1 GBP = 92.40 INR                       

BREAKING NEWS

കോട്ടയംകാരുടെ സ്വപ്‌നങ്ങള്‍ക്ക് തിരശ്ശീല ഉയരുന്നു; നന്മയുടെ സഹായ ഹസ്തങ്ങളുമായി കോട്ടയം ക്ലബ് അയര്‍ലന്റിന് ഈ മാസം 25ന് ഔദ്യോഗിക തുടക്കം കുറിക്കും

Britishmalayali
kz´wteJI³

ന്മ നാട്ടില്‍ നിന്നും കാതങ്ങള്‍ക്കപ്പുറം, സ്വന്തം നാടിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കുവാനായി ഒരു കൂട്ടായ്മ. അതുവഴി വരും തലമുറയ്ക്ക് ഒരു വഴികാട്ടി ആകുവാനും, സഹായം വേണ്ടുന്നവര്‍ക്കു നന്മയുടെ ഒരു സഹായ ഹസ്തവുമായി എന്ന ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തി കോട്ടയം ക്ലബ് അയര്‍ലന്റ് എന്ന പേരില്‍ അയര്‍ലന്റിലെ കോട്ടയം ജില്ല നിവാസികളുടെ ഒരു സംഗമത്തിന് രൂപം കൊണ്ടിരിക്കുന്നു.

ഈ മാസം 25നു ഡബ്ലിന്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണിലുള്ള ക്രൗന്‍ പ്ലാസ ഹോട്ടലില്‍ വെച്ച് വൈകുന്നേരം 5. 30ന് ചേരുന്ന ഉദ്ഘാടന ചടങ്ങുകളോട് കൂടി വര്‍ഷങ്ങളായി മനസ്സില്‍ ഒരു വികാരമായി കൊണ്ട് നടന്നിരുന്ന കോട്ടയം കാരുടെ സ്വപ്നങ്ങള്‍ക്ക് തിരശീല ഉയരുകയാണ്. ശനിയാഴ്ച 5. 30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളെ തുടര്‍ന്ന് പ്രാചീന കോട്ടയം ശൈലിയിലുള്ള വിഭവ സമൃദ്ധമായ ഡിന്നറും ലൈവ് മ്യൂസിക്കും ഉണ്ടായിരിക്കുന്നതാണ്.

അന്നേ ദിവസം നടക്കുന്ന ചടങ്ങുകളിലേക്കു അയര്‍ലന്റിലുള്ള നല്ലവരായ എല്ലാ കോട്ടയം ജില്ല നിവാസികളെയും സ്വാഗതം ചെയ്യുന്നതോടൊപ്പം ഇതൊരറിയിപ്പായി കാണണമെന്ന് നിലവില്‍ രൂപം കൊണ്ടിരിക്കുന്ന കോട്ടയം ക്ലബ് അയര്‍ലന്‍ഡ് കമ്മിറ്റി അറിയിക്കുന്നു.

പ്രവേശന ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക
ജോസ് സിറിയക് - 0872859136, അലക്സ് ജേക്കബ് - 0871237342, ടോണി ജോസഫ് 0876571715

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category