1 GBP = 92.60 INR                       

BREAKING NEWS

സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ബര്‍മിങ്ഹാമില്‍; ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യ കാര്‍മ്മികന്‍

Britishmalayali
kz´wteJI³

ബര്‍മിങ്ഹാം: സെന്റ് സ്റ്റീഫന്‍സ് ഇടവകയുടെ കാവല്‍ പിതാവും സഭയുടെ പ്രഥമ രക്ത സാക്ഷിയുമായ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഈ മാസം 25, 26, ശനി, ഞായര്‍ ദിവസങ്ങളില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലിത്തായുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ഇടവക വികാരി ഫാ: മാത്യൂസ് കുര്യാക്കോസ് സഹ കാര്‍മ്മികനാകും. ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് കൊടിയേറ്റ്, സന്ധ്യാ നമസ്‌കാരം. വചന പ്രഘോഷണം ആശീര്‍വാദം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്ക് പ്രഭാത നമസ്‌കാരം, വി. കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ത്ഥന, റാസ, ആശീര്‍വാദം, തുടര്‍ന്ന് നേര്‍ച്ച വിളമ്പ്, ഇടവകയുടെ വികസന പ്രവര്‍ത്തനങ്ങളെ ലക്ഷ്യം വച്ച് കൊണ്ട് നടത്തുന്ന ലേലം, സ്നേഹ വിരുന്ന്, കൊടിയിറക്ക് എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

സ്തേഫാനോസ് സഹദായുടെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വികാരി ഫാ: മാത്യൂസ് കുര്യാക്കോസ് - 07832999325, ട്രസ്റ്റി - രാജന്‍ വര്‍ഗ്ഗീസ് - 07988959296, സെക്രട്ടറി ജയ്സണ്‍ തോമസ് - 07723043560
പള്ളിയുടെ വിലാസം
St. Stephens IOC Birmingham 427, Brays Road, B26 2PR

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category