1 GBP = 92.00 INR                       

BREAKING NEWS

മഹറായി ഭരണഘടന ചോദിച്ചതിന് കാരണം വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ അതേപ്പറ്റി ആഴത്തില്‍ അറിയണമെന്ന ആഗ്രഹം; വധുവിന്റെ മനസ് അറിഞ്ഞ് കൂടെ നല്‍കിയത് 100 പുസ്തകങ്ങള്‍; ഖുര്‍ആനും ബൈബിളും കൂടാതെ എം ടി.യുടെയും മാധവിക്കുട്ടിയുടെയും അരുന്ധതി റോയിയുടെയും ബെന്യാമിന്റെയും സുഭാഷ് ചന്ദ്രന്റെയും കെആര്‍ മീരയുടെയുമെല്ലാം പുസ്തകങ്ങള്‍ അങ്ങനെ ഭാര്യയ്ക്കുള്ള ആദ്യ സമ്മാനമായി; അജിനും ഇജാസും സോഷ്യല്‍ മീഡിയയുടെ താരമാകുമ്പോള്‍

Britishmalayali
kz´wteJI³

കൊല്ലം: ഭരണഘടനയും അതേച്ചൊല്ലിയുള്ള വിവാദങ്ങളും കൊഴുക്കുമ്പോള്‍ അതേപ്പറ്റി ആഴത്തില്‍ അറിയണമെന്ന ആഗ്രഹമാണ് മഹറായി ഭരണഘടന ചോദിക്കാനുള്ള തീരുമാനത്തിനുപിന്നിലെന്ന് അജിന. അങ്ങനെ അവര്‍ കുടുംബ ജീവിതത്തിലേക്ക് കടക്കുകയാണ്. നൂറ് പുസ്തകങ്ങള്‍ കൈമാറിയാണ് അജിനയെ ഇജാസ് സ്വന്തമാക്കിയത്. അങ്ങനെ തീര്‍ത്തും വ്യത്യസ്തമായ വിവാഹം.

വിവാഹം ഉറപ്പിക്കുമ്പോള്‍ മഹറായി എന്തുവേണമെന്ന ചോദ്യത്തിന് അജിനയ്ക്ക് ഇന്ത്യന്‍ ഭരണഘടന എന്ന ഉത്തരമേ ഉണ്ടായിരുന്നുള്ളു. എല്ലാവരും ഇതു കേട്ട് ഞെട്ടി. എന്നാല്‍ വരന്റേയും വധുവിന്റേയും വീട്ടുകാര്‍ക്ക് ഇത് ഉള്‍ക്കൊള്ളാനായി. ഇതോടെ ഇവര്‍ ഒരുമിച്ചു. ഭരണ ഘടന ചോദിച്ച വധുവിന് ഭാവി വരന്‍ നല്‍കിയത് അക്ഷര വെളിച്ചം. ഖുര്‍ആനും ബൈബിളും കൂടാതെ എം ടി.യുടെയും മാധവിക്കുട്ടിയുടെയും അരുന്ധതി റോയിയുടെയും ബെന്യാമിന്റെയും സുഭാഷ് ചന്ദ്രന്റെയും കെ.ആര്‍. മീരയുടെയുമെല്ലാം പുസ്തകങ്ങളുമാണ് ചടയമംഗലം പേരേടം വെള്ളച്ചാലില്‍വീട്ടില്‍ ഇജാസ് അജിനയ്ക്ക് നല്‍കിയത്.

ആരും അറിയാതെയാണ് എല്ലാം നടന്നത്. എന്നിട്ടും അക്ഷരലക്ഷം പകര്‍ന്ന വെളിച്ചത്തില്‍ എല്ലാം പുറംലോകത്ത് എത്തി. മൂല്യമുള്ളത് മഹറായി നല്‍കിയാകണം തന്റെ വിവാഹം നടക്കേണ്ടതെന്ന ഇജാസിന്റെ ആഗ്രഹവും സഫലമായി. അദ്ധ്യാപക കുടുംബമാണ് ഇജാസിന്റെത്. മാതാപിതാക്കളായ ഹക്കിമും നസീറയും ഇജാസിന്റെ തീരുമാനത്തിനൊപ്പം നിന്നു.

ഡിസംബര്‍ 29-നാണ് വിവാഹം കഴിഞ്ഞത്. പുസ്തകങ്ങള്‍ മഹറായി നല്‍കിയത് അധികമാരും അറിയേണ്ടെന്നായിരുന്നു തീരുമാനമെങ്കിലും അറിഞ്ഞവര്‍ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു. ഇതോടെ അജീനയും ഇജാസും സോഷ്യല്‍ മീഡയിയലെ താരമായി. അജിനയുടെ മാതാപിതാക്കളും അദ്ധ്യാപകരാണ്. നിസാമുദ്ദീനും സജീനയുമാണ് അച്ഛനും അമ്മയും. ഇവരും മകള്‍ക്ക് പൂര്‍ണപിന്തുണ നല്‍കി ഒപ്പംനിന്നു. ആയൂര്‍ മഞ്ഞപ്പാറ ബി.എഡ്. കോളേജ് വിദ്യാര്‍ത്ഥിനിയാണ് അജിന. സിവില്‍ എന്‍ജിനിയറിങ് കഴിഞ്ഞ ഇജാസ് മടവൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ജോലിചെയ്യുകയാണ്.

അജിനയുടെ സഹോദരന്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയായ ആഷിക്കിനും എം.ടെക്കിനു പഠിക്കുന്ന ഇജാസിന്റെ സഹോദരന്‍ അജാസിനും ഭരണ ഘടന ഉയര്‍ത്തിപിടിക്കുന്ന വിവാഹത്തോടെ പൂര്‍ണ്ണ താല്‍പ്പര്യമായിരുന്നു. 

മുസ്ലിം മത വിശ്വാസികള്‍ക്കിടയില്‍ നിക്കാഹിന് വധുവിന് സമ്മാനം നല്‍കുന്ന പതിവുണ്ട്. മഹര്‍ എന്നാണ് ഈ സമ്മാനം അറിയപ്പെടുന്നത്. കാലങ്ങളായി സ്വര്‍ണമാണ് മഹറായി വരന്‍ നല്‍കി വരുന്നത്. എന്നാല്‍ മാറ്റങ്ങളുടെ കാലത്ത് മഹര്‍ എന്ന സങ്കല്‍പ്പത്തിലും മാറ്റം കൊണ്ട് വന്നിരിക്കുകയാണ് കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശികളായ ഇജാസ് ഹക്കിമും ഭാര്യ അജ്നയും. മഹര്‍ ദാനം ചര്‍ച്ചയാകുന്നത് ഇജാസ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകളിലൂടെയാണ്. നാട്ടുനടപ്പനുസരിച്ച് ചിന്തിക്കാതെ മാറ്റത്തിന്റെ മാര്‍ഗം സ്വീകരിച്ച് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ താരമാവുകായണ്.

മഹറായി വധു ആവശ്യപ്പെട്ടത് പോലെ പുസ്തകങ്ങള്‍ നല്‍കിയപ്പോള്‍ പലരുടെയും സംശയം പ്രണയ വിവാഹമാണോ എന്നാണ്. എന്നാല്‍ വിവാഹം പക്കാ അറേഞ്ച്ഡ് ആണ്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹാലോചന വരുന്നത്. ചടയമംഗലത്ത് തന്നെയായിരുന്നു രണ്ടു കൂട്ടരുടെയും വീട്. മാതാപിതാക്കള്‍ക്ക് പരസ്പരം അറിയാവുന്ന കുടുംബങ്ങളാണ് എന്നത് മാത്രമാണ് മുന്‍പരിചയം എന്ന നിലക്കുണ്ടായിരുന്നത്. വിവാഹം ഉറപ്പിച്ചപ്പോള്‍ എങ്ങനെ നടത്തണം എന്ന കാര്യത്തെ പറ്റി ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു. ഇതിനിടെയാണ് മഹര്‍ ആയി സ്വര്‍ണം വേണ്ടെന്ന് അജ്ന പറയുന്നത്.

മഹര്‍ എന്ന് പറയുന്നത് വധുവിന്റെ അവകാശമാണ്. അത് അവരുടെ ഇഷ്ടത്തിനാണ് നല്‍കേണ്ടത്. പുരുഷന്‍ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം നല്‍കുന്നു എന്നാണ് ഇതിനര്‍ത്ഥം. വിവാഹമൂല്യം നിശ്ചയിക്കാതെയും നല്‍കാതെയുള്ള വിവാഹങ്ങള്‍ സാധുവാകുകയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category