1 GBP = 92.00 INR                       

BREAKING NEWS

മുന്‍ ചീഫ് ജസ്റ്റിസിന് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പിരിച്ചുവിട്ട യുവതിയെ സുപ്രീംകോടതി പുനര്‍നിയമിച്ചു; അനുമതി ഇല്ലാതെ ലീവ് എടുത്തു എന്ന കാരണത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട യുവതിയെ തിരികെ എടുക്കുന്നത് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയ ശേഷം; യുവതി പരാതി നല്‍കിയതിന് പിന്നാലെ ഡല്‍ഹി പൊലീസിലുണ്ടായിരുന്ന രണ്ട് സഹോദരങ്ങളെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിച്ചതും രണ്ട് മാസം മുമ്പ്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാരിയെ സുപ്രീംകോടതി പുനര്‍നിയമിച്ചു. പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് കോടതി റദ്ദാക്കി. ഇവര്‍ക്ക് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടാണ് പുനര്‍നിയമിച്ചത്.

തനിക്കെതിരെ നിരവധി തവണയായുണ്ടായ സ്ഥലംമാറ്റ നടപടിയെ ചോദ്യംചെയ്ത ജീവനക്കാരി അനുമതി ഇല്ലാതെ ലീവ് എടുത്തതിനാണ് അവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നത്. 2019 ഏപ്രിലിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയിക്കെതിരെ കോടതി ജീവനക്കാരി ലൈംഗികപീഡന പരാതിയുമായി രംഗത്തെത്തിയത്. രഞ്ജന്‍ ഗൊഗോയി തന്നെ പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി രാജ്യത്തെ 22 ജഡ്ജിമാര്‍ക്ക് ഇവര്‍ കത്തയക്കുകയായിരുന്നു.

2018ല്‍ സുപ്രീംകോടതിയില്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യവെ ഒക്ടോബര്‍ 10, 11 തീയതികളില്‍ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വെച്ച് അപമാനിക്കപ്പെട്ടു എന്നതായിരുന്നു പരാതി. പീഡനം പുറത്തു പറഞ്ഞാല്‍ വ്യാജ കൈകൂലി കേസില്‍ പെടുത്തുമെന്ന് ഗൊഗോയ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു. പീഡനത്തെ എതിര്‍ത്തതിനാല്‍ രണ്ട് മാസം കഴിഞ്ഞ് തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും അവര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ തനിക്കെതിരായ ലൈംഗികപീഡന പരാതിക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ഗൊഗോയ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിയിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്താന്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജി എ.കെ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ജീവനക്കാരിയുടെ പരാതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ എന്‍.വി രമണ, ഇന്ദിര ബാനര്‍ജി എന്നിവരങ്ങിയ അന്വേഷണ സമിതിയാണ് പരിഗണിക്കുന്നത്.

2018ല്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോള്‍ രഞ്ജന്‍ ഗൊഗോയ് തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു യുവതിയുടെ പരാതി. ജസ്റ്റിസിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് യുവതിക്കെതിരെ വലിയ വിവാദങ്ങളുയര്‍ന്നിരുന്നു. യുവതിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category