1 GBP = 92.50 INR                       

BREAKING NEWS

പാസ്പോര്‍ട്ട് മാറ്റിയെടുക്കണോ? യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമോ? ഇന്ത്യയില്‍ പോകുമ്പോള്‍ പാസ്പോ ര്‍ട്ട് പണിയാകുമോ? മുന്നറിയിപ്പുമായി ഹോം ഓഫീസ്

Britishmalayali
kz´wteJI³

ബ്രക്സിറ്റിലൂടെ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ട് പോകുന്ന മുഹുര്‍ത്തം സമാഗതമായതോടെ ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉടമകള്‍ തങ്ങളുടെ പാസ്പോര്‍ട്ടിന്റെ സാധുതയെയും മൂല്യത്തെയും ചൊല്ലി കടുത്ത ആശങ്കയിലാണ്. ഈ അവസരത്തില്‍ തങ്ങളുടെ  പാസ്പോര്‍ട്ട് മാറ്റിയെടുക്കണോ? യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമോ? ഇന്ത്യയില്‍ പോകുമ്പോള്‍ പാസ്പോര്‍ട്ട് പണിയാകുമോ? തുടങ്ങിയ ആശങ്ക നിറഞ്ഞ ചോദ്യങ്ങള്‍ അവരില്‍ ഉയരുന്നുമുണ്ട്. ഈ അവസരത്തില്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്കെല്ലാം ചില മുന്നറിയിപ്പും നിര്‍ദേശങ്ങളുമായി ഹോം ഓഫീസ് രംഗത്തെത്തിയിട്ടുമുണ്ട്.

ജനുവരി 31ന് യുകെ ബ്രക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ട് പോകുന്ന സന്ദിഗ്ധ ഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പോകുന്ന ബ്രിട്ടീഷ് ഹോളിഡേ മേയ്ക്കര്‍മാര്‍ക്ക് പ്രധാനപ്പെട്ട യാത്രാ മുന്നറിയിപ്പുകളാണ് യുകെ ഗവണ്‍മെന്റേകിയിരിക്കുന്നത്. നിലവില്‍ യുകെ ബ്രക്സിറ്റിന്റെ ഭാഗമായുള്ള ട്രാന്‍സിഷന്‍ പിരിയഡിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ഈ അവസരത്തില്‍ യൂറോപ്പിലേക്കുള്ള യാത്രകള്‍ ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സങ്കീര്‍ണമാവുമോ എന്ന ചോദ്യം പരക്കെ ഉയര്‍ന്നിരിക്കുകയാണ്. ഈ അവസരത്തില്‍ യുകെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് (എഫ്സിഒ) പ്രധാനപ്പെട്ട ട്രാവല്‍ ഉപദേശങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്.

ട്രാവല്‍ അഡൈ്വസ്
2020ല്‍ ബ്രിട്ടീഷുകാര്‍ യൂറോപ്പിലേക്ക് ഹോളിഡേക്ക് പോകുമ്പോള്‍ ബ്രക്സിററ് അവരെ എത്തരത്തിലാണ് ബാധിക്കുകയെന്ന ഉപദേശമാണ് യുകെ ഗവണ്‍മെന്റ് നല്‍കിയിരിക്കുന്നത്. ഈ അവസരത്തില്‍ ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബര്‍ഗ്, മാള്‍ട്ട, നെര്‍ലാന്‍ഡ്സ്, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ലോവാക്യ, സ്ലോവേനിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, ലെയ്ചെടെന്‍സ്റ്റെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്ന ബ്രിട്ടീഷുകാര്‍ചില മുന്നൊരുക്കങ്ങള്‍ നിര്‍ബന്ധമായും നടത്തിയിരിക്കണം.

ഡീലോട് കൂടിയാണ് യുകെ യൂറോപ്പ് വിടുന്നതെങ്കില്‍ ബ്രക്സിറ്റിന് മുമ്പുള്ളത് പോലെ ബ്രിട്ടീഷുകാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനാവും. ഈ അവസരത്തില്‍ സാധുതയുള്ള ബ്രിട്ടീഷ് പാസ്പോര്‍ട്ട് സാധാരണ പോലെ ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ടുകളില്ല. ഈ സന്ദര്‍ഭത്തില്‍ യൂറോപ്പില്‍ നിന്നും ബ്രിട്ടീഷുകാര്‍ക്ക് ഫോണ്‍ ചെയ്യാന്‍ ചെലവേറില്ല. അതു പോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ടെക്സ്റ്റ് മെസേജുകള്‍ അയക്കാനും സാധാരണ ചെലവേ വരുകയുളളൂ. യുകെയില്‍ നിന്നും കോച്ചുകളിലും ട്രെയിനുകളിലും സാധാരണ പോലെ കയറി യൂറോപ്പിലേക്ക് പോകാനാവും.

എന്നാല്‍ ഡീലൊന്നുമില്ലാതെയാണ് യുകെ യൂണിയന്‍ വിടുന്നതെങ്കില്‍  കാര്യങ്ങള്‍ മാറി മറിയുമെന്നുറപ്പാണ്.ഈ അവസരത്തില്‍ തങ്ങളുടെ ബ്രിട്ടീഷ് പാസ്പോര്‍ട്ടിന്റെ കാലാവധി കഴിയാറായോ എന്ന് യാത്രക്കൊരുങ്ങുന്ന ബ്രിട്ടീഷുകാര്‍ പരിശോധിക്കണമെന്നും കാലാവധി കഴിയാറായെങ്കില്‍ അവ പുതുക്കണമെന്നും എഫ്സിഒ നിര്‍ദേശിക്കുന്നു.

ഹെല്‍ത്ത്
ഡീലൊന്നുമില്ലാതെയാണ് ബ്രക്സിറ്റ് നടപ്പിലാകുന്നതെങ്കില്‍ യൂറോപ്പ് സന്ദര്‍ശിക്കുന്ന വേളയില്‍ ബ്രിട്ടീഷുകാരുടെ അവിടുത്തെ ചികിത്സാ ചെലവുകള്‍ ഉയരുന്നതായിരിക്കുമെന്നും എഫ്സിഒ മുന്നറിയിപ്പേകുന്നു. ഈ അവസരത്തില്‍ യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ എക്കണോമിക് ഏരിയ, സ്വിറ്റ്സര്‍ലണ്ട് എന്നിവിടങ്ങളിലെത്തുന്ന ബ്രിട്ടീഷുകാര്‍ക്ക് ചികിത്സ തേടേണ്ടുന്ന സാഹചര്യമുണ്ടായാല്‍ അവരുടെ ഹെല്‍ത്ത് കെയര്‍ ചെലവുകള്‍ ഏറുമെന്നാണ് എഫ്സിഒ മുന്നറിയിപ്പേകുന്നത്. ഈ അവസരത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ നേരിടേണ്ടി വരുന്ന ചികിത്സാ ചെലവുകളുടെ അവസ്ഥയെക്കുറിച്ചറിയാന്‍ എന്‍എച്ച്എസ് വെബ്സൈറ്റ് സന്ദര്‍ശിച്ച് വിശദമായി മനസിലാക്കണമെന്നാണ് എഫ്സിഒ നിര്‍ദേശിക്കുന്നത്.

ഡീലോടു കൂടിയാണ് ബ്രക്സിറ്റ് നടപ്പിലാകുന്നതെങ്കില്‍ ഇപ്പോഴുള്ളത് പോലെ യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് അഥവാ എഹിക് കാര്‍ഡ് മുഖാന്തിരം ചികിത്സാ ആനുകൂല്യം ബ്രിട്ടീഷുകാര്‍ക്ക് യൂറോപ്പില്‍ തുടര്‍ന്നും ലഭിക്കുന്നതായിരിക്കും. എന്നാല്‍ ഡീലില്ലാതെയാണ് വിട്ട് പോകുന്നതെങ്കില്‍ അവിടങ്ങളില്‍ ചികിത്സാ ചെലവുകള്‍ കുത്തനെ ഉയരുകയും ചെയ്യും. എഹിക്ക് കാര്‍ഡില്ലാത്തവരും അഥവാ അത് നഷ്ടപ്പെട്ടവരും യൂറോപ്യന്‍ ടൂറിനിറങ്ങുമ്പോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ഓവര്‍സീസ് ഹെല്‍ത്ത് കെയര്‍ ടീമിനെ +44 191 218 1999 എന്ന നമ്പറില്‍ വിളിച്ച് പ്രൊവിഷണല്‍ റീപ്ലേസ്മെന്റ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണെന്നും എഫ്സിഒ നിര്‍ദേശിക്കുന്നു.

ട്രാവല്‍ ഇന്‍ഷുറന്‍സ്
ബ്രക്സിറ്റ് പശ്ചാത്തലത്തില്‍ യൂറോപ്പിലേക്ക് യാത്രക്കൊരുങ്ങുന്ന ബ്രിട്ടീഷുകാര്‍ ട്രാവല്‍ ഇന്‍ഷുറന്‍സെടുക്കണമെന്നും യുകെ ഗവണ്‍മെന്റ് നിര്‍ദേശിക്കുന്നു. യുകെ യൂറോപ്പില്‍ നിന്ന് വിടുന്നതിന് മുമ്പോ ശേഷമോ യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ കോംപ്രഹെന്‍സീവ് ട്രാവല്‍ ഇന്‍ഷുറന്‍സെടുക്കണമെന്നാണ് എഫ്സിഒ നിര്‍ദേശിക്കുന്നത്. യാത്രാവേളയില്‍ അഭിമുഖീകരിച്ചേക്കാവുന്ന അടിയന്തിര വൈദ്യ ചികിത്സയും അതുമായി ബന്ധപ്പെട്ട ചെലവുകളെയും കവര്‍ ചെയ്യാന്‍ പര്യാപ്തമായ ഇന്‍ഷുറന്‍സായിരിക്കണമത്.നിലവിലെ എഹിക് അറേഞ്ചുമെന്റുകള്‍ ട്രാവല്‍ ഇന്‍ഷുറന്‍സിന് പകരമായി ഒരിക്കലും കണക്കാക്കരുതെന്നാണ് എഫ്സിഒ ഓര്‍മിപ്പിക്കുന്നത്.

റോഡ് യാത്ര
യുകെ ഡീലോട് കൂടിയാണ് യൂറോപ്പ് വിടുന്നതെങ്കില്‍ നിലവിലെ ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് 2020 ഡിസംബര്‍ 31 വരെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വണ്ടിയോടിച്ച് പോകാമെന്നാണ് എഫ്സിഒ പറയുന്നത്. എന്നാല്‍ നോ ഡീല്‍ സാഹചര്യത്തില്‍ ഒരു ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് നിര്‍ബന്ധമാകുമെന്നോര്‍ക്കുക.

പരമ്പരാഗതമായ ബ്ലൂ ബ്രിട്ടീഷ് പാസ്പോര്‍ട്ട് തിരിച്ചു വരുന്നു
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ തുടര്‍ന്ന് പരമ്പരാഗതമായ നീല ബ്രിട്ടീഷ് പാസ്പോര്‍ട്ട്  30 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വരുകയാണ്. പുതിയ ഡിസൈനിലുള്ള പാസ്പോര്‍ട്ട് വിതരണം എന്നാരംഭിക്കുമെന്ന കൃത്യമായ തിയതി പറയാന്‍ ഹോം ഓഫീസിന് ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും ഇനി വിതരണം ചെയ്യുന്നവ അത്തരത്തിലുളളവ ആയിരിക്കുമെന്ന് ഉറപ്പാണ്. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ അംഗമെന്ന നിലയില്‍ നിലവില്‍ ബ്രിട്ടീഷുകാര്‍ക്കുളള പാസ്പോര്‍ട്ടുകള്‍ കാലക്രമത്തില്‍ എടുത്ത് മാറ്റപ്പെടുകയും ചെയ്യും. ഈ വര്‍ഷം മധ്യം മുതല്‍ ബ്ലൂ പാസ്പോര്‍ട്ട് വിതരണം തുടങ്ങുമെന്നാണ് പാസ്പോര്‍ട്ട് ഓഫീസ് പറയുന്നത്.

ബ്രക്സിറ്റിന് ശേഷം നിങ്ങള്‍ പാസ്പോര്‍ട്ട് പുതുക്കുകയാണെങ്കില്‍ നീല അല്ലെങ്കില്‍ ബര്‍ഗുന്‍ഡി കളറിലുള്ള ബ്രിട്ടീഷ് പാസ്പോര്‍്ട്ടായിരിക്കും ലഭിക്കുകയെന്നാണ് പാസ്പോര്‍ട്ട് ഓഫീസ് പറയുന്നത്. നിലവിലെ ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് മേലുള്ള യൂറോപ്യന്‍ യൂണിയന്‍ എന്ന വാചകം ബ്ലൂ പാസ്പോര്‍ട്ടില്‍ നിന്ന് എടുത്ത് മാറ്റുകയും ചെയ്യും. 1921ലായിരുന്നു ബ്ലൂ കളര്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ട് ആദ്യമായി വിതരണം ചെയ്തിരുന്നത്. എന്നാല്‍ 1988ല്‍ യുകെ യൂണിയനില്‍ ചേര്‍ന്നതോടെയാണ് യൂറോപ്യന്‍ യൂണിയനില്‍ പൊതുവായി വിതരണം ചെയ്തിരുന്ന ബര്‍ഗുന്‍ഡി പാസ്പോര്‍ട്ട് ബ്രിട്ടനിലും പ്രചരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category