1 GBP = 92.00 INR                       

BREAKING NEWS

പൗരത്വനിയമത്തിനെതിരായ ജാഥ ചെന്നിത്തലയ്ക്ക് നയിക്കാന്‍ വിദ്യാര്‍ത്ഥി നേതാവ് പാറമട ഉടമയോട് ചോദിച്ചത് 50,000 രൂപ; പണം കിട്ടാതെ വന്നപ്പോള്‍ ലോറികള്‍ തടഞ്ഞ് കെ എസ് യു നേതാവ് പ്രതികാരം കാട്ടി; പാറ പൊട്ടിക്കല്‍ തടസ്സപ്പെടുത്തി ഒത്തുതീര്‍പ്പിന് ആവശ്യപ്പെട്ടത് പത്ത് ലക്ഷം; രക്ഷയില്ലാതെ പൊലീസിനും പ്രതിപക്ഷ നേതാവിനും പരാതി നല്‍കി പത്തനാപുരം പട്ടാഴിയില്‍ കൃഷ്ണമൂര്‍ത്തി ക്വാറി ഉടമ; ഒടുവില്‍ നടപടി ഹൈക്കമാണ്ട് വകയും; കെ എസ് യു നേതാവ് യദുകൃഷ്ണന്‍ വിവാദത്തില്‍

Britishmalayali
ജോയി പുനലൂര്‍

കൊല്ലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരില്‍ പാറമട ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം എന്ന ആരോപണത്തില്‍ കെ എസ് യു നേതാവ് യദുകൃഷ്ണയ്ക്കെതിരെ നടപടി. കേരള നേതൃത്വം തഴഞ്ഞ പരാതിയില്‍ നടപടി എടുത്തത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്. സംഗതി വിവാദമായതോടെയാണ് അന്വേഷണവിധേയമായ യദുകൃഷ്ണനെ കെഎസ്യുവില്‍ നിന്ന് സസ്പെന്റ് ചെയ്തത്.പാറ മടയിലെ അനധികൃത ചൂഷണത്തില്‍ സന്ധിയില്ലാ സമരം ചെയ്തത് പാറമട ഉടമയെ ചൊടിപ്പിച്ചതായും കരുതി കൂട്ടി തന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കുവാനുള്ള ശ്രമം എന്ന് യദു കൃഷ്ണനും പറയുന്നു. ഇതോടെ വിവാദത്തിന് പുതിയ തലം കൈവന്നു. ഈ വിവാദവുമായി പങ്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും നിലപാട്.

പത്തനാപുരം പട്ടാഴിയില്‍ കൃഷ്ണമൂര്‍ത്തി ക്വാറി ഉടമ ശാസ്താംകോട്ട മനക്കര അഞ്ചു നിവാസില്‍ കൃഷ്ണമൂര്‍ത്തിയാണ് പരാതിക്കാരന്‍ കെ.എസ്.യു സംസ്ഥാന ഭാരവാഹി യദുകൃഷ്ണന്‍ അടക്കം നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ചിലര്‍ക്ക് എതിരെയുമാണ് ജില്ലാ പൊലീസ് മേധാവിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും പരാതി നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൗരത്വ നിയമത്തിനെതിരായ ജാഥ നയിക്കുവാന്‍ വേണ്ടി എന്ന ആവശ്യം ഉന്നയിച്ചു അമ്പതിനായിരം രൂപ യദുകൃഷ്ണന്‍ ആവശ്യപ്പെട്ടുവെന്നാണ് പാരതി. എന്നാല്‍ ക്വാറി ഉടമ ഇത്രയും വലിയ തുക വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ ഉള്ള നിങ്ങള്‍ക്ക് നല്‍കുവാന്‍ കഴിയില്ല എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ഉള്ള ആരേലും ആവശ്യവുമായി സമീപിച്ചാല്‍ നോക്കാം എന്ന് പറയുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം എന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു.

ഈ സംഭവത്തിനു ശേഷം കഴിഞ്ഞ നാലാം തീയതി ക്വാറിയില്‍ നിന്നും പാറകയറ്റി പോയ ലോറികള്‍ വഴിയില്‍ തടയുകയും അമിതഭാരംകയറ്റി പോകുന്നു എന്ന് വ്യാജ പരാതി നല്‍കിയെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചതില്‍ പരാതിയില്‍ കഴമ്പില്ല എന്ന് കണ്ടെത്തി വിട്ടയച്ചു. തുടര്‍ന്ന് വന്ന ദിവസങ്ങളിലും ലോറികള്‍ തടയുവാന്‍ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നതിനാല്‍ ക്വാറി പ്രവര്‍ത്തിച്ചില്ല. ക്വാറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനാല്‍ വിവിധ രാഷ്ട്രീയ സംഘടനകള്‍ പ്രശ്നത്തില്‍ ഇടപെടുകയും യദുകൃഷ്ണനോട് വിഷയം സംസാരിക്കുയും ചെയ്തെങ്കിലും വഴങ്ങാതെ ക്വാറി പ്രവര്‍ത്തിക്കണമെങ്കില്‍ മാസം ഒരു ലക്ഷം രൂപ വീതം നല്‍കണമെന്നും അല്ലാത്ത പക്ഷം ഒരു വാഹനം പോലും പുറത്തേക്ക് വിടുവാന്‍ അനുവദിക്കില്ല എന്നും തുടര്‍ന്ന് കൃഷ്ണമൂര്‍ത്തി കഴിഞ്ഞ ഏഴാം തീയതി പ്രതിപക്ഷ നേതാവിന് കൃഷ്ണമൂര്‍ത്തി പരാതി നല്‍കി.

തുടര്‍ന്ന് പ്രശ്നപരിഹാരത്തിന് കൊല്ലം കെ.എസ്.യു ഓഫീസിലേക്ക് ക്വാറി മാനേജര്‍ ഉണ്ണികൃഷ്ണപിള്ളയെ യദുകൃഷ്ണന്‍ വിളിച്ചു വരുത്തി. പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയും അഞ്ച് ലക്ഷം രൂപയെങ്കിലും തന്നാല്‍ പ്രശ്നം പരിഹരിക്കാമെന്നും ഇല്ലെങ്കില്‍ അടുത്ത പ്രാവശ്യം ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ക്വാറി പൂട്ടി താക്കോല്‍ വാങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. അഞ്ച് ലക്ഷം രൂപ രണ്ട് ദിവസത്തിനകം കൊട്ടാരക്കരയില്‍ എത്തിക്കുവാന്‍ ആവശ്യപ്പെട്ടതായും രോഗിയായ തനിക്ക് ഇവരെ നേരിടുവാന്‍ ശക്തി ഇല്ലായെന്നും തന്റെ ജീവന് ആപത്തുണ്ടാകുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇവരെ തടഞ്ഞു സഹായിക്കണമെന്നും കൃഷ്ണമൂര്‍ത്തി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

നിലവിലുള്ള എല്ലാ മാനദണ്ടങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്നതും ജനവാസ മേഖലയില്‍ നിന്നും വളരെ അകലെ സ്ഥിതി ചെയ്യുന്നതുമായ ക്വോറിയാണ് കൃഷ്ണമൂര്‍ത്തി ക്വാറി ഏകദേശം ഇരുനൂറില്‍പരം ക്വാറി തൊഴിലാളികളും, അറുപതോളം ടിപ്പര്‍ ഉടമകളും ജീവിക്കുന്നത് ഈ പ്രസ്ഥാനം കൊണ്ടാണ് എന്ന് തൊഴിലാളികളും പറയുന്നു. രമേശ് ചെന്നിത്തലയ്ക്ക് കൃഷ്ണമൂര്‍ത്തി പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാതെ ഇരുന്നതിനാല്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കുകയും തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം യദു കൃഷ്ണനെതിരെ നടപടി എടുക്കുകയും പാറമട വിഷയത്തില്‍ കയ്യൊഴിയുകയും ആയിരുന്നു.

പാറ മടയിലെ അനധികൃത ചൂഷണത്തില്‍ സന്ധിയില്ലാ സമരം ചെയ്തത് പാറമട ഉടമയെ ചൊടിപ്പിച്ചതായും കരുതി കൂട്ടി തന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കുവാനുള്ള ശ്രമം ആണ് നടക്കുന്നതെന്നും എന്ന് യദു കൃഷ്ണന്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category