1 GBP = 93.60 INR                       

BREAKING NEWS

മലേഷ്യയുമായിട്ടുള്ള വ്യാപാര ഇടപാടില്‍ നയം കടുപ്പിച്ച് കേന്ദ്രം; പൗരത്വത്തില്‍ ഇന്ത്യക്കെതിരെ നിലപാടെടുത്ത മലേഷ്യന്‍ ചങ്ങാത്തം വേണ്ട; തീരത്ത് കെട്ടിക്കിടക്കുന്നത് 30,000 ടണ്‍ പാമോയില്‍; മറ്റു രാജ്യങ്ങളുമായി ബദല്‍ സംവിധാനമുണ്ടാക്കാന്‍ നീക്കം

Britishmalayali
kz´wteJI³

മുംബൈ: പൗരത്വ വിഷയത്തില്‍ ഇന്ത്യക്കെതിരായ നിലപാട് എടുത്തതിന്റെ പേരില്‍ മലേഷ്യയുമായിട്ടുള്ള വ്യാപാര ഇടപാടില്‍ നയം കടുപ്പിച്ച് കേന്ദ്രം. മലേഷ്യയുമായിട്ടുള്ള പാമോയില്‍ ഇറക്കുമതി വെട്ടിക്കുറച്ചതിന് പിന്നാലെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് 30,000 ടണ്‍ പാമോയില്‍ കെട്ടിക്കിടക്കുകയാണ്. പൗരത്വ നിയമഭേദഗതി വിഷയത്തില്‍ ഇന്ത്യയ്ക്കെതിരേ നിലപാടെടുത്തതിന്റെ പേരില്‍ ജനുവരി എട്ടിനാണ് മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ത്യയിലെ പാമോയില്‍ സംസ്‌കരണ കമ്പനികള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിയന്ത്രണം വരുന്നതിനുമുമ്പ് അയച്ച ചരക്കാണ് ഇപ്പോള്‍ തുറമുഖങ്ങളിലുള്ളതെന്നാണ് ഇറക്കുമതി മേഖലയിലുള്ളവര്‍ പറയുന്നത്. കൊല്‍ക്കത്ത, മംഗളൂരു തുറമുഖങ്ങളില്‍ ചരക്കെത്തിയിട്ടുണ്ട്.

നിയമത്തില്‍ മാറ്റംവരുത്തുന്നതിനുമുമ്പുള്ള ചരക്കുകള്‍ സാധാരണ ഇറക്കാന്‍ അനുമതി ലഭിക്കാറുള്ളതാണ്. എന്നാല്‍, സംസ്‌കരിച്ച പാമോയിലിന്റെ കാര്യത്തില്‍ ചില അവ്യക്തതകള്‍ മൂലം അനുമതി ലഭിച്ചിട്ടില്ലെന്ന് ഇറക്കുമതി സ്ഥാപനങ്ങള്‍ പറയുന്നു. അതേസമയം, സംസ്‌കരിക്കാത്ത പാമോയില്‍ ഇറക്കുന്നതിന് തടസ്സമില്ല. ഇന്ത്യയില്‍ സോപ്പു നിര്‍മ്മാണത്തിനുള്‍പ്പെടെയുള്ള സസ്യ എണ്ണ ഇറക്കുമതി ചെയ്യുകയാണ്. പാമോയിലിന്റെ രണ്ടാമത്തെ വലിയ ഉത്പാദകരായ മലേഷ്യയില്‍നിന്നാണ് ഇന്ത്യ കൂടുതല്‍ ഇറക്കുമതി ചെയ്തിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category