1 GBP = 92.60 INR                       

BREAKING NEWS

മലപ്പുറത്തെ കുട്ടികളുടെ ഫ്രീ കിക്ക് കണ്ട് അമ്പരന്ന് അന്താരാഷ്ട്ര താരങ്ങളും: മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ കണ്ടത് ഒരു ലക്ഷത്തിലധികം പേര്‍

Britishmalayali
kz´wteJI³

മലപ്പുറംകാരുടെ ഫുട്ബോള്‍ ഭ്രാന്ത് പ്രശസ്തമാണ്. അവിടുത്തെ കൊച്ചു കുട്ടികള്‍ക്ക് പോലുമുണ്ട് ഫുട്ബോളിനോട് വല്ലാത്തൊരു ആരാധന. ഒരു കൂട്ടം കൊച്ചു കുട്ടികളുടെ ഫുട്ബോള്‍ ആവേശം അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധ നേടിയിരിക്കുകയാണ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ കണ്ടുവരുന്ന ഒരു ഫ്രീ കിക്കിന്റെ വീഡിയോ ആണ് ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഗ്രൂപ്പുകളില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.

ജി.എല്‍.പി.എസ് പൂളപ്പാടം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ പ്രത്യുഷ്, അസ്ലഹ്, ആദില്‍, ലുഖ്മാനുല്‍ ഹക്കീം എന്നീ കുട്ടികളാണ് ഈ ഫ്രീ കിക്കിന് പിന്നില്‍. പൊടിമണ്ണുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ യൂണിഫോമില്‍ ചെരുപ്പില്ലാതെയായിരുന്നു ഇവരുടെ കളി. അസ്ലഹും ആദിലും ലുഖ്മാനുല്‍ ഹക്കീമും കിക്ക് എടുക്കുന്നതുപോലെ കാണിച്ച് കബളിപ്പിച്ച ശേഷം പ്രത്യുഷ് പന്ത് കിക്ക് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഗോള്‍കീപ്പര്‍ ആലോചിക്കുമ്പോഴേക്കും പ്രത്യുഷ് ആഘോഷം തുടങ്ങിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക ഗ്രൂപ്പായ മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഒരു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. ജര്‍മനിയുടെ മുന്‍താരം ലോതര്‍ മത്യാസും ലിവര്‍പൂളിന്റെ സൂപ്പര്‍ താരം ഷെര്‍ദാര്‍ ഷാഖിരിയുമെല്ലാം ഈ ഫ്രീ കിക്കിന്റെ ആരാധകരായത് നിമിഷങ്ങള്‍ക്കകമാണ്. നാലുപേരേയും അഭിനന്ദിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിടുകയും ചെയ്തു ഇരുവരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category