേക്ഷയെ എതിര്‍ത്തു. മാത്രമല്ല, ജേക്കബ് തോമസിനെതിരെ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു നല്‍കുകയും ചെയ്തിരുന്നു. സര്‍വീസിലിരിക്കെ മൂന്നുമാസം മുമ്പ് നോട്ടീസ് നല്‍കിയില്ലെന്ന കാരണത്താല്‍ കേന്ദ്രം അപേക്ഷ തള്ളുകയായിരുന്നു. സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ഹര്‍ജി നിലനില്‍ക്കെ കഴിഞ്ഞ ഓഗസ്റ്റില്‍ സ്വയം വിരമിക്കല്‍ അപേക്ഷയുമായി അദ്ദേഹം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category