1 GBP = 93.60 INR                       

BREAKING NEWS

സി.സി. തമ്പിയെ മൂന്ന് ദിവസം എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു; അന്വേഷണ സംഘത്തിനു മുന്നില്‍ 16 തവണയും 80 മണിക്കൂറും ഹാജരായെന്ന് വാദിച്ചിട്ടും കസ്റ്റഡി ഒഴിവാക്കാനായില്ല; വിദേശത്ത് വധേര നടത്തിയ വസ്തു ഇടപാടുകളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാന്‍ തമ്പിയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പറഞ്ഞ് ഇഡി; ഗാന്ധി കുടുംബത്തിന്റെ അതിവിശ്വസ്തനെ പൂട്ടി പൗരത്വ പ്രക്ഷോഭത്തില്‍ മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെയും വെട്ടിലാക്കി കേന്ദ്രസര്‍ക്കാര്‍; ഉന്നം പ്രിയങ്ക ഗാന്ധി തന്നെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട് വാധ്ര ഉള്‍പ്പെട്ട വിദേശവസ്തു ഇടപാടില്‍ അറസ്റ്റിലായ പ്രവാസി മലയാളി വ്യവസായി സി. സി. തമ്പിയെ 3 ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക സിബിഐ ജഡ്ജി അരവിന്ദ് കുമാറിന്റേതാണ് ഉത്തരവിട്ടത്. അന്വേഷണ സംഘത്തിനു മുന്നില്‍ 16 തവണയും 80 മണിക്കൂറും ഹാജരായിട്ടുണ്ടെന്നും കസ്റ്റഡിയില്‍ വിടരുതെന്നും തമ്പി വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല. അഭിഭാഷകര്‍ക്കു കസ്റ്റഡിയില്‍ തമ്പിയെ സന്ദര്‍ശിക്കാന്‍ കോടതി അനുമതി നല്‍കി.

17നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വിദേശത്ത് വാധേര നടത്തിയ വസ്തു ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ തമ്പിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി വാദിക്കുകയാിരുന്നു. കേസുമായി ബന്ധപ്പെട്ട് 30,000 പേജുള്ള രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ തമ്പിക്കൊപ്പം ചോദ്യം ചെയ്യും. വിവാദ പ്രതിരോധ ഇടനിലക്കാരന്‍ സഞ്ജയ് ഭണ്ഡാരി വഴി 2009 ല്‍ ലണ്ടനില്‍ വാധ്ര കെട്ടിടം വാങ്ങിയതില്‍ 288 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും തമ്പിക്കും ഇതില്‍ പങ്കുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

അതേസമയം പ്രവാസി വ്യവസായിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ പ്രവാസി മലയാളി വ്യവസായി സി.സി തമ്പിയുടെ അറസ്റ്റിന് രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട്. പൗരത്വ പ്രക്ഷോഭത്തിനു മുന്നില്‍ പ്രതിരോധത്തിലായ കേകന്ദ്രസര്‍ക്കാര്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനു നല്‍കിയ ഷോക്ക് കൂടിയാണ് തമ്പിയുടെ അറസ്റ്റ്. ഇത് പ്രധാനമായും ഉന്നം വെക്കുന്നത് പ്രിയങ്ക ഗാന്ധിയെ ആണ്. ഉത്തര്‍പ്രദേശ് ലക്ഷ്യമാക്കിയാണ് പ്രിയങ്ക ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്നത്. ഈ ഇടപെടലുകളെ മെരുക്കുക എന്നതും സിസി തമ്പിയുടെ അറസ്റ്റിലൂടെ നല്‍കുന്ന രാഷ്ട്രീയ സൂചനയാണ്.

വിവാദ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായും റോബര്‍ട്ട് വാദ്രയുമായും ചേര്‍ന്ന് ലണ്ടനില്‍ നടത്തിയ സ്വത്തിടപാടിലെ അന്വേഷണവും വിദേശ പണവിനിമയ ചട്ടം ലംഘിച്ച് കേരളത്തില്‍ 1000 കോടിയുടെ ഭൂമിയിടപാട് നടത്തിയ കേസുമാണ് തമ്പിക്കെതിരെയുള്ളത്. ഈ കേസുകളില്‍ 2017 മുതല്‍ തമ്പി അന്വേഷണം നേരിടുകയാണ്. 2017 മുതല്‍ അനേകം തവണ തമ്പിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷം നടന്ന അറസ്റ്റിന് അതുകൊണ്ടു തന്നെ രാഷ്ട്രീയ പ്രാധാന്യം കൈവരികയാണ്.

സോണിയാ കുടുംബത്തിന്റെ വിശ്വസ്തനായ സി.സി തമ്പിക്ക് ബിജെപിയിലും സിപിഎമ്മിലും ഉന്നത ബന്ധങ്ങളുണ്ട്. റോബര്‍ട്ട് വാദ്രയെ ലക്ഷ്യമിട്ട് ബിജെപി സര്‍ക്കാര്‍ ആരംഭിച്ച അന്വേഷണങ്ങളില്‍ തുടക്കം മുതല്‍ തമ്പിയുടെ പേരും ഉയര്‍ന്ന് വന്നിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തമ്പിയുടെ അറസ്റ്റ് സോണിയാ കുടുംബത്തെ പ്രതിരോധത്തിലാക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന നിരീക്ഷണമുണ്ട്. പൗരത്വ പ്രക്ഷോഭത്തിനെതിരെ കോണ്‍ഗ്രസില്‍ ശക്തമായ നിലപാടുള്ളത് സോണിയാ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമാണ്. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് കൂട്ടിയത് പോലും സോണിയാ ഗാന്ധിയുടെ മുന്‍കയ്യിലാണ്. കമല്‍നാഥ്, ജയറാം രമേശ് തുടങ്ങിയ നേതാക്കള്‍ക്ക് പൗരത്വ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് സജീവമാകുന്നതില്‍ വിയോജിപ്പാണ്.

അതുകൊണ്ട് തന്നെ സോണിയാ കുടുംബം കൂടി ആരോപണ വിധേയരായ കേസില്‍ നടന്ന അറസ്റ്റിന് രാഷ്ട്രീയ മാനം കൈവരികയാണ്. പൗരത്വ സമരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കാതിരിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമായാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രമുഖര്‍ ഇതിനെ കാണുന്നത്. തൃശൂര്‍ കുന്നംകുളത്തിനടുത്ത പഴഞ്ഞി കോട്ടോലിലാണ് തമ്പിയുടെ വീട്. യു.എ.ഇയില്‍ നിരവധി ബിസിനസ് സംരംഭങ്ങളുള്ള തമ്പിക്ക് കേരളത്തില്‍ എഞ്ചിനീയറിങ് കോളജും റിയല്‍ എസ്റ്റേറ്റ് കമ്പനികളുമുണ്ട്. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന തമ്പി യു.എ.ഇയില്‍ തന്നെയാണ് താമസം. തമ്പിയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ ഡിസ്റ്റിലറി ഉല്‍പ്പാദന സംഭരണ ശേഷി വര്‍ധിപ്പിച്ച് പാലക്കാട് കൊഴിഞ്ഞാമ്പാറയിലേക്ക് മാറ്റാന്‍ 2011ല്‍ ഇടത് സര്‍ക്കാര്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു.

അതിനിടെ തമ്പിയെ പൂട്ടാന്‍ പല വഴിക്കളും നടക്കുന്നുണ്ട്. തമ്പിയുടെ കാസര്‍ഗോഡ് ചെമ്പരിക്കയിലെ റിസോര്‍ട്ട് കൈയേറ്റഭൂമിയിലെന്നു റവന്യൂ വകുപ്പ് കണ്ടെത്തി. ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി അധികൃര്‍ ഊര്‍ജിതമാക്കി. 'ചാത്തംങ്കൈ ഹോളിഡേ' എന്ന പേരിലാണു തമ്പി ചെമ്പരിക്കയില്‍ റിസോര്‍ട്ട് നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍, നാട്ടുകാര്‍ എതിര്‍പ്പുയര്‍ത്തിയതോടെ നിര്‍മ്മാണം പാതിവഴി നിലച്ചു. ഈ റിസോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷണത്തിലായിരുന്നു. ബി.ആര്‍.ഡി.സി. വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു റിസോര്‍ട്ട് നിര്‍മ്മാണം.

1990-1992 കാലത്ത് സെന്റിന് 1500 രൂപ പ്രകാരം 27 ഏക്കറാണു തമ്പി റിസോര്‍ട്ടിനായി വാങ്ങിയത്. 14 ഏക്കറോളം റവന്യൂ ഭൂമിയും കൈയേറിയെന്നു വ്യക്തമായതോടെ നാട്ടുകാര്‍ അധികൃതര്‍ക്കു പരാതി നല്‍കി. മാണിചാത്തങ്കൈനോമ്പില്‍ പുഴയോരം കൈയേറി മതില്‍ കെട്ടിയെന്നും ഇത് അഴിമുഖം വരെ ഏഴു കിലോമീറ്റര്‍ നീളുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category