1 GBP = 92.40 INR                       

BREAKING NEWS

ഒച്ചപ്പാടുകള്‍ ഇല്ലാതെ ബ്രക്സിറ്റ് ബില്‍ പാര്‍ലിമെന്റ് കടന്നു; ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ഇനി കൃത്യം ഒരാഴ്ച കൂടി; ജനുവരി 31ന് രാത്രി 11ന് ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുളള വിവാഹമോചനം നടക്കും

Britishmalayali
kz´wteJI³

ങ്ങനെ യുകെ ഏറെ കാലമായി കാത്ത് കാത്തിരുന്ന ബ്രക്സിറ്റ് വിത്ത്ഡ്രാവല്‍ ബില്‍ ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ ഇന്നലെ പാസായി. ഒച്ചപ്പാടുകള്‍ ഏറെയില്ലാതെയാണ് ബ്രക്സിറ്റ് ബില്‍ പാര്‍ലിമെന്റ് കടന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ഇനി കൃത്യം ഒരാഴ്ച മാത്രം അവശേഷിക്കവെയാണ് ഇതിനായുള്ള ബില്‍ പാസായിരിക്കുന്നത്. ജനുവരി 31ന് രാത്രി 11ന് ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുളള വിവാഹമോചനം നടക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഈ ബില്‍ പാര്‍ലിമെന്റില്‍ പാസായതോടെ ബ്രിട്ടനെ സംബന്ധിച്ച് ഒരു പുതിയ അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചിരിക്കുന്നത്.

ഇതോടെ ബ്രിട്ടന് പുതിയൊരു സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്നും ബോറിസ് പറയുന്നു. ജനുവരി 31ലെ ചരിത്ര ദിനം അടയാളപ്പെടുത്താനായി ബോറിസ് സര്‍ക്കാര്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് ചോര്‍ന്ന് ലഭിച്ച ഒരു ഡൗണിംഗ് സ്ട്രീറ്റ് മെമ്മോ വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് ബ്രക്സിറ്റ് പ്രമാണിച്ച് രാജ്യത്തോട് ഐക്യത്തോടെയിരിക്കാന്‍ അന്നേ ദിവസം ബോറിസ് ആഹ്വാനം ചെയ്യുമെന്നാണ് ഈ മെമ്മോ വെളിപ്പെടുത്തുന്നത്. ബ്രക്സിറ്റ് നടപ്പിലാക്കുന്നതോടെ പരമാവധി സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ക്ക് ലഭ്യമാക്കുമെന്നും ബോറിസ് പറയുന്നു.

അതായത് വ്യാപാരം, കുടിയേറ്റം, മീന്‍പിടിത്തം തുടങ്ങിയവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യങ്ങള്‍ വര്‍ധിക്കുമെന്നാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുന്നത്. ജനുവരി 31ന് ബോറിസ് പ്രത്യേക കാബിനറ്റ് യോഗം നോര്‍ത്തില്‍ വിളിച്ച് ചേര്‍ക്കുകയും നമ്പര്‍ 10ലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ് രാജ്യത്തോടായി ടെലിവിഷനിലൂടെ സംസാരിക്കുകയും ചെയ്യും. ബോറിസിന്റെ ബ്രക്സിറ്റ് ബില്‍ ഇന്നലെ പാര്‍ലിമെന്റില്‍ അവസാനത്തെ കടമ്പ കൂടി കടന്നതോടെ ജനുവരി 31ന് രാത്രി 11 മണിക്ക് യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോകുമെന്നുറപ്പായിരിക്കുകയാണ്.

ഹൗസ് ഓഫ് ലോര്‍ഡ്സ് ഇന്നലെ ഈ ബില്ലിന് അംഗീകാരം നല്‍കിയതോടെയാണ് ഇത് സംബന്ധിച്ച തടസങ്ങളെല്ലാം മറി കടന്ന് ബില്‍ പാസായിരിക്കുന്നത്. ഇനി ഈ ബില്ലിന് രാജ്ഞിയുടെ അംഗീകാരം ലഭിച്ച് ഇത് അടുത്ത ആഴ്ച യൂറോപ്യന്‍ പാര്‍ലിമെന്റ് അംഗീകരിക്കേണ്ടതുണ്ട്. ബ്രെക്സിറ്റോടെ രാജ്യത്ത് പുതിയ ചരിത്രമാണ് കുറിക്കപ്പെടുന്നതെന്നും അതിന് നേതൃത്വം കൊടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും മിനിസ്റ്റര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്ത പ്രസ്തുത മെമ്മോയില്‍ ബോറിസ്  വെളിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പുതിയ അധ്യായത്തിലേക്ക് നയിക്കുന്നതിനായി ഏവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് മുന്നേറണമെന്നും ബോറിസ് ആഹ്വാനം ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category