1 GBP = 92.40 INR                       

BREAKING NEWS

ഭക്ഷണവും പാട്ടും ഇഷ്ടമില്ലാത്ത ആരുണ്ട്? ഓംനിയുടെ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ കുക്കിംഗ് മത്സരങ്ങളും ലൈവ് ഓര്‍ക്കസ്ട്ര ഗാനമേളയും ഫെബ്രുവരി 15ന്

Britishmalayali
kz´wteJI³

നോര്‍ത്തേണ്‍ അയര്‍ലന്റിലെ ഓംനി സംഘടിപ്പിക്കുന്ന കുക്കറി കോമ്പറ്റീഷനും ടിവിഷോയും ഫെബ്രുവരി 15ന് അഞ്ചു മണി മുതല്‍ നടക്കും. ഗ്ലെന്റോഡിലെ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ഗ്രാമര്‍ സ്‌കൂളില്‍ വച്ച് നടക്കും. 15 ഓളം പ്രശസ്തരായ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന ഗാനമേളയും (ലൈവ് ഓര്‍ക്കസ്ട്ര) ചടങ്ങിനു മാറ്റു കൂട്ടും. എസ്പി  ബാലസുബ്രഹ്മണ്യത്തിനൊപ്പം ഡ്യൂയറ്റ് പാടിയിട്ടുള്ള മംഗള രാജേഷും ഗാനമേളയില്‍ പാടുന്നുണ്ട്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ പാട്ടുകള്‍ ഗാനമേളയില്‍ ഉണ്ടാവും. കുക്കിങ് കോമ്പറ്റീഷനില്‍ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ സെക്ഷന്  പ്രത്യേകം മത്സരം ഉണ്ട്. രണ്ട് വിഭാഗങ്ങളിലും മത്സര വിജയികള്‍ക്ക് കാഷ് പ്രൈസ് ആണ് നല്‍കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് എക്‌സ്ട്രാ ഫീ ഇല്ലാതെ  ഡിന്നറും ഒരുക്കുന്നുണ്ട്.

കൂടാതെ കുക്കിങ് കോമ്പറ്റീഷനില്‍ വരുന്ന ഐറ്റങ്ങള്‍ ടെസ്റ്റ് ചെയ്യാനുള്ള അവസരം പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ലഭിക്കുന്നു. കോമ്പറ്റീഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് പേരുകള്‍ നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സന്തോഷ് -07983522853, ബിനു -07944415052, സിജോ -07476341161

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category