1 GBP = 92.60 INR                       

BREAKING NEWS

മാഞ്ചസ്റ്റര്‍ ബ്രിസ്റ്റോള്‍ ക്നാനായ ഇടവകയില്‍ ബ്രദര്‍ സുനില്‍ കൈതാരം നടത്തുന്ന ധ്യാനം ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍

Britishmalayali
തോമസ് മാത്യു

മാഞ്ചസ്റ്റര്‍: ബ്രദര്‍ സുനില്‍ കൈതാരം നേതൃത്വം നല്‍കുന്ന ധ്യാനം ഫെബ്രുവരി ഒന്ന്, രണ്ട്‌ തീയതികളില്‍ മാഞ്ചസ്റ്റര്‍ ബ്രിസ്റ്റോള്‍ ക്നാനായ പള്ളിയില്‍ നടക്കുന്നു. മൂന്ന് നോമ്പിനോട് (നിനവെ നോമ്പ്) അനുബന്ധിച്ച് മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ക്നാനായ പള്ളിയില്‍ ഫെബ്രുവരി ഒന്നിനു രാവിലെ 9. 30നു പ്രഭാത പ്രാര്‍ത്ഥനയും 10 മണിക്ക് വി. കുര്‍ബാനയും 11. 30ന് ബ്രദര്‍ സുനില്‍ കൈതാരം നടത്തുന്ന ധ്യാനവും നടത്തപ്പെടും. വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനയോടെ ധ്യാനം അവസാനിക്കും. ഫെബ്രുവരി രണ്ടിനു ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഇടവകയില്‍ പ്രഭാത പ്രാര്‍ത്ഥനയോടെ ധ്യാനം ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിയ്ക്ക് ഉച്ച നമസ്‌കാരവും വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനയോടെ ധ്യാനം അവസാനിക്കും. മൂന്ന് നോമ്പിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ധ്യാനത്തില്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫാ: സജി എബ്രഹാം അറിയിക്കുന്നു.

സ്ഥലത്തിന്റെ വിലാസം
St. George Knanaya Church, Highgate Lane Knanaya Church, Henbury, Bristol, BS10 7BE

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category