1 GBP = 93.30 INR                       

BREAKING NEWS

കാനറി പക്ഷികളുടെ നാട്ടിലേക്കു വര്‍ണ ചിറകു വിരിച്ചു ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് പത്താം വര്‍ഷത്തിലേക്ക്; ഹെവിറ്റ് അക്കാദമി തിയേറ്ററില്‍ വിരുന്നു വരുന്നത് ലോക പ്രശസ്ത താരങ്ങളും; ജൂണ്‍ ആറിന് അവധിയെടുത്തോളൂ.... നോര്‍വിച്ചില്‍ വന്നാല്‍ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു ദിനം ആസ്വദിക്കാം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മനോഹരമായ കാനറി പക്ഷികളുടെ നാടാണ് ബ്രിട്ടന്റെ കിഴക്കന്‍ പട്ടണമായ നോര്‍വിച്ച്. ഒറ്റക്കാഴ്ചയില്‍ മനോഹാരികളായ കാനറി പക്ഷികളുടെ മൃദുനാദം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വെളുപ്പും ബ്രൗണും മഞ്ഞയും ഒക്കെ ചേര്‍ന്ന വര്‍ണ്ണതൂവലൊരുക്കി പറക്കുന്ന കാനറിയെ പോലെ അണിഞ്ഞൊരുങ്ങി എത്തുകയാണ് പത്താം ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ്, കാനറികളുടെ നാടായ നോര്‍വിച്ചിലേക്ക്.

നാലുവര്‍ഷം മുന്‍പ് നോര്‍വിച്ചിന് അധികം ദൂരെയല്ലാത്ത ഹണ്ടിങ്ങ്ടണില്‍ നടന്ന അവാര്‍ഡ് നിശക്ക് ശേഷം ആദ്യമായി ഈസ്റ്റ് ആംഗ്ലിയായുടെ ആതിഥ്യം അവാര്‍ഡ് നിശ ഏറ്റെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 2011 ല്‍ സ്വിണ്ടനില്‍ സ്വിണ്ടന്‍ ചെണ്ടമേളവുമായി സഹകരിച്ചു തുടക്കമിട്ട ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് അവിടെനിന്നും പല നാടുകള്‍ താണ്ടി ഈ വര്‍ഷം ജൂണ്‍ ആറിന് നോര്‍വിച്ചില്‍ എത്തുമ്പോഴേക്കും നേട്ടങ്ങളുടെയും മികവിന്റെയും ഒക്കെ അനേകം തിളക്കമുള്ള മുഖങ്ങളെ കൂടി മലയാളി സമൂഹത്തിനു പരിചയപ്പെടുത്തിക്കഴിഞ്ഞു.

ബ്രിട്ടനിലെ മലയാളി സമൂഹത്തില്‍ സ്വന്തം കഴിവ് കൊണ്ട് ആദരവ് നേടിയെടുത്ത അന്‍പതിലേറെ പ്രഗത്ഭരായ വക്തികളെയും അതിനൊപ്പം യുവ പ്രതിഭകളെയും മുപ്പതിലേറെ അഭിമാനാര്‍ഹമായ നഴ്സുമാരെയും സമൂഹത്തിനു സമ്മാനിച്ച അവാര്‍ഡ് നൈറ്റ് മികച്ച മലയാളി സംഘടനകളുടെ നിരയില്‍ മുപ്പതോളം സംഘടനകളെയും രണ്ടു ഡസനിലധികം മലയാളി സൗന്ദര്യത്തിന്റെ പ്രതീകമായ മങ്കമാരെയും മലയാളി യുവത്വത്തിന്റെ വശ്യത പ്രകടിപ്പിക്കുന്ന 30ലേറെ യുവ സുന്ദരിമാരെയും കണ്ടെത്തിയിരുന്നു.

ഇത്തരത്തില്‍ പല വഴികളിലൂടെ സഞ്ചരിച്ചു ഒടുവില്‍ നോര്‍വിച്ചില്‍ എത്തുമ്പോഴേക്കും ലോക പ്രശസ്ത താരങ്ങള്‍ അടക്കമുള്ളവരെ വേദിയില്‍ എത്തിച്ചു തികച്ചും പ്രൗഢഗംഭീരമായ ഒരു സദസ്സിനു മുന്നില്‍ അഴകും മിഴിവും ചേര്‍ന്നെത്തുന്ന ഒരു നൃത്ത സംഗീത ഹാസ്യ രാവിന് അരങ്ങൊരുക്കാനുള്ള ശ്രമം സംഘാടക നിര തുടങ്ങിക്കഴിഞ്ഞു. ഇത്തവണ പത്താം വര്‍ഷം എന്ന നിലയില്‍ കൂടുതല്‍ കേരളത്തിന്റെ സാംസ്‌കാരിക മുദ്രകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കും വിധമുള്ള അവതരണമാകും വേദിയില്‍ ദൃശ്യമാകുക.

നാലുമാസം അകലെ നില്‍ക്കുന്ന അവാര്‍ഡ് നൈറ്റ് ഇത്തവണ നോര്‍വിച്ച് ഹെവിറ്റ് അക്കാദമി ഹാളിലാണ് അരങ്ങേറുന്നത്. ജൂണ്‍ ആറു ശനിയാഴ്ച നോര്‍വിച്ച് മലയാളികളുടെ നേതൃത്വത്തില്‍ അവാര്‍ഡ് നൈറ്റിന് തിരശീല ഉയരുമ്പോള്‍ തങ്ങളുടെ നാട്ടില്‍ ആദ്യമായി വിരുന്നെത്തുന്ന ഒരു മെഗാ ഇവന്റ് എന്ന നിലയിലാകും നാട്ടുകാര്‍ സ്വീകരിക്കുക. മലയാള മാധ്യമ രംഗത്തെ വേറിട്ട പരീക്ഷണമായ ബ്രിട്ടീഷ് മലയാളി പത്തുവര്‍ഷമായി യുകെയിലെ ഒന്‍പതു നഗരങ്ങളില്‍ സംഘടിപ്പിച്ച അവാര്‍ഡ് നൈറ്റ് വായനക്കാര്‍ക്കുള്ള വാര്‍ഷിക ഉപഹാരം എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്. ഇത്രയും മനോഹരമായതും സൗജന്യ പ്രവേശനം അനുവദിക്കുന്നതുമായ മറ്റൊരു കലാവിരുന്ന് യുകെ മലയാളികള്‍ക്കു വേണ്ടി ഉണ്ടായിട്ടില്ല എന്നതാണ് സത്യം.
ഇപ്പോഴത്തെ ചാന്‍സലറും നീതിന്യായ മന്ത്രിയുമായ റോബര്‍ട്ട് ബാക്ലാന്റ് ഉദ്ഘാടകനായി എത്തിയ സ്വിണ്ടന്‍ അവാര്‍ഡ് നൈറ്റിന് ശേഷം മലയാള സിനിമയുടെ കാരണവര്‍ കെ മധു മുതല്‍ റൊമാന്റിക് ഹീറോ ശങ്കര്‍ വരെയുള്ളവര്‍ വിശിഷ്ട അതിഥികള്‍ ആയി എത്തിയിട്ടുണ്ട്.
ഗായകന്‍ ജി വേണുഗോപാല്‍, ലോകപ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജ്, ടി യു കുരുവിള എംഎല്‍എ, നടി പ്രിയാ ലാല്‍, സിനിമാതാരം തമ്പി കണ്ണന്താനം, ഗായകന്‍ കിഷന്‍, ഗായിക ഗായത്രി സുരേഷ്, കൊമേഡിയന്‍ കലാഭവന്‍ ദിലീപ്, റെജി രാമപുരം, കലാമണ്ഡലം വിജയകുമാര്‍, ബാര്‍ബറ വിജയകുമാര്‍ തുടങ്ങി അനേകം പ്രതിഭകള്‍ അഥിതികളായും അവാര്‍ഡ് നൈറ്റിന്റെ താരങ്ങളെയും ഒക്കെ വന്നുപോയവരാണ്.
ആ പാരമ്പര്യം നിലനിര്‍ത്താന്‍ ഇത്തവണയും ലോകം അറിയുന്ന താരങ്ങള്‍ അവാര്‍ഡ് നൈറ്റില്‍ എത്തിച്ചേരും. യുകെ മലയാളികളുടെ സ്നേഹവും ആദരവും ലഭിക്കുന്ന വേദി എന്ന നിലയിലാണ് ഇവരെല്ലാം ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിനെ അടുത്തറിയുന്നത്.

അതോടൊപ്പം യുകെയിലെ വേദികളില്‍ മിന്നിത്തിളങ്ങുന്ന ചിത്രാലക്ഷ്മി, കലാഭവന്‍ നൈസ് എന്നിവരുടെയൊക്കെ നേതൃത്വത്തില്‍ നൂറുകണക്കിന് നര്‍ത്തകരാണ് പ്രതിഭയുടെ മാറ്ററിഞ്ഞു അവാര്‍ഡ് നൈറ്റിനെ യുകെ മലയാളികളുടെ എഴുതിച്ചേര്‍ത്ത ചരിത്രത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്.
2011 ല്‍ സ്വിണ്ടനില്‍ യാത്ര തുടങ്ങിയ അവാര്‍ഡ് നൈറ്റ് മാഞ്ചസ്റ്റര്‍, ലെസ്റ്റര്‍, ക്രോയ്ഡോണ്‍, സൗത്താംപ്ടണ്‍, ഹണ്ടിങ്ങ്ടണ്‍, ഗ്ലോസ്റ്റര്‍, സൗത്താംപ്ടണ്‍, കവന്‍ട്രി എന്നീ നഗരങ്ങള്‍ ചുറ്റിക്കറങ്ങിയാണ് ഒടുവില്‍ നോര്‍വിച്ചില്‍ എത്തി നില്‍ക്കുന്നത്. ഈ യാത്രയില്‍ ഉടനീളം സൗഹൃദങ്ങളുടെ ചങ്ങലക്കണ്ണികള്‍ നെയ്തുകൂട്ടിയാണ് ബ്രിട്ടീഷ് മലയാളി അതിന്റെ ജൈത്രയാത്ര തുടരുന്നതും.

ഓരോ അവാര്‍ഡ് നൈറ്റും ഒരു പറ്റം ആളുകളുടെ അധ്വാനവും സ്നേഹവും മൂലമാണ് യാഥാര്‍ത്ഥ്യമായി മാറുന്നതും. അതിനൊപ്പം ഓരോ അവാര്‍ഡ് നൈറ്റും ഓരോ അനുഭവവും ആയി മാറുകയും ചെയ്യുന്നു. ഇനി പുതിയൊരു അനുഭവത്തിന്റെ നാളുകളാണ് മുന്നില്‍ ഉള്ളത്. അതിനായി ഓരോ വായനക്കാരും തയാറെടുത്തോളൂ, സംപതൃപ്തി നൂറു ശതമാനം, അത് ബ്രിട്ടീഷ് മലയാളിയുടെ വാഗ്ദാനം. ഏവരെയും ജൂണ്‍ ആറിന് നോര്‍വിച്ചിലേക്കു സ്വാഗതം ചെയ്തതുകൊണ്ടു ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് 2020 യാത്ര തുടങ്ങുകയാണ്, ഇതാ ഈ പോയിന്റില്‍ നിന്നും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category