1 GBP = 92.80 INR                       

BREAKING NEWS

'ഇന്ത്യ മുട്ടുമടക്കില്ല നമ്മള്‍ നിശ്ശബ്ദരാകില്ല' എന്ന മുദ്രാവാക്യവുമായി സമീക്ഷാ റിപ്പബ്ലിക്ക് ദിനാഘോഷം; ഒപ്പം മലയാളം പഠനകേന്ദ്രം ഉദ്ഘാടനവും സൗത്താംപ്ടണില്‍

Britishmalayali
ബിജു ഗോപിനാഥ്

യുകെയിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ സൗത്താംപ്ടണ്‍ - പോര്‍ട്സ്മൗത്ത് ബ്രാഞ്ച് റിപ്പബ്ലിക്ക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ സെക്കുലര്‍ മൂല്യങ്ങള്‍ ഫാസിസ്റ്റു ഭരണ കൂടത്താല്‍ ആക്രമിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യ മുട്ടുമടക്കില്ല നമ്മള്‍ നിശ്ശബ്ദരാകില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടു റിപ്പബ്ലിക്ക് ദിനം സൗത്താംപ്ടണില്‍ ഭരണഘടനാ സംരക്ഷണ ദിനം ആയി ആചരിക്കുകയാണ്.

ഈമാസം 26നു ഞായറാഴ്ച്ച രാവിലെ 11 മണി മുതല്‍ നാലു മണി വരെ സൗത്താംപ്ടണിലെയും സമീപ പ്രദേശങ്ങളിയെയും മുഴുവന്‍ മലയാളി സമൂഹത്തെയും ഉള്‍പ്പെടുത്തി ഒരു കുടുംബസംഗമം ആയി നടത്താനാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. സമീക്ഷ യുകെയുടെ ബ്രാഞ്ചിലെ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ പരിപാടികളും ഇതോടൊപ്പം ആരംഭിക്കും. മഹത്തായ മലയാള പൈതൃകം വളര്‍ന്നു വരുന്ന തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാവാനും മാതൃഭാഷ പഠനം മാധുര്യമുള്ളതാക്കുവാനും വേണ്ടി ഒരു മലയാളം ഭാഷാപഠനകേന്ദ്രത്തിനു അന്നേ ദിവസം സൗത്താംപ്ടണില്‍ തുടക്കം കുറിയ്ക്കുകയാണ്.

എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മഹത്തായ ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ രൂപീകരിച്ച സംരംഭം ആണ് മലയാളം മിഷന്‍. ശരിയായ സിലബസ് പ്രകാരം മാതൃഭാഷ പഠിപ്പിക്കാനും അതുവഴി നമ്മുടെ തനതായ സംസ്‌കാരം പുതിയ തലമുറകളിലേയ്ക്ക് പകര്‍ന്നു നല്‍കാനും ഈ മഹത്തായ പദ്ധതിയിലൂടെ സാധിക്കുമെന്നത് യുകെയില്‍ തന്നെ പലയിടങ്ങളിലും തെളിഞ്ഞു കൊണ്ടിരിക്കുകയാണ്.

യുകെയിലെ സാംസ്‌കാരിക നായകരും യുകെ രാഷ്ട്രീയത്തില്‍ സജീവമായിട്ടുള്ളവരുമായ മലയാളികള്‍ പങ്കെടുത്തു കൊണ്ടുള്ള സാംസ്‌കാരിക സമ്മേളനവും 'ബ്രിട്ടീഷ് മലയാളിയും ബ്രിട്ടീഷ് രാഷ്ട്രീയവും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണങ്ങളും ചര്‍ച്ചകളും റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം കൊടുക്കുന്നത് സമീക്ഷ യുകെ ദേശിയ വൈസ് പ്രസിഡന്റ് പ്രസാദ്, സമീക്ഷ ബ്രാഞ്ച് ഭാരവാഹികളായ രഞ്ജിഷ്, മിഥുന്‍, അബി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘാടക സമിതി ആണ്.

ഈ സൗഹാര്‍ദ്ദ സദസ്സിലേക്ക് യുകെയിലെ മുഴുവന്‍ മലയാളികളെയും കുടുംബസമേതം സംഘാടകസമിതിയ്ക്കു വേണ്ടി ഭാരവാഹികള്‍ ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക
ജോസ് - 07307086202, റെയ്നോള്‍ഡ് - 07838653324

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category