1 GBP = 92.00 INR                       

BREAKING NEWS

കാലിഫോര്‍ണിയയിലെ മാലിബുവില്‍ അടിപൊളി പാര്‍ട്ടി; പമീല ആന്‍ഡേഴ്സണിന്റെ അഞ്ചാം ഭര്‍ത്താവ് ഹെയര്‍ ഡ്രസറും നിര്‍മ്മാതാവുമായ ജോണ്‍ പീറ്റേഴ്‌സ്; ഹോളിവുഡ് സുന്ദരി വീണ്ടും വധുവായി മാറിയപ്പോള്‍

Britishmalayali
kz´wteJI³

മേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമീല ആന്‍ഡേഴ്‌സണ്‍ വിവാഹിതയായി. ഹെയര്‍ ഡ്രസറും നിര്‍മ്മാതാവുമായ ജോണ്‍ പീറ്റേഴ്‌സ് ആണ് വരന്‍. നടിയുടേത് ഇത് അഞ്ചാം വിവാഹമാണ്. ബേവാച്ച്, സ്‌കൂബീ ഡൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി പ്രശസ്തയാവുന്നത്.

കാലിഫോര്‍ണിയയിലെ മാലിബുവില്‍ വച്ചായിരുന്നു വിവാഹം. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഡ്രമ്മറായ ടോമി ലീ ആയിരുന്നു പമീലയുടെ ആദ്യ ഭര്‍ത്താവ്. 1995ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വിവാഹത്തില്‍ പമീലയ്ക്ക് രണ്ട് ആണ്‍മക്കളുണ്ട്. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല. പമീല ലീയ്‌ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിനെത്തുടര്‍ന്ന് ലീ ജയിലിലായി. 1998ല്‍ ഇരുവരും വിവാഹമോചിതരായി.

അതിനു ശേഷം മാര്‍ക്ക്‌സ് ഷെന്‍കെന്‍ബേര്‍ഗ് എന്ന മോഡലുമായി വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും 2001ല്‍ ഇരുവരും വിവാഹത്തില്‍ നിന്നും പിന്തിരിഞ്ഞു. തുടര്‍ന്ന് ഗായകനായ കിഡ് റോക്കിനെ വിവാഹം ചെയ്തു. അതും വിവാഹമോചനത്തില്‍ കലാശിച്ചു. റിക്ക് സോളമണ്‍, ഫ്രഞ്ച് ഫുട്‌ബോളര്‍ ആദില്‍ റാമി എന്നിവരും പമീലയുടെ മുന്‍ഭര്‍ത്താക്കന്മാരാണ്.

തന്റെ വളര്‍ത്തുനായയുടെ ആത്മഹത്യയ്ക്ക് കാരണം മുന്‍ ഭര്‍ത്താവെന്ന് പമീല ആന്‍ഡേഴ്‌സണ്‍ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. സണ്‍ഡേ സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. റിക്ക് സോളമണെതിരെയായിരുന്നു ആരോപണം. പമീലയുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ജോജോ എന്ന വളര്‍ത്തു നായ മരിച്ചിരുന്നു. എന്നാല്‍ ജോജോയുടെ മരണം തന്നെ ഏറെ തളര്‍ത്തിയെന്ന് പറഞ്ഞ പമീല തന്റെ മുന്‍ ഭര്‍ത്താവിനെ ജോജോയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നും അതിനാല്‍ അവന്‍ ആത്മഹത്യ ചെയ്തതാണെന്നും പറഞ്ഞു. അയാള്‍ കാരണമാണ് ജോജോ ആത്മഹത്യ ചെയ്തതെന്നും ഒരിക്കല്‍ ജോ തന്നെ നോക്കി മുന്‍ ഭര്‍ത്താവ് റിക്ക് സലോമിനെ ഇഷ്ടമല്ലെന്നും തനിക്ക് മടുത്തുവെന്നും പറഞ്ഞിരുന്നുവെന്നും പമീല വ്യക്തമാക്കി. ഇതെല്ലാം കൗതുകത്തോടെ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി.

2007ലാണ് പമീല റിക്ക് സോളമനെ വിവാഹം ചെയ്തത്. എന്നാല്‍ വെറും രണ്ട് മാസം മാത്രമേ ഈ ബന്ധം നിലനിന്നുള്ളൂ. പിന്നീട് 2014ല്‍ വീണ്ടും വിവാഹം ചെയ്തുവെങ്കിലും 2015 ഏപ്രിലില്‍ രണ്ടാം തവണയും പമീല റിക്കുമായി വിവാഹമോചനം നേടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category