1 GBP = 92.40 INR                       

BREAKING NEWS

യൂട്യൂബില്‍ സമ്പന്നനാവാന്‍ ആദ്യം തുടങ്ങിയത് ലിയോസ് ബ്ലോഗ്; യാത്ര വിവരണങ്ങളുമായി വൈറലായപ്പോള്‍ ന്യൂജെന്‍ സിനിമ പോസ്റ്റ് ചെയ്തതും പണമുണ്ടാക്കാന്‍; ചാനലില്‍ സിനിമ അപ്ലോഡ് 24 മണിക്കൂറിനുള്ളില്‍ സബ്ബ് സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ അത്ഭുതാവഹമായ വര്‍ദ്ധനയുണ്ടായങ്കിലും കേസുണ്ടാക്കിയത് പൊല്ലാപ്പ്; പിന്നെ കമ്പ്യൂട്ടര്‍ രംഗത്തെ പരിചയം മുതല്‍ക്കൂട്ടാക്കിയത് കള്ളനോട്ട് അച്ചടിക്കാന്‍; കോതമംഗലത്ത് കുടുങ്ങിയ ഷോണ്‍ ലിയോ വര്‍ഗ്ഗീസ് സോഷ്യല്‍ മീഡിയയിലെ പഴയ ഹീറോ

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം: വ്യാജനോട്ട് നിര്‍മ്മാണം നടത്തുകയും വിതരണം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഇന്നലെ കാളിയാര്‍ പൊലീസിന്റെ പിടിയിലായ മാലിപ്പാറ ഇടയത്തുകുടിയില്‍ ഷോണ്‍ ലിയോ വര്‍ഗീസ്സ് (അമല്‍) ശ്രമിച്ചിരുന്നത് യൂടൂബില്‍ നിന്നും പണം നേടി സമ്പന്നനാവാന്‍.

ഇതിനായി അമല്‍ നിരവധി യൂടൂബ് ചാനലുകള്‍ രൂപകല്‍പ്പന ചെയ്തിരുന്നു. മികച്ച വെബ് ഡിസൈനര്‍ കൂടിയായ അമല്‍ ഒന്നാംകിട ഓണ്‍ലൈന്‍ ന്യൂസ്സ് പോര്‍ട്ടലുകളെ വെല്ലുന്ന തരത്തില്‍ കര്‍മ്മരംഗത്ത് സജീവമാവുമെന്നാണ് അടുപ്പക്കാരോട് വെളിപ്പെടുത്തിയിരുന്നത്. യൂട്യൂബില്‍ ആധുനീക സംവിധാനങ്ങളോടെ വാര്‍ത്ത ചാനല്‍ തുടങ്ങുന്നതിന് അണിയറ നീക്കങ്ങളും നടത്തിവന്നിരുന്നു. ലിയോസ് ബ്ലോഗ് എന്ന പേരില്‍ തുടങ്ങിയ ചാനലിന് 15.5 കെ സബ്ബ് സ്‌ക്രൈബേഴ്‌സ് ആയിരുന്നു.

യാത്രവിവരണങ്ങളും മറ്റുമായി അമല്‍ ഈ ചാനലില്‍ നിറ സാന്നിദ്ധ്യമായിരുന്നു. ഇതിനിടെ തീയറ്റുകളില്‍ ചലനം സൃഷ്ടിച്ച ന്യൂജെന്‍ ചിത്രം മറ്റൊരു സൈറ്റില്‍ നിന്നും ഡൗലോഡ് ചെയ്ത് സ്വന്തം ചാനലില്‍ പോസ്റ്റു ചെയ്തിരുന്നു. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ചിത്രത്തിന്റെ വിതരണ കമ്പനി നിയമനടപടികളുമായി രംഗത്തെത്തിയെങ്കിലും അമലിന്റെ പാവാത്താന്‍ സ്റ്റൈലിലുള്ള ഇടപെടലില്‍ അവര്‍ പിന്‍തിരിയുകയായിരുന്നെന്നാണ് സൂചന.

സിനിമ ചാനലില്‍ അപ്ലോഡ് 24 മണിക്കൂറിനുള്ളില്‍ സബ്ബ് സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ അത്ഭുതാവഹമായ വര്‍ദ്ധന ഉണ്ടായതായിട്ടാണ് അമല്‍ അടുപ്പക്കാരോട് വ്യക്തമാക്കിയിരുന്നത്. ഇത് വലിയൊരളവില്‍ അമലിന് ശുഭാപ്തി വിശ്വാസവും പകര്‍ന്നിരുന്നു. പിന്നീട് അമല്‍ ഈ വഴിക്ക് നടത്തിയ നീക്കങ്ങളെല്ലാം വൃഥാവിലാവുകയായിരുന്നു. തുടര്‍ന്നാണ് കമ്പ്യൂട്ടര്‍ രംഗത്തെ പരിചയം മുതലാക്കി അമല്‍ വ്യാജനോട്ട് നിര്‍മ്മണ രംഗത്തേയ്ക്ക് തിരിഞ്ഞതെന്നാണ് സൂചന.100-രൂപ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റാണ് അമല്‍ വിതരണത്തിനായി തയ്യാറാക്കിയത്.

കൂടിയ നോട്ടുകളുടെ വ്യാജനിറക്കിയാല്‍ തട്ടിപ്പ് ബുദ്ധിമുട്ടാവുമെന്ന തിരിച്ചറിവാണ് 100-ന്റെ നോട്ടിന്റെ നിര്‍മ്മിതിക്ക് അമലിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് അനുമാനം. ബിസ്‌ക്കറ്റോ സോപ്പോ തുടങ്ങി 20-30 രൂപയ്ക്കുള്ള സാധനങ്ങള്‍ വാങ്ങിയ ശേഷം ബാക്കി തുക വാങ്ങി സ്ഥലം വിടുകയായിരുന്നു അമലിന്റെ രീതി. ഈ നീക്കത്തില്‍ സഹായിയായി ഇയാളുടെ സുഹൃത്ത് തലക്കോട് കോട്ടേക്കുടി സ്റ്റെഫിനും കൂടെയുണ്ടായിരുന്നു. ഇന്നലെ രാവിലെ വണ്ണപ്പുറം ഭാഗത്ത് തട്ടിപ്പ് നടത്തവെ വ്യാപാരികളില്‍ ഒരാള്‍ക്കുണ്ടായ സംശയമാണ് ഇരുവരെയും കുടുക്കിയത്.

പൊലീസിനെക്കണ്ട് വ്യാജനോട്ടുകള്‍ റോഡിലെറിഞ്ഞ് രക്ഷപെടുന്നതിന് ഇവര്‍ നടത്തിയ നീക്കം വിഫലമായിരുന്നു. 23400 രൂപയുടെ വ്യാജ നോട്ടുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. കാറിലൈത്തിയാണ് ഇവര്‍ വ്യാപകമായി വ്യാജനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങിയിരുന്നത്. തൊടുപുഴ ഡി വൈ എസ് പി കെ പി ജോസ്സിന്റെ നേതൃത്വത്തില്‍ മാലിപ്പാറയിലെ അമലിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ വ്യാജ നോട്ട് തയ്യാറാക്കിയ കമ്പ്യൂട്ടറും പ്രിന്ററും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇവിടെ നടത്തിയ തിരച്ചിലില്‍ 10000 രൂപയുടെ വ്യാജനോട്ടുകള്‍ കൂടി കണ്ടെടുത്തു.

വ്യാജനോട്ട് വിതരണം നടത്തിയിട്ടുള്ള പ്രദേശങ്ങളെക്കുറിച്ച് പ്രതികളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും തൊടുപുഴ ഡി വൈ എസ് പി കെ പി ജോസ്സ് അറിയിച്ചു.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category