1 GBP = 92.40 INR                       

BREAKING NEWS

കേരള രഞ്ജി ടീമില്‍ നായകനെ മാറ്റി സിലക്ഷന്‍ കമ്മിറ്റിയുടെ പരീക്ഷണം; ആന്ധ്രയ്ക്കെതിരായ മത്സരത്തില്‍ സച്ചിന് പകരം ജലജ് സക്സേന കേരളത്തെ നയിക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരള രഞ്ജി ടീമില്‍ നായകനെ മാറ്റി സിലക്ഷന്‍ കമ്മിറ്റിയുടെ പരീക്ഷണം. തരംതാഴ്ത്തല്‍ ഭീഷണിയില്‍ നില്‍ക്കുന്ന കേരള ടീം ആന്ധ്രയോട് ഏറ്റുമുട്ടുമ്പോള്‍ സച്ചിന്‍ ബേബിക്ക് പകരം ജലജ് സക്സേന കേരളത്തെ നയിക്കും. ഓന്‍ഗോളില്‍ 27 മുതല്‍ 30 വരെയാണ് മത്സരം നടക്കുന്നത്. അതേസമയം പതിനഞ്ചംഗ ടീമില്‍ സച്ചിന്‍ തുടരും. രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനല്‍ ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം ആദ്യറൗണ്ടില്‍ പുറത്തായി എലീറ്റ് ഗ്രൂപ്പില്‍ തരംതാഴ്ത്തലിന്റെ വക്കിലാണ്.


ആറ് മത്സരങ്ങളില്‍ നാലും തോറ്റ കേരളത്തിന് ആന്ധ്രയ്ക്കും വിദഭര്‍യ്ക്കും എതിരെ നടക്കുന്ന അടുത്ത രണ്ടു മത്സരങ്ങളും നിര്‍ണായകമാണ്. നന്നായി കളിച്ചില്ലെങ്കില്‍ എലീറ്റ് എബി ഗ്രൂപ്പില്‍ നിന്ന് കേരളത്തിന് സിഡി ഗ്രൂപ്പിലേക്ക് ഇറങ്ങേണ്ടിവരും. രാജസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തിലെ പരാജയത്തിനു ശേഷം തോല്‍വിയുടെ ഉത്തരവാദിത്തം ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റെടുക്കുന്നതായി സച്ചിന്‍ ബേബി പറഞ്ഞിരുന്നു.

തനിക്കും റോബിന്‍ ഉത്തപ്പയ്ക്കും ജലജ് സക്സേനയ്ക്കും സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതിരുന്നതാണ് തോല്‍വിക്കും കാരണമെന്നും സച്ചിന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് അപ്രതീക്ഷിതമായി സച്ചിനെ നായകസ്ഥാനത്തു നിന്നു മാറ്റിക്കൊണ്ടുള്ള ടീം പ്രഖ്യാപനം. രഞ്ജി ട്രോഫിയില്‍ കേരളത്തിനെ ആദ്യമായി സെമിഫൈനലില്‍ എത്തിച്ച ക്യാപ്റ്റനാണ് സച്ചിന്‍ ബേബി. കഴിഞ്ഞ സീസണില്‍ ജലജ് സക്സേനയുടെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു കേരളത്തിന്റെ സെമിഫൈനല്‍ പ്രവേശത്തിന് പ്രധാനപങ്ക് വഹിച്ചത്.

ആന്ധ്രയ്ക്കെതിരായ പതിനഞ്ചംഗ ടീം:
ജലജ് സക്സേന (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, റോബിന്‍ ഉത്തപ്പ, പി.രാഹുല്‍, വിഷ്്ണു വിനോദ്, സല്‍മാന്‍ നിസാര്‍, രോഹന്‍ പ്രേം, ബേസില്‍ തമ്പി, എം.ഡി.നിധീഷ്, എന്‍.പി.ബേസില്‍, അഭിഷേക് മോഹന്‍, കെ.സി.അക്ഷ്യ്, അക്ഷ്യ് ചന്ദ്രന്‍, വിനൂപ് എസ്.മനോഹരന്‍, എസ്.മിഥുന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category