1 GBP = 93.60 INR                       

BREAKING NEWS

പൗരത്വനിയമ ഭേദഗതി നിയമം നടപ്പിലാക്കുന്നതിന് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി; എന്‍പിആര്‍ നടപടികളും നിര്‍ത്തിവെക്കില്ല; കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുന്നമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചേക്കും; നിയമത്തില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നാല് ആഴ്ച്ചത്തെ സാവകാശം അനുവദിച്ചു; ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത് രണ്ടായി; അസമില്‍ നിന്നും ത്രിപുരയില്‍ നിന്നുമുള്ള ഹര്‍ജികള്‍ പ്രത്യേകം കേള്‍ക്കാനും തീരുമാനം; കേസ് വീണ്ടും പരിഗണിക്കുന്നത് അഞ്ചാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജകളില്‍ കേന്ദ്രസര്‍ക്കാറിന് വിശദീകരണം നല്‍കാന്‍ നാലാഴ്ച്ചത്തെ സമയം നല്‍കി സുപ്രീംകോടതി. അതേസമയം പൗരത്വനിയമ ഭേദഗതി നിയമം നടപ്പിലാക്കുന്നതിന് സ്റ്റേ ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്‍പിആര്‍ നടപടികളും നിര്‍ത്തിവെക്കില്ലെന്നം കോടതി അറിയിച്ചു. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടേക്കുമെന്ന സൂചനയും ചീഫ് ജസ്റ്റിസ് നല്‍കി. ഹര്‍ജിക്കള്‍ സുപ്രീംകോടതി പരിഗണിക്കുന്നത് രണ്ടായി തിരിച്ചു കൊണ്ടാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

വിശാലബെഞ്ചിന് വിടുന്നതില്‍ ആദ്യം തീരുമാനമെടുക്കണമെന്ന് രാജീവ് ധവാന്‍ ആവശ്യപ്പെട്ടു. നിയമം നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. സ്റ്റേ ചെയ്യണമെന്ന ആവശ്യത്തെ ശക്തമായി എതിര്‍ത്ത് കേന്ദ്രം രംഗത്തെത്തി. നിര്‍ത്തിവയ്ക്കാനും പാടില്ല, അത് സ്റ്റേയ്ക്കു തുല്യമാവും. മറുപടി സത്യവാങ്മൂലം ഉടന്‍ നല്‍കും, അതുവരെ ഉത്തരവുകള്‍ പാടില്ല. പൗരത്വം പിന്‍വലിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. വിഷയത്തില്‍ പുതിയ ഹര്‍ജികള്‍ നല്‍കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ നിലപാടെടുത്തു.

അസമില്‍ നിന്നും ത്രിപുരയില്‍ നിന്നുള്ള ഹര്‍ജികള്‍ പ്രത്യേകം കേള്‍ക്കാനാണ് തീരുമാനം. പൗരത്വനിയമ ഭേദഗതി നടപ്പിലാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടെങ്കിലും അത് കോടതി അംഗീകരിച്ചില്ല. അറ്റോര്‍ണി ജനറല്‍ ഇത് എതിര്‍ക്കുകയായിരുന്നു. 80 അധിക ഹര്‍ജികള്‍ക്ക് മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടെങ്കിലും നാലാഴ്ച്ച് സമയമാണ് ന്ല്‍കിയത്.


അസം, ത്രിപുര വിഷയ പ്രത്യേകമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ചില സംസ്ഥാനങ്ങള്‍ എന്‍.പി.ആര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അന്തിമ വിധി വരുന്നതിന് മുമ്പ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്. കോടതി ഉത്തരവിന്റെ അന്തസത്തയെ സര്‍ക്കാര്‍ നടപടി പ്രതികൂലമായി ബാധിക്കുമെന്ന് മനു അഭിഷേക് സിങ് വി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജികളില്‍ പ്രാഥമിക വാദം കേട്ടത്. ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

140 ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച്‌ക്കൊണ്ടാണ് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കിയത്. നാലാഴ്ചക്ക് ശേഷം ഉത്തരവുകള്‍ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അറിയിച്ചു.

മുസ് ലിം ലീഗ്, കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി, ഡി.എം.കെ. സിപിഎം, സിപിഐ അടക്കം ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. അഭൂതപൂര്‍വ്വമായ തിരക്കാണ് ഹര്‍ജി പരിഗണിക്കുന്ന ഒന്നാം നമ്പര്‍ കോടതി മുറിക്കുള്ളില്‍ അനുഭവപ്പെട്ടത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. 140 ഹര്‍ജിക്കാറുള്ളതിനാലാണ് തിരക്കെന്നും കോടതിയില്‍ പ്രവേശനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. യുഎസ്,പാക്കിസ്ഥാന്‍ സുപ്രീംകോടതികളില്‍ ഇത്തരത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇതിനെ പിന്തുണച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category