1 GBP = 92.60 INR                       

BREAKING NEWS

നിര്‍ഭയ കേസിലെ പ്രതികള്‍ക്കുള്ള തൂക്കു കയര്‍ എത്തുന്നത് ബക്സര്‍ ജയിലില്‍ നിന്നും; ഗോഡ്സെ മുതല്‍ അജ്മല്‍ കസബിനെ വരെ തൂക്കിലേറ്റിയത് ബക്സര്‍ ജയിലിലെ തൂക്കു കയറില്‍; കഴുത്തില്‍ മുറിവേല്‍ക്കാത്ത ബലമുള്ളതും മൃദുവുമായ തൂക്കുകയര്‍ നിര്‍മ്മിക്കുന്നത് മുതിര്‍ന്ന തടവു പുള്ളികള്‍; എന്തു കൊണ്ടാണ് തൂക്കുകയര്‍ ബക്സര്‍ ജയിലില്‍ മാത്രം നിര്‍മ്മിക്കുന്നത്: ജയിലിനോളം പഴക്കമുള്ള ബക്സര്‍ ജയിലിലെ തൂക്കുകയറിന്റെ ചരിത്രം അറിയാം

Britishmalayali
kz´wteJI³

വധശിക്ഷയും കാത്ത് തീഹാര്‍ ജയിലില്‍ കഴിയുകയാണ് നിര്‍ഭയാ കേസിലെ പ്രതികള്‍. ഇതിനിടെ വധശിക്ഷ നടപ്പിലാക്കുന്നത് വൈകിക്കാന്‍ എല്ലാ വഴികളും തേടുന്നുമുണ്ട്. നിര്‍ഭയയുടെ ഘാതകര്‍. രാഷ്ട്രപതിക്ക് ദയാഹര്‍ജി വരെ പോയിക്കഴിഞ്ഞു. എന്നാല്‍ നിര്‍ഭയയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നവരെ തൂക്കിലേറ്റാനുള്ള എല്ലാ ഒരുക്കങ്ങളും തീഹാര്‍ ജയിലില്‍ തുടങ്ങി കഴിഞ്ഞു. ഇവരെ തൂക്കി കൊല്ലുന്നതിനുള്ള തൂക്കു കയറും തീഹാര്‍ ജയിലില്‍ എത്തി.

ബീഹാറിലെ ബക്സര്‍ ജയിലില്‍ നിന്നുമാണ് ഇവരെ തൂക്കി കൊല്ലാനുള്ള കയര്‍ എത്തിച്ചിരിക്കുന്നത്. നിര്‍ഭയ കേസിലേതെന്നെല്ല എല്ലാ വധശിക്ഷകളിലും തൂക്കി കൊല്ലുന്നതിനുള്ള കയര്‍ എത്തിക്കുന്നത് ബക്സര്‍ ജയിലില്‍ നിന്നുമാണ്. എന്തുകൊണ്ടാണ് ബക്സര്‍ ജയിലില്‍ നിന്നും കൊലക്കയര്‍ എത്തുന്നതെന്ന് ചോദിച്ചാല്‍ രാജ്യത്ത് തൂക്കുകയറുകള്‍ നിര്‍മ്മിക്കുന്നത് ബിഹാറിലെ ബക്‌സര്‍ ജയിലില്‍ മാത്രമാണ് എന്നതാണ് അതിന്റെ ഉത്തരം. ബക്സര്‍ ജയിലിന് മാത്രമേ അതിനുള്ള അധികാരവും ഉള്ളു. മറ്റാര്‍ക്കും കൊലക്കയര്‍ നിര്‍മ്മിക്കുന്നതിനുള്ള അവകാശം ഇല്ല.

കഴുത്തില്‍ മുറിവേല്‍ക്കാത്ത വിധം മൃദുവും ബലമുള്ളവയുമാണ് തൂക്കുകയര്‍. പരിശീലനം ലഭിച്ച വളരെ കുറച്ച് തടവു പുള്ളികള്‍ മാത്രമാണ് ഇത് നിര്‍മ്മിക്കുന്നത്. ഗോഡ്സെ മുതല്‍ അജ്മല്‍ കസബ് വരെയുള്ളവരെ തൂക്കിലേറ്റിയത് ബക്സാര്‍ ജയിലില്‍ നിന്നും എത്തിച്ച കയറിലാണ്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കിയ മഹാത്മഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സേ മുതല്‍ മുംബൈ ഭീകരാക്രമണം നടത്തിയ അജ്മല്‍ കസബ്, അഫ്സല്‍ ഗുരു, യാക്കോബ് മേമന്‍ എന്നിവരുടെയെല്ലാം വധശിക്ഷ നടപ്പാക്കിയ തൂക്കുകയറുകള്‍ തയ്യാറാക്കിയത് ഇവിടെയാണ്.

ബക്സര്‍ ജയിലിനോളം പഴക്കമുണ്ട് ഇവിടുത്തെ തൂക്കു കയറുകള്‍ക്കും. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ എത്തിയ കാലത്ത് ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍നിന്നാണ് തൂക്കുകയറുകള്‍ ഇറക്കുമതി ചെയ്തിരുന്നത്. മനില റോപ്പുകള്‍ എന്ന് അവ അറിയപ്പെട്ടിരുന്നു. പിന്നീട് ഫാക്ടറീസ് ആക്ട് പ്രകാരം തൂക്കുകയറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അവകാശം ബക്‌സര്‍ ജയിലിന് മാത്രമായി നല്‍കപ്പെട്ടു. അവ മറ്റാരെങ്കിലും നിര്‍മ്മിക്കുന്നത് തടയപ്പെടുകയും ചെയ്തു. 880ലാണ് ബ്രിട്ടീഷുകാര്‍ ബക്‌സര്‍ ജയില്‍ സ്ഥാപിച്ചത്. തൂക്കുകയറുകള്‍ തയ്യാറാക്കുന്നതിനുള്ള പ്രത്യേക യന്ത്രം ബ്രിട്ടീഷുകാര്‍ ബക്‌സര്‍ ജയിലില്‍ എത്തിച്ചത് 1884 ലാണ്. അതിനുമുമ്പ് ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍നിന്നാണ് തൂക്കുകയറുകള്‍ ഇറക്കുമതി ചെയ്തിരുന്നത്. മനില റോപ്പുകള്‍ എന്ന് അവ അറിയപ്പെട്ടിരുന്നു.

തൂക്ക് കയര്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസ്സിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. എന്നാല്‍ നമ്മുടെ മനസ്സിലുള്ള ചിത്രം പോലെയല്ല തൂക്കുകയര്‍. സാധാരണ കയറില്‍ നിന്നും അവ വ്യത്യസ്തമാണ്. തൂക്കുകയറുകള്‍ ബലമുള്ളതും മൃദുവുമാകണം. കാലാവസ്ഥയും ജലലഭ്യതയും അടക്കമുള്ളവ കണക്കിലെടുത്താണ് ബ്രിട്ടീഷുകാര്‍ തൂക്കുകയര്‍ നിര്‍മ്മിക്കാന്‍ ബക്‌സര്‍ ജയില്‍ തിരഞ്ഞെടുത്തത്. ഗംഗയുടെ തീരത്താണ് ജയില്‍. ഇവിടെ മറ്റുജയിലുകളില്‍ ഇല്ലാത്തവിധം ഒരു കിണറുമുണ്ട്. തടവുപുള്ളികള്‍ കിണറ്റില്‍ചാടി ആത്മഹത്യ ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ജയിലുകളില്‍ കിണര്‍ ഒഴിവാക്കാറുള്ളത്. തൂക്കുകയര്‍ നിര്‍മ്മാണത്തിന് ധാരളം വെള്ളം ആവശ്യമാണ്. കയര്‍ മൃദുവാക്കുന്നതിനാണ് ഇത്. മൃദുവായ കയര്‍ ഉപയോഗിച്ചില്ലെങ്കില്‍ വധശിക്ഷയ്ക്ക് വിധേയനാക്കുന്ന പ്രതിയുടെ കഴുത്തില്‍ മുറിവേല്‍ക്കും. അത് ഒഴിവാക്കേണ്ടതാണ്.

ജെ 34 എന്നപേരില്‍ അറിയപ്പെടുന്ന പ്രത്യേക നൂലുകൊണ്ടാണ് ബക്‌സര്‍ ജയിലില്‍ തൂക്കുകയറുകള്‍ നിര്‍മ്മിക്കുന്നത്. പഞ്ചാബില്‍ കൃഷിചെയ്ത് ഉത്പാദിപ്പിക്കുന്ന പരുത്തി ഉപയോഗിച്ചാണ് ഈ നൂല്‍ ഉണ്ടാക്കുന്നത്. ഇതുപയോഗിച്ച് തൂക്കുകയര്‍ നിര്‍മ്മിക്കാനുള്ള വിദഗ്ധ പരിശീലനം തിരഞ്ഞെടുക്കപ്പെട്ട തടവുകാര്‍ക്ക് നല്‍കും. തൂക്കുകയറുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നാല് തസ്തികകള്‍ ബക്‌സര്‍ ജയിലിലുണ്ട്. ഈ നാല് ജീവനക്കാരാണ് തടവുകാര്‍ക്ക് പരിശീലനം നല്‍കുന്നത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുതിര്‍ന്ന തടവുകാരെയാണ് പൊതുവെ ഈ ജോലിക്ക് നിയോഗിക്കാറുള്ളത്. വധശിക്ഷ വിധിക്കപ്പെട്ടവരെ ഒരു കാരണവശാലും ഇതിനായി നിയോഗിക്കാറില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category