1 GBP = 92.80 INR                       

BREAKING NEWS

പ്രശോഭ് കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു; കണ്ണീരില്‍ കുതിര്‍ന്ന യാ ത്രാമൊഴി ചൊല്ലി നാട്ടു കാരും സുഹൃത്തുക്കളും

Britishmalayali
kz´wteJI³

വിനോദയാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടു മരിച്ച യുകെ മലയാളിയുടെ മൃതദേഹം സംസ്‌കരിച്ചു. കിളിമാനൂര്‍ പൊങ്ങനാട് സ്വദേശിയായ പ്രശോഭ് കുമാര്‍ രാമകൃഷ്ണന്റെ മൃതദേഹമാണ് സംസ്‌കരിച്ചത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് പൊങ്ങനാടുള്ള സന്തോഷ് ഭവനില്‍ എത്തിച്ചത്. ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 2.30യോടെ മൃതദേഹം കിളിമാനൂര്‍ ക്രിമറ്റോറിയത്തില്‍ സംസ്‌കരിച്ചു. തിരുവനന്തപുരം കല്ലാറിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയാണ് 53 വയസ് പ്രായമുണ്ടായിരുന്ന പ്രശോഭ് കല്ലാര്‍ പുഴയിലെ കയത്തില്‍പ്പെട്ടു മുങ്ങിമരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം പൊന്മുടി പോയി മടങ്ങിവരുമ്പോഴാണ് പ്രശോഭ് കുമാര്‍ കല്ലാറില്‍ കുളിക്കാനിറങ്ങിയത്.

കല്ലാര്‍ ടൗണില്‍ തന്നെയുള്ള കല്ലാര്‍ 27-ലാണ് എട്ടംഗ സംഘം ഉച്ചയോടെ കുളിക്കാനിറങ്ങിയത്. റോഡിനോട് ചേര്‍ന്ന് കല്ലാറിലുള്ള കയത്തിലാണ് ഇവര്‍ ഇറങ്ങിയത്. പ്രശോഭ്കുമാര്‍ കാല്‍വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു. നീന്തല്‍ അറിയില്ലായിരുന്നെന്നാണ് ലഭിക്കുന്ന സൂചന. ഒപ്പമുള്ളവര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞതുമില്ല. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കല്ലാറില്‍ നിന്ന് പ്രശോഭിനെ മുങ്ങി എടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.

ഏതാനും ദിവസം മുന്‍പാണ് യുകെയില്‍ നിന്നും എട്ടംഗ സംഘം കേരളത്തില്‍ എത്തിയത്. ഇവരില്‍ നാലുപേര്‍ അടക്കമുള്ള എട്ടുപേരാണ് ഇന്നലെ ഉച്ചകഴിഞ്ഞു കല്ലാറില്‍ എത്തിയത്. വര്‍ക്കല നിന്നാണ് ഇവര്‍ നേരെ പൊന്മുടിയില്‍ എത്തിയത്. പൊന്മുടി കണ്ടു മടങ്ങിപ്പോകുമ്പോഴാണ് ഇവര്‍ കല്ലാറില്‍ ഇറങ്ങിയത്. വെള്ളം കുറവാണെങ്കിലും ചിലയിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്. ആഴമുള്ള കയങ്ങള്‍ ആണിത്. ചില കയങ്ങളില്‍ ചുഴിയുമുണ്ട്. ഇവര്‍ ഇറങ്ങിയ സ്ഥലത്ത് അപായ സൂചനയുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നാണു ലഭിക്കുന്ന വിവരം. ഇത് കണക്കാക്കാതെയാണ് സംഘം ഇറങ്ങിയത്. പ്രശോഭ് മരിച്ച കയത്തില്‍ തന്നെ നാല് വര്‍ഷം മുന്‍പ് ഒരു ജീവന്‍ പൊലിഞ്ഞിരുന്നു. അന്നും നാട്ടുകാര്‍ തന്നെയാണ് ശരീരം മുങ്ങിത്തപ്പി കയത്തില്‍ നിന്നും കരകയറ്റിയത്.

പ്രശോഭിന്റെ ഭാര്യയും മക്കളും യുകെയിലാണ്. ഒരു മകനും മകളുമാണ് പ്രശോഭ് കുമാറിന്. ദുരന്തം ബ്രിട്ടീഷ് മലയാളികളെയും നടുക്കിയിട്ടുണ്ട്. കല്ലാറില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ തിരിച്ചറിയാന്‍ കഴിയാത്തതു മൂലമാണ് മരണങ്ങള്‍ പെരുകുന്നത്. കല്ലാറില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിത്താഴ്ന്ന അനവധി പേരെ പരിസരവാസികള്‍ രക്ഷിച്ചിട്ടുണ്ട്. 

ക്ഷെ പ്രശോഭ്കുമാറും സംഘവും ഇറങ്ങുമ്പോള്‍ ഇവര്‍ മാത്രമേ പരിസരത്ത് ഉണ്ടായിരുന്നുള്ളൂ. ഒപ്പമുള്ളവര്‍ക്ക് പ്രശോഭിനെ രക്ഷിക്കാന്‍ കഴിഞ്ഞതുമില്ല. വഴുക്കന്‍ പാറകളുള്ള നദിയില്‍ നിറയെ മണല്‍ക്കുഴികളാണ്. ഇത്തരം കയങ്ങളില്‍ പതിച്ചാണ് യുവാക്കള്‍ പിടഞ്ഞുമരിക്കുന്നത്. കാല്‍നൂറ്റാണ്ട് മുന്‍പ് തിരുവനന്തപുരം ഡെന്റല്‍ കോളേജിലെ എട്ട് വിദ്യാര്‍ത്ഥികള്‍ കല്ലാറില്‍ മുങ്ങി മരിച്ചിരുന്നു. ഇതാണ് നദിയിലുണ്ടായ ഏറ്റവും വലിയ ദുരന്തം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category