1 GBP = 92.40 INR                       

BREAKING NEWS

വിശ്വസിക്കാനാവാത്ത വിലക്കുറവില്‍ ആമസോണ്‍ ഇങ്ങനെയും സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്നറിയാമോ? ഓവര്‍ സ്റ്റോക്ക് മുതല്‍ ചെറിയ തകരാറുകള്‍ ഉള്ളത് വരെ വില്‍ക്കുന്ന ആമസോണ്‍ റീട്ടെയില്‍ ഷോപ്പില്‍ ഡിസ്‌കൗണ്ട് സെയിലിന്റെ പൊടിപൂരം

Britishmalayali
kz´wteJI³

റ്റവും പുതിയ സാധനങ്ങള്‍ അങ്ങേയറ്റം വിലപേശി വാങ്ങുന്നതിന് നിലവില്‍ ഏറ്റവും നല്ല അവസരങ്ങള്‍ കൂടുതലായി ഓണ്‍ലൈനിലൂടെയാണ് ലഭിക്കുന്നതെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ അവിശ്വസനീയമായ വിലക്കുറവില്‍ വിവിധ ഉല്‍പന്നങ്ങള്‍ വിലപേശി ലഭ്യമാക്കുന്ന ഒരു ആമസോണ്‍ റീട്ടെയില്‍ ഔട്ട്ലെറ്റ് പേജുണ്ടെന്ന് എത്ര പേര്‍ക്കറിയാം.

ഓവര്‍ സ്റ്റോക്ക് മുതല്‍ ചെറിയ തകരാറുകള്‍ വരെ ഉള്ള  നിരവധി ഉല്‍പന്നങ്ങളാണ് ഇവിടെ അവിശ്വസനീയമായ വിലക്കുറവില്‍ വിറ്റഴിക്കുന്നത്. വിശ്വസിക്കാനാവാത്ത വിലക്കുറവില്‍ ഇങ്ങനെയും ആമസോണ്‍ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടോയെന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ആശ്ചര്യപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഈ ആമസോണ്‍ റീട്ടെയില്‍ ഷോപ്പില്‍ ഡിസ്‌കൗണ്ട് സെയിലിന്റെ പൊടിപൂരമാണ്.

ആമസോണ്‍ എന്ന റീട്ടെയില്‍ ഭീമന്റെ പ്രത്യേക സെക്ഷന്‍ എന്ന നിലയിലാണ് ഇത്തരത്തില്‍ വന്‍ വിലക്കുറവ് ലഭ്യമാക്കുന്ന ആമസോണ്‍ ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രിക്കല്‍ സാധനങ്ങള്‍ മുതല്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വരെ ഇവിടെ നിന്നും വന്‍ വിലക്കുറവില്‍ വാങ്ങാനാവും. ഇവയില്‍ ചില ഐറ്റങ്ങള്‍ക്ക് ഇവിടെ 80 ശതമാനം വരെ വിലക്കുറവാണ് ലഭ്യമാക്കിയിരിക്കുന്നത്. നൂറു കണക്കിന് ഉല്‍പന്നങ്ങള്‍ പത്ത് പൗണ്ടിന് താഴെയുള്ള വിലയില്‍ ഇവിടെ നിന്നും വാങ്ങാനും സാധിക്കുന്നുണ്ട്. മൈക്കല്‍ കോര്‍സ്, എംപോറിയോ അര്‍മാനി, അഡിഡാസ് പോലുളള വലിയ ഡിസൈനര്‍ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ പോലും വന്‍ വിലക്കുറവില്‍ ഇവിടെ നിന്നും വാങ്ങാന്‍ സാധിക്കും.

ഇവിടെ നിന്നും ലഭിക്കുന്ന ഡിസ്‌കൗണ്ടിന് നിരവധി ആകര്‍ഷകങ്ങളായ ഉദാഹരണങ്ങള്‍ എടുത്ത് കാട്ടപ്പെടുന്നുണ്ട്. അര്‍മാനി എക്സേഞ്ച് മെന്‍സ് അനലോഗ് ക്വാര്‍ട്സ് വാച്ചിന് ഇവിടെ വെറും 75 പൗണ്ടാണ് നല്‍കേണ്ടത്. ഇതിന്റെ യഥാര്‍ത്ഥ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ നിന്നും വാങ്ങുന്നതിലൂടെ 74 പൗണ്ടാണ് നമുക്ക് ലാഭിക്കാനാവുന്നത്. മൈക്കല്‍ കോര്‍സ് അനലോഗ് ക്വാര്‍ട്സിന് വില 81.42 പൗണ്ടായി കുറച്ചിരിക്കുന്നതിനാല്‍ ഇവിടെ നിന്നും ഈ വാച്ച് വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ 157.78 പൗണ്ടാണ് ലാഭിക്കാനാവുന്നത്.

കസ്റ്റമേര്‍സിന് എളുപ്പത്തില്‍ പര്‍ച്ചേസ് ചെയ്യുന്നതിനായി ഈ റീട്ടെയിലര്‍ തങ്ങളുടെ വെബ്സൈറ്റ് വിവിധ കാറ്റഗറികളാക്കി വിഭജിച്ചിരിക്കുന്നു. ഹോം ആന്‍ഡ് ഫര്‍ണിച്ചര്‍, ബുക്ക്സ്, ഫാഷന്‍, ബ്യൂട്ടി, ടോയ്സ് തുടങ്ങിയവയാണിവ. ഇതിന് പുറമെ സൂപ്പര്‍ ഡിസ്‌കൗണ്ടുകള്‍, ഓവര്‍സ്റ്റോക്ക് ഡീലുകള്‍ എന്നീ കാറ്റഗറികളിലും സാധനങ്ങള്‍ ലഭ്യമാണ്. ഇവയിലാണ് കൂടുതല്‍ വിലക്കുറവ് ലഭിക്കുന്നത്.

10 ശതമാനം 20 ശതമാനം, 25 ശതമാനം 50 ശതമാനം തുടങ്ങിയ നിലയില്‍ ഡിസ്‌കൗണ്ടുകള്‍ ലഭിക്കുന്ന സാധനങ്ങളെ വെവ്വേറെ വേര്‍തിരിച്ച് പ്രദര്‍ശിപ്പിച്ചതും കസ്റ്റമര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് എളുപ്പമാക്കുന്നു. ഇതില്‍ നിന്നും സെയ്മാക് ഗാലക്സി ടാബ് ഇ 9.6 കേസ് എസ്എം ടി 560 കേസ് നിലവില്‍ 7.82 പൗണ്ടിന് വാങ്ങാം. ഇതിലൂടെ 8.12 പൗണ്ടാണ് ലാഭിക്കാനാവുന്നത്. ബിപിഎ ഫ്രീ റീയൂസബിള്‍ വാട്ടര്‍ ബോട്ടിലുകള്‍ സൈറ്റില്‍ നിന്നും 6.29 പൗണ്ടിന് വാങ്ങാം. ഇതിലൂടെ 6.70 പൗണ്ടാണ് ലാഭിക്കാനാവുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category