1 GBP = 92.00 INR                       

BREAKING NEWS

ഫിലിപ്പിനോ നഴ്‌സിനെ ശുശ്രൂഷിച്ച സൗദിയിലെ മലയാളി നഴ്‌സിനും കൊറോണ വൈറസ് ബാധ;10000 പേര്‍ക്ക് രോഗം പിടിപെട്ടതോടെ11 ദശലക്ഷം ജനങ്ങള്‍ തിങ്ങി പാര്‍ക്കു ന്ന വുഹാന്‍ സിറ്റിയെ ഒറ്റപ്പെടുത്തി അധികൃതര്‍; ചൈനയില്‍നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാഴ്ചകള്‍

Britishmalayali
kz´wteJI³

കോട്ടയം: സൗദിയില്‍ മലയാളി നഴ്‌സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്ക് കൊറോണ വൈറസ് ബാധ ഉണ്ടായതോടെ കേരളവും അതീവ ജാഗ്രതയില്‍. കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്ന് എത്തുവര്‍ക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ രോഗം കേരളത്തിലെത്തുന്നത് തടയാനാണ്. ഇത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിയാണ് ഇവര്‍. മലയാളി നഴ്‌സിനെ കൂടാതെ ഈ ആശുപത്രിയിലെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്‌സിനും കൊറോണ പിടിപെട്ടിട്ടുണ്ട്. ഫിലിപ്പീന്‍ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപെട്ടതെന്ന് ആശുപത്രിയിലെ മറ്റു മലയാളി നഴ്‌സുമാര്‍ പറയുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നത്. 

വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ല. രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതരെന്നും നഴ്സുമാര്‍ അറിയിച്ചിട്ടുണ്ട്. സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഴ്‌സുമാര്‍ പറഞ്ഞു. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. 10,000 പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. ഇതോടെ വുഹാന്‍ നഗരത്തെ ചൈനീസ് സര്‍ക്കാര്‍ തീര്‍ത്തും ഒറ്റപ്പെടുത്തി. ഇവിടെ നിന്ന് ആരേയും പുറത്തേക്ക് പോകാന്‍ അനുവദിക്കുന്നില്ല. വുഹാനിലേക്കും ആര്‍ക്കും പ്രവേശനമില്ല. രോഗം പകരുന്നത് തടയാനാണ് വുഹാന്‍ നഗരത്തെ ഒറ്റപ്പെടുത്തുന്നത്. കൃത്യമായ മരുന്നുകളും വാക്സിനും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ വൈറസ് ആപത്താണെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനയും നല്‍കിയിട്ടുണ്ട്. വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്ലന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തി.

നാല് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയത്. ഇതിനിടെ 'കൊറോണ' മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണെന്ന് ചൈന സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് വിഷയത്തിന്റെ തീവ്രത അളവിലധികം വര്‍ധിച്ചത്. അതേസമയം, പുതിയ രോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യം ചര്‍ച്ച ചെയ്യാനും ലോകാരോഗ്യസംഘടന യോഗം ചേരും. ബുധനാഴ്ച അമേരിക്കിയിലും ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ചൈനയില്‍ ഒരു പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മധ്യചൈനയിലെ വളരെ തിരക്കുള്ള ഒരു പട്ടണമായ വുഹാനിലാണ് വൈറസ് ബാധ ആദ്യം ഉണ്ടായത്. സീഫുഡ് മാര്‍ക്കറ്റില്‍ നിന്ന് പകര്‍ന്ന വൈറസ് മൃഗങ്ങളില്‍ നിന്ന് മാത്രമേ മനുഷ്യനിലേക്കു പകരൂ എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതാണിത് എന്ന് കണ്ടെത്തി.

ശ്വാസനാളിയെ ബാധിക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ജലദോഷം, ന്യുമോണിയ ഇതെല്ലാം ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. കൊറോണ വൈറസ് മൂലം 2002 നവംബറിലും 2003 ജൂലൈയിലും ചൈനയില്‍ ഉണ്ടായ സാര്‍സ് ബാധയില്‍ 8000 പേര്‍ രോഗബാധിതരാകുകയും 774 പേര്‍ മരണമടയുകയും ചെയ്തിരുന്നു. പുതിയ വൈറസ് ബാധ ഉണ്ടായ സമയം അല്പം ആശങ്കപ്പെടുത്തുന്നതാണ്. ലൂണാര്‍ ന്യൂ ഇയറിനായി ദശലക്ഷണക്കണക്കിന് ആളുകള്‍ ചൈനയിലേക്ക് സഞ്ചരിക്കുന്ന സമയം ആണിത്. ശനിയാഴ്ച മുതല്‍ ഫെബ്രുവരി എട്ടു വരെ ഇത് നീളും. ഇത്തരം വൈറസുകള്‍ കാട്ടുതീ പോലെ പടരാന്‍ യാത്രകള്‍ കാരണമാകും.

ചൈനയില്‍ നിരവധി ആളുകളാണ് ഇപ്പോള്‍ ഫേസ് മാസ്‌ക് വാങ്ങി ധരിക്കുന്നത്. യാത്രക്കാര്‍ ഇടയ്ക്കിടെ തങ്ങളുടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഇരുപതു സെക്കന്റ് എങ്കിലും കൈകള്‍ ഉരച്ച് കഴുകണം. കൊറോണ വൈറസ് ബാധയില്‍ നിന്നും മനുഷ്യനെ സംരക്ഷിക്കാന്‍ വാക്സിനുകള്‍ ഒന്നും ഇല്ല. ജീവനുള്ള മൃഗങ്ങള്‍ ഉള്ള പ്രാദേശിക സീഫുഡ് മാര്‍ക്കറ്റില്‍ ആണ് വുഹാന്‍ വൈറസിനെ കണ്ടെത്തിയതെങ്കിലും ഏത് മൃഗത്തില്‍ നിന്നാണ് വൈറസ് ആളുകളിലേയ്ക്ക് പകര്‍ന്നത് എന്ന് ഇതുവരെ വ്യക്തമല്ല. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ഒരു ഇന്ത്യക്കാരി ചികിത്സയിലായിരുന്നു ഇന്ത്യയിലും കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയത്. ചൈനയില്‍ വുഹാനു പുറമെ തലസ്ഥാനമായ ബെയ്ജിങ്ങിലും ഷാങ്ഹായിലും ഷെന്‍ഷെനിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വുഹാനിലെ മത്സ്യ - മൃഗ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത്. പിന്നീട് രോഗബാധിതരായവര്‍ ആ മാര്‍ക്കറ്റിലെ സന്ദര്‍ശകരായിരുന്നെന്നാണു കണ്ടെത്തല്‍. അവിടെ വില്‍പനയ്ക്കെത്തിച്ച മൃഗങ്ങളില്‍നിന്നാണ് രോഗം പകര്‍ന്നതെന്നു കരുതുന്നു. മാര്‍ക്കറ്റ് അണുവിമുക്തമാക്കി അടച്ചിട്ടിരിക്കുകയാണ്. മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികള്‍ ജാഗ്രത പുലര്‍ത്തണമെന്നു ലോകാരോഗ്യ സംഘടനയുടെയും നിര്‍ദ്ദേശമുണ്ട്. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവുമാണു പ്രധാന രോഗലക്ഷണങ്ങള്‍.

കൊറോണ വൈറസ് രോഗത്തിന്റെ (എന്‍സിഒവി) പശ്ചാത്തലത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രത്യേക ആരോഗ്യ കൗണ്ടറുകള്‍ തുടങ്ങി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും നിര്‍ദ്ദേശപ്രകാരമാണ് മുന്‍കരുതല്‍ നടപടികള്‍. അന്താരാഷ്ട്ര ടെര്‍മിനലിലെ ഇമിഗ്രേഷന്‍ ഡെസ്‌ക്കിനുസമീപമാണ് ആരോഗ്യ കൗണ്ടറുകള്‍. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ചും ഇവിടെനിന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കും. എല്ലാ ടച്ച് പോയിന്റുകളും ശുദ്ധീകരിച്ചു. അന്താരാഷ്ട്ര ടെര്‍മിനലിലെ ആഗമന പ്രദേശത്തെ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക മാസ്‌കുകളും കൈയുറകളും നല്‍കി.

എറണാകുളം ഗവ. മെഡിക്കല്‍ കോളേജിന്റെ സഹായത്തോടെ ഇന്‍സുലേഷന്‍ വാര്‍ഡും പ്രവര്‍ത്തനം തുടങ്ങി. രോഗം സംശയിക്കുന്ന യാത്രക്കാരെ അതിവേഗം മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ അണുവിമുക്തമാക്കിയ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. പരോക്ഷമായ വൈറസ് ബാധിത പ്രദേശങ്ങളില്‍നിന്നെത്തിയ 28 യാത്രക്കാരെ ഇതുവരെ പരിശോധിച്ചു. ഇവര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായും ഭയപ്പെടേണ്ട സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.

സൗദിയിലും ഐസോലേഷന്‍ വാര്‍ഡുകള്‍
കോട്ടയം സ്വദേശിനിയായ ഈ യുവതിയെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഖമീസ് മുശൈത്തിലെ അല്‍ ഹയാത്ത് നാഷണല്‍ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്‌സിന് ഫിലിപ്പിനോ സ്വദേശിനിയായ രോഗിയില്‍ നിന്നാണ് കൊറോണ ബാധിച്ചത്. പനിയും മറ്റും അനുഭവപ്പെട്ട ഫിലിപ്പിനോക്ക് നാല് ദിവസം കഴിഞ്ഞാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് കോട്ടയം സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നത്. കൊറോണ ബാധിച്ച ഫിലിപ്പിനോ സ്വദേശിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഫിലിപ്പിനോ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ അവരുമായി ഇടപെട്ടിരുന്ന മുപ്പതോളം നഴ്‌സുമാരെ പ്രത്യകം മാറ്റി താമസിപ്പിച്ച് എല്ലാവരില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചു പരിശോധനക്ക് വിട്ടിരുന്നു. ആദ്യഘട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ ആണ് മലയാളി യുവതിക്ക് ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. പകുതിയില്‍ അധികം പേരും ഇപ്പോഴും പരിശോധനാഫലം കാത്തിരിക്കുകയാണ്. അവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. കൊറോണ ബാധയാണെന്ന സ്ഥിരീകരണം ലഭിച്ചതോടെ ഇന്ത്യന്‍ ജീവനക്കാര്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. നോര്‍ക്കയുമായും ബന്ധപ്പെട്ട് അവര്‍ വിവരം നല്‍കി.
അല്‍ ഹയാത്ത് ആശുപത്രിയില്‍ കൊറോണ വൈറസിനുള്ള ചികില്‍സ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ഇടപെടണമെന്ന് ജീവനക്കാര്‍ എംബസിയുമായി ബന്ധപ്പെട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മലയാളി നഴ്‌സ് അടക്കം വൈറസ് ബാധിച്ചവരെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category