1 GBP = 92.00 INR                       

BREAKING NEWS

കൊറോണ വൈറസ് ബ്രിട്ടനിലും എത്തിക്കഴിഞ്ഞോ? വുഹാനില്‍ നിന്നെത്തിയ യാത്രക്കാരെ വേണ്ട പോലെ പരിശോധിക്കാത്തത് ഹീത്രൂവില്‍ ഇറക്കി വിട്ടത് ആശങ്ക പടര്‍ത്തുന്നു; ഒടുവില്‍ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത

Britishmalayali
kz´wteJI³

ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട് നിലവില്‍ ഏതാനും രാജ്യങ്ങളിലേക്ക് പടര്‍ന്നിരിക്കുന്ന കൊലയാളി വൈറസായ കൊറോണ ബ്രിട്ടനിലും എത്തിക്കഴിഞ്ഞോ എന്ന ആശങ്ക ശക്തമായി. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ യാത്രക്കാരെ വേണ്ട പോലെ പരിശോധിക്കാതെ ഹീത്രൂ വിമാനത്താവളത്തില്‍ ഇറക്കി വിട്ടത് ഇത് സംബന്ധിച്ച കടുത്ത ആശങ്കയാണ് പരത്തിയിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ കൊറോണ സംബന്ധിച്ച അതീവ ജാഗ്രത പുലര്‍ത്താന്‍ ആരംഭിച്ചിട്ടുമുണ്ട്. ഈ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്ന അപകടകരമായ സാഹചര്യം നിലനില്‍ക്കുമ്പോഴും ഹീത്രൂവില്‍ വിമാനമിറങ്ങിയ തങ്ങളെ പേരിന് മാത്രമാണ് പരിശോധനകള്‍ക്ക് വിധേയമാക്കിയതെന്ന കാര്യം ചൈനയിലെ വുഹാനില്‍ നിന്നെത്തിയ യാത്രക്കാര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

യുകെയിലേക്കെത്തുന്നവരെ വേണ്ട രീതിയില്‍ പരിശോധിക്കാത്തതിനാല്‍ ഇവിടെയും കൊറോണ വൈറസ് എത്തിയിരിക്കാന്‍ സാധ്യതയേറെയാണെന്ന മുന്നറിയിപ്പ് ആരോഗ്യ വിഗദ്ധരും ഉയര്‍ത്തിയിട്ടുണ്ട്. വുഹാനിലെ ഏതാണ്ട് 10,000ത്തോളം പേര്‍ക്ക് ഈ അപകടകാരിയായ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ഗവേഷകര്‍ പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച വുഹാനില്‍ ഇത്തരത്തില്‍ വൈറസ് ബാധിച്ചവര്‍ വെറും 1700 പേര്‍ മാത്രമായിരുന്നുവെന്ന് കണ്ടെത്തിയതും ഇതേ ഗവേഷകരായിരുന്നു. അതായത് ദിവസങ്ങള്‍ക്കുളളില്‍ ഇത്രയധികം പേരിലേക്ക് ഈ വൈറസ് പടര്‍ന്നിരിക്കുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

രോഗം ഇത്തരത്തില്‍ അതിവേഗം പടരുന്ന സാഹചര്യത്തില്‍ 11 മില്യണ്‍ ജനസംഖ്യയുള്ള വുഹാനില്‍ നിന്നും ആരും പുറത്തേക്ക് പോകരുതെന്ന കടുത്ത ഉത്തരവ് ചൈനീസ് അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇവിടുത്തെ അധികൃതര്‍ ഇവിടെ നിന്നും പുറത്തേക്കുള്ള വിമാന- ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. പ്രത്യേക സാഹചര്യത്തില്‍ അല്ലാതെ വുഹാനില്‍ നിന്നും ആരും പുറത്തേക്ക് പോകരുതെന്ന കര്‍ക്കശമായ ഉത്തരവാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 571 പേര്‍ക്ക് കൂടി പുതുതായി കൊറോണ ബാധിച്ചുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നതിനാല്‍  ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന സാഹര്യങ്ങള്‍ ഒഴിവാക്കണമെന്നും വുഹാനിലെ അധികൃതര്‍ മുന്നറിയിപ്പേകുന്നു.

ചൈനയില്‍ നിന്നും ഈ വൈറസ് തായ് വാന്‍, ജപ്പാന്‍, സൗത്ത് കൊറിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചുവെന്ന കാര്യം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനാല്‍ യുകെയിലെ ഇത് സംബന്ധിച്ച ഭീഷണി സാധ്യത വര്‍ധിച്ചുവെന്ന മുന്നറിയിപ്പ്  ഹെല്‍ത്ത് ചീഫുമാര്‍ ഉയര്‍ത്തിയിട്ടണ്ട്. 1918ല്‍ സ്പാനിഷ് ഫ്ളൂ പടര്‍ന്ന് പിടിച്ച കാലത്തുണ്ടായ അതേ തോതിലുള്ള മരണനിരക്കാണ് ഇപ്പോള്‍ കൊറോണ ബാധിച്ചുമുണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് ഒരു പ്രഫസര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. അന്ന് ലോകമാകമാനമായി സ്പാനിഷ് ഫ്ലൂ കൊന്നൊടുക്കിയിരുന്നത് 50 മില്യണ്‍ പേരെയായിരുന്നു.

ജലദോഷം, പനി, മൂക്കൊലിപ്പ് തുടങ്ങിയ സാധാരണ ലക്ഷണങ്ങളില്‍ തുടങ്ങി വര്‍ധിക്കുന്ന കൊറോണ വൈറസ് ബാധിച്ചാല്‍ ചികിത്സയില്ലെന്നാണ് സയന്റിസ്റ്റുകള്‍ പറയുന്നത്. പുതുതായി കൊറോണ ബാധിച്ച് ഏതാണ്ട് 50 പേരാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരിക്കുന്നത്. പുതിയ ജാഗ്രതയുടെ ഭാഗമായി വുഹാനില്‍ നിന്നുമെത്തി ഹീത്രൂവില്‍ വിമാനമിറങ്ങിയവരെ പ്രത്യേകമായി വേര്‍തിരിച്ച് നിര്‍ത്തി കടുത്ത പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.

എന്നാല്‍ കാര്യങ്ങള്‍ അപകടകരമായി മാറിയപ്പോഴും വുഹാനില്‍ നിന്നുമെത്തിയ തങ്ങളെ ഹീത്രൂവില്‍ വേണ്ട വിധത്തില്‍ പരിശോധിച്ചില്ലെന്ന് ആരോപിച്ച് ഒരു യാത്രക്കാരന്‍ രംഗത്തെത്തിയത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനാല്‍ കൊറോണ യുകെയിലുമെത്തിയിരിക്കാന്‍ സാധ്യതയേറെയാണെന്ന ആശങ്ക ശക്തമായിട്ടുമുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ചൈനയിലെ വുഹാനിലേക്ക് വളരെ അത്യാവശ്യമാണെങ്കില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്നാണ് യുകെ ഫോറിന്‍ ഓഫീസ് യുകെ പൗരന്‍മാര്‍ക്ക് കടുത്ത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category