1 GBP = 92.40 INR                       

BREAKING NEWS

കൊറിയന്‍ സമാധാന നീക്കം പാളി പോവുകയും ഇറാന്‍ ചീറ്റപുലികളാകുകയും ചെയ്തതോടെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഉറപ്പിക്കാനുള്ള ഏക വഴിയായി ട്രംപ് കാണുന്നത് കാശ്മീരിലെ ഇടപെടല്‍; താല്‍പ്പര്യമില്ലെന്ന് ആറു വട്ടം വ്യക്തമാക്കിയിട്ടും ഏഴാം തവണയും ഇടപെടല്‍ വാഗ്ദാനവുമായി ട്രംപ്; ബാഹ്യ ഇടപെടല്‍ നിഷേധിച്ച് വീണ്ടും ഇന്ത്യ

Britishmalayali
kz´wteJI³

ദാവോസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മനസ്സിലുള്ളത് സമാധാനത്തിനുള്ള നോബല്‍ സമ്മാനമാണ്. ഉത്തര കൊറിയയുമായി പ്രശ്ന പരിഹാരത്തിന് ട്രംപ് മുമ്പിട്ടിറങ്ങിയത് ഇതിന് വേണ്ടിയാണ്. എന്നാല്‍ കൊറിയയില്‍ ഇടപെടല്‍ പൂര്‍ണ്ണവിജയമായില്ല. പശ്ചിമേഷ്യയില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുകയും ചെയ്തു. ഇറാനുമായുള്ള സംഘര്‍ഷം തുടരുമ്പോള്‍ പശ്ചിമേഷ്യയില്‍ സമാധാനവും അകന്നു. ഇതോടെ വീണ്ടും കാശ്മീര്‍ ചര്‍ച്ചയാക്കുകയാണ് ട്രംപ്. മനസ്സില്‍ കാണുന്നത് നോബലും.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് ട്രംപ് വീണ്ടും വാര്‍ത്തകളില്‍ എത്തുകയാണ്. കാശ്മീര്‍ പ്രശ്ന പരിഹാരത്തിന് നേതൃത്വം നല്‍കി സമാധാന നോബല്‍ നേടുകയാണ് ട്രംപിന്റെ ലക്ഷ്യം. കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അടുത്തിടെ ഉടലെടുത്ത തര്‍ക്കങ്ങള്‍ യു.എസ്. സൂക്ഷ്മമായി നിരീക്ഷിച്ചിവരികയാണെന്ന് ട്രംപ് പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്നുവരുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ വാഗ്ദാനം. എന്നാല്‍, കശ്മീര്‍ ഉഭയകക്ഷിവിഷയമാണെന്നും മൂന്നാംകക്ഷി ഇടപെടേണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

ഇത് ഏഴാംതവണയാണ് കശ്മീര്‍ വിഷയത്തില്‍ ഇടപെടാനുള്ള താത്പര്യം ട്രംപ് വ്യക്തമാക്കുന്നത്. 2019 ജൂലായില്‍ ഇമ്രാന്‍ ഖാന്റെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനിടെയായിരുന്നു ആവശ്യമെങ്കില്‍ വിഷയത്തില്‍ ഇടപെടാമെന്ന് ട്രംപ് ആദ്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറയുകയുണ്ടായി. എന്നാല്‍, മോദിയുടെ ഓഫീസ് ട്രംപിന്റെ വാദം തള്ളുകയായിരുന്നു. നോബല്‍ സമ്മാനമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യം. ഉത്തരകൊറിയയുമായി സമാധാനത്തിന് ശ്രമിച്ചത് പോലും ഈ അന്താരാഷ്ട്ര അംഗീകാരത്തിന് വേണ്ടിയാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവായി മാറി അമേരിക്കയില്‍ വീണ്ടും അധികാരത്തില്‍ എത്തുകയാണ് ലക്ഷ്യം. അഫ്ഗാനിസ്ഥാനിലെ ദൗത്യം പോലും ഉപേക്ഷിച്ചത് ഇതിനാണ്.

ഇതിനൊപ്പമാണ് കാശ്മീരില്‍ ഇടപെടാനുള്ള നീക്കം. കാശ്മീരില്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച് സമാധാനത്തിന് പുതിയ മാനം നല്‍കാനാണ് ട്രംപിന്റെ ലക്ഷ്യം. എന്നാല്‍ ഇത്തരത്തിലൊരു ചര്‍ച്ചയ്ക്ക് ഇന്ത്യ ഇരുന്നു കൊടുക്കില്ലെന്നതാണ് വസ്തുത. അതുകൊണ്ട് എന്തും ഇന്ത്യയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വശീകരിക്കാനാകും ട്രംപിന്റൈ ഇനിയുള്ള ശ്രമം. കശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ മധ്യസ്ഥത തേടി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വാഷിങ്ടണിലെത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇമ്രാന്‍ ആവശ്യമുന്നയിച്ചത്. കശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിഞ്ഞേക്കുമെന്ന് ട്രംപ് പ്രതികരിച്ചു. ഇതിന് പിന്നില്‍ ട്രംപിന്റെ കരങ്ങളാണ്. ഇമ്രാനെ കൊണ്ട് ഇത്തരത്തില്‍ ഒരു അജണ്ട ഉണ്ടാക്കിയെടുക്കുകയായിരുന്നു.

അതിന് ശേഷം കശ്മീര്‍ വിഷയം നരേന്ദ്ര മോദി തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നെന്നും പ്രശ്‌നത്തില്‍ മധ്യസ്ഥനാകുന്നതില്‍ മോദിക്ക് എതിര്‍പ്പില്ലെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് പ്രതികരിച്ചു. അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്റെ സഹകരണം വേണമെന്ന് ട്രംപ് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനില്‍ വന്‍തോതില്‍ നിക്ഷേപത്തിന് അമേരിക്ക ആഗ്രഹിക്കുന്നതായും ട്രംപ് കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി. ഇതോടെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. ഇന്ത്യ പാക് വിഷയത്തില്‍ മധ്യസ്ഥ വഹിക്കാമെന്ന് ട്രംപ് നിരവധി തവണ പറഞ്ഞിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ട്രംപ് നിരവധി തവണ ചര്‍ച്ചയ്ക്കും ഇടപെടലിനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് മോദി നിഷേധിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം മാത്രമാണ് എന്നും ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നും മോദി ട്രംപിനോട് പറഞ്ഞു.ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച് ശ്രമിച്ചാല്‍ മാത്രമെ സമാധാനം സ്ഥാപിക്കാന്‍ കഴിയുകയുള്ളു എന്ന് ട്രംപിന്റെ സാന്നിധ്യത്തില്‍ തന്നെ മോദി വ്യക്തമാക്കി.

1947ന് മുന്‍പ് ഇരു രാജ്യങ്ങളും ഒന്നായിരുന്നു. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പാക്കിസ്ഥാനുമായി പറഞ്ഞ് തീര്‍ക്കും എന്ന് അദ്ദേഹം പറഞ്ഞു.ഇതോടെയാണ് ഇന്ത്യ പാക്കിസ്ഥാന്‍ വിഷയങ്ങള്‍ വെറും ഉഭയകക്ഷി പ്രശ്‌നങ്ങള്‍ മാത്രമാണ് എന്ന് ട്രംപ് പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തുവെന്ന് ട്രംപ് പിന്നീട് വെളിപ്പെടുത്തി കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നാണ് മോദി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാണെന്നായിരുന്നു നേരത്തെ ട്രംപിന്റെ പ്രതികരണം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടത് അനുസരിച്ചാണ് ട്രംപ് വിഷയയത്തില്‍ തന്റെ താല്‍പര്യം വ്യക്തമാക്കി രംഗത്ത് വന്നത്. ശുഭകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ താന്‍ മദ്ധ്യസ്ഥന്റെ സ്ഥാനം വഹിക്കാമെന്ന് പല തവണ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും മോദിക്കും പാക്കിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനും ഇടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ താന്‍ ഇപ്പോഴും തയാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ജി7 ഉച്ചകോടിക്ക് മുന്‍പും വ്യക്തമാക്കിയിരുന്നു. 'ഇക്കാര്യം തീരുമാനിക്കേണ്ടത് മോദിയാണ് എന്നും രണ്ട് പ്രധാനമന്ത്രിമാരു നല്ല വ്യക്തികളാണെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അവര്‍ക്ക് നല്ല രീതിയില്‍ സഹകരിച്ച് മുന്നോട്ട് പോകാനാകും എന്നാണ് ഞാന്‍ കരുതുന്നത് എന്നും ട്രംപ് പറഞ്ഞിരുന്നു.

ഇതിന് മുന്‍പ്, കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടയിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ മോദി ഇങ്ങനെയൊരു ആവശ്യം ട്രംപിനോട് ഉന്നയിച്ചിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കാശ്മീരിനെ കുറിച്ച് ഒന്നും മോദി ട്രംപിനോട് സംസാരിച്ചിട്ടില്ല എന്നും ഇന്ത്യ വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധവും അരങ്ങേറിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category