1 GBP = 92.60 INR                       

BREAKING NEWS

സജിത്തിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം; മരണം സംഭവിച്ചത് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ താന്‍ മാനസിക പീഡനം അനുഭവിക്കേണ്ടി വരുന്നതായി സീനിയര്‍ ഉദ്യോഗസ്ഥന് പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷം: ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതു കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം സഹിക്കാനാവാതെ എന്ന് റിപ്പോര്‍ട്ട്. ചെല്ലമംഗലം അക്കരവിളവീട്ടില്‍ ആര്‍.എസ്.സജിത്തിനെ(42) ദുരൂഹസാഹചര്യത്തില്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സജിത്ത് ആത്മഹത്യ ചെയ്തതാകാമെന്ന് പേട്ട പൊലീസ് പറഞ്ഞു. എന്നാല്‍ സജിത്തിന്റഎ ആത്മഹത്യ വിരല്‍ ചൂണ്ടുന്നത് സഹപ്രവര്‍ത്തകരുടെ മാനസിക പീഡനത്തിലേക്കാണ്.

ഇന്നലെ രാവിലെ സ്റ്റേഷനില്‍ വെച്ച് ജനശതാബ്ദി ട്രെയിന്‍ തട്ടിയാണ് സജിത്ത് മരിച്ചത്. സഹപ്രവര്‍ത്തകരില്‍ നിന്നു മാനസിക പീഡനം അനുഭവിക്കേണ്ടതായി വരുന്നുവെന്ന് കാട്ടി സജിത്ത് ഈ മാസം എട്ടിന് റെയില്‍വേ തിരുവനന്തപുരം ഡിവിഷനല്‍ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാലാണു പീഡനം അനുഭവിക്കേണ്ടി വരുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷം സജിത്തിന് ആത്മഹത്യ ചെയ്യേണ്ടതായി വരികയായിരുന്നു.

സഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയതിന് ശേഷം കൂടുതല്‍ മാനസികമായി പീഡിപ്പിക്കുന്നതായും സജിത്ത് വീട്ടിലറിയിച്ചിരുന്നു. ഇതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. താന്‍ ഉദ്യോഗം രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും മരിക്കുന്നതിന്റെ തലേന്ന് ഭാര്യയോടു പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.' നാളെ എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാല്‍ എന്റെ മൃതദേഹം റെയില്‍വേ ആസ്ഥാനത്ത് അന്ത്യോപചാരം അര്‍പ്പിക്കാന്‍ വെയ്ക്കരുതെ'ന്നും ഭാര്യയോട് പറഞ്ഞിരുന്നു. മരിച്ച ദിവസം രാവിലെ 5.30ന് ഭാര്യയെ വിളിച്ച് ഡ്യൂട്ടി കഴിഞ്ഞുവെന്നറിയിക്കുകയും ചെയ്തിരുന്നു.

സഹപ്രവര്‍ത്തകരുടെ മാനസിക പീഡനമാണ് ആര്‍.എസ്.സജിത്തിന്റെ മരണകാരണമെന്നും ഇക്കാര്യം അന്വേഷിക്കണം എന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ ആവശ്യം കാട്ടി ഭാര്യ അശ്വനി ഇന്ന് പേട്ട പൊലീസില്‍ പരാതി നല്‍കും. എം. രവികുമാറിന്റെയും പരേതയായ ശോഭനകുമാരിയുടെയും മകനാണ് സജിത്. സജിത്തിന് ആറു മാസം പ്രായമുള്ള കുഞ്ഞുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category