1 GBP = 92.60 INR                       

BREAKING NEWS

പൗരത്വ ഭേദഗതിക്കെതിരേയും കേന്ദ്രത്തിനെതിരേയും ആഞ്ഞടിച്ചു കൊണ്ടുള്ള നയപ്രഖ്യാപനം തയ്യാര്‍; ഗവര്‍ണ്ണര്‍ മടക്കി അയയ്ക്കുകയോ വായിച്ച ശേഷം പ്രതിഷേധിക്കുകയോ തിരുത്തി വായിക്കുകയോ ചെയ്താല്‍ പണിയാകും; നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഗവര്‍ണ്ണറുമായി പൂര്‍ണ്ണമായും ഏറ്റുമുട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍; നിയമോപദേശം തേടി ആരിഫ് മുഹമ്മദ് ഖാനും

Britishmalayali
kz´wteJI³

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനു തുടക്കം കുറിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെ കേന്ദ്രവിരുദ്ധ നിലപാടുകളും ഉള്‍പ്പെടുത്തുമ്പോള്‍ അത് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടനല്‍കും. നയപ്രഖ്യാപന പ്രസംഗത്തിനു മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തിരിച്ചയക്കാനിടയുണ്ടെന്നു ചില മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതിക്കെതിരേയും കേന്ദ്രത്തിനെതിരേയും ആഞ്ഞടിച്ചു കൊണ്ടുള്ള നയപ്രഖ്യാപനം ഗവര്‍ണ്ണര്‍ മടക്കി അയയ്ക്കുകയോ വായിച്ച ശേഷം പ്രതിഷേധിക്കുകയോ തിരുത്തി വായിക്കുകയോ ചെയ്താല്‍ പണിയാകും. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഗവര്‍ണ്ണറുമായി പൂര്‍ണ്ണമായും ഏറ്റുമുട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍ മുമ്പോട്ട് വരുമ്പോള്‍ നിയമോപദേശം തേടി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും തയ്യാറെടുക്കുകയാണ്.

ഉള്ളടക്കത്തോടു വിയോജിച്ച് ഗവര്‍ണര്‍ മടക്കി അയച്ചാലും വീണ്ടും സര്‍ക്കാര്‍ അയച്ചു കൊടുത്താല്‍ അദ്ദേഹത്തിന് അംഗീകരിക്കേണ്ടി വരുമെന്നു മന്ത്രിസഭ വിലയിരുത്തി. ഗവര്‍ണര്‍ക്കു നയപ്രഖ്യാപനപ്രസംഗം നടത്താതിരിക്കാനാവില്ല; എന്നാല്‍ വിയോജിപ്പുള്ള ഭാഗങ്ങള്‍ വായിക്കാതെ വിടാം. മുഴുവന്‍ വായിക്കാതെ തുടക്കവും ഒടുക്കവും മാത്രം വായിച്ചാല്‍ നയപ്രഖ്യാപനം സഭയില്‍ അവതരിപ്പിച്ചതായി കണക്കാക്കാം. എന്നാല്‍ വിയോജിപ്പുള്ള ഭാഗം വായിച്ച ശേഷം അതിനോടു തനിക്കു വിയോജിപ്പുണ്ടെന്നു ഗവര്‍ണര്‍ പരസ്യമായി പ്രഖ്യാപിച്ചാല്‍ അതു ഭരണഘടനാ പ്രതിസന്ധിക്കു വഴി തെളിക്കും. ഈ സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന് സര്‍ക്കാര്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിനിടെ വ്യക്തമായ നിയമോപദേശം തേടിയ ശേഷമാകും ഇക്കര്യത്തില്‍ ഗവര്‍ണ്ണര്‍ അന്തിമ തീരുമാനം എടുക്കുക.

കേന്ദ്ര സര്‍ക്കാരിന് എതിരായ പരാമര്‍ശങ്ങള്‍ നീക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ വഴങ്ങേണ്ട കാര്യമില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള കേരള നിയമസഭയുടെ പ്രമേയം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം അതേപടി പരിഗണിച്ചിട്ടില്ലെന്നു സൂചന. കേരളത്തിന് പ്രളയാനന്തര ധനസഹായം നല്‍കുന്നതിലടക്കം കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന അവഗണന ഉള്‍പ്പെടെ രാഷ്ട്രീയ വിമര്‍ശനമായി പ്രസംഗത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണു സൂചന. തിരുത്തല്‍ വേണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ മടക്കിയാലും രണ്ടാമത് സര്‍ക്കാര്‍ അയച്ചാല്‍ അത് അദ്ദേഹത്തിന് അംഗീകരിക്കാതിരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. തിരുത്തല്‍ ആവശ്യപ്പെട്ടാല്‍ അതിനു സര്‍ക്കാര്‍ വഴങ്ങേണ്ടതില്ലെന്നായിരുന്നു ഭൂരിഭാഗം മന്ത്രിമാരുടെയും അഭിപ്രായം.

പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിക്കു മന്ത്രിസഭയുടെ അംഗീകാരം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കേസ് ഫയല്‍ ചെയ്ത ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയെ സംരക്ഷിക്കാന്‍ കൂടിയാണ് ഈ തീരുമാനം മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചു ശരിവച്ചത്. തന്നെ അറിയിക്കാതെ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ കേസിനു പോയ സര്‍ക്കാരിനോടു ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. അദ്ദേഹത്തിനു രേഖാമൂലം മറുപടി നല്‍കാനാണു ഫയല്‍ മന്ത്രിസഭയുടെ അനുമതിക്കു സമര്‍പ്പിച്ചു ശരി വച്ചത്. കേസ് ഫയല്‍ ചെയ്യുന്നതിനു മുന്‍പു മന്ത്രിസഭയില്‍ ഇക്കാര്യം അവതരിപ്പിച്ചിരുന്നില്ല.

കേസ് ഫയല്‍ ചെയ്ത ഉദ്യോഗസ്ഥനെതിരെ ഗവര്‍ണര്‍ ചട്ടലംഘനം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു റിപ്പോര്‍ട്ട്് നല്‍കിയാല്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്കെതിരെ കേന്ദ്ര സര്‍ക്കാരിന് അച്ചടക്ക നടപടിയെടുക്കാം. ഈ സാഹചര്യത്തിലാണു തീരുമാനം മന്ത്രിസഭ പരിഗണിച്ചു ശരിവച്ചത്. മന്ത്രിസഭയുടെ തീരുമാനപ്രകാരം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടി പ്രയാസമാകും. ഇതിനിടെയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 29നു നയപ്രഖ്യാപന പ്രസംഗത്തോടെ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 30നു സഭ തുടങ്ങാനായിരുന്നു മുന്‍ തീരുമാനം. പൗരത്വ നിയമത്തിനെതിരെ മുന്നണിയുടെ മനുഷ്യ ഭൂപടം പരിപാടി നടക്കുന്നതിനാല്‍ അന്ന് അസൗകര്യമുണ്ടെന്നു യുഡിഎഫ് അറിയിച്ച സാഹചര്യത്തിലാണു മാറ്റം.

ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെ നന്ദിപ്രമേയ ചര്‍ച്ച. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള പഞ്ചായത്ത്രാജ്, മുനിസിപ്പല്‍ ഭേദഗതി ബില്ലുകള്‍ ആറിനു പരിഗണിച്ചേക്കും. ഒന്‍പത് ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഫെബ്രുവരി ഏഴിനാണു ബജറ്റ്. 10 മുതല്‍ 12 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. 12നു സമ്മേളനം പിരിയാനാണ് ഇപ്പോഴത്തെ ധാരണ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category