1 GBP = 94.40 INR                       

BREAKING NEWS

മൂന്ന് വര്‍ണ പതാക മാറ്റി കാവിക്കൊടി പറപ്പിച്ച് മറാത്തി ജനതയുടെ ഹൃദയം വീണ്ടെടുക്കും; ബാല്‍ താക്കറയുടെ ജന്മദിനത്തില്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്ന ഒട്ടനവധി പ്രഖ്യാപനങ്ങളും; ശിവസേനയുടെ കുത്തകയായ ഗണേശോത്സവം ഉള്‍പ്പടെ ഏറ്റെടുത്ത് മറാത്ത പിടിച്ചെടുക്കുക രാഷ്ട്രീയ ലക്ഷ്യം; ഫഡ്നാവിസുമായി അകന്ന ശിവസേനയ്ക്ക് പണികൊടുക്കാന്‍ എം.എന്‍.എസിനെ കളത്തിലിറക്കാന്‍ ബിജെപി; ഹിന്ദുത്വം മറന്ന ശിവസേനയുടെ സ്ഥാനത്തേക്ക് തീവ്രഹിന്ദുത്വവുമായി ഇനി.എം.എന്‍.എസ്; രാജ് താക്കറെ കളത്തിലിറങ്ങുമ്പോള്‍ ഉദ്ദവിന് ആശങ്ക

Britishmalayali
kz´wteJI³

മുംബൈ: മഹാരാഷ്ട്രയിലെ മഹാസഖ്യത്തിലേക്ക് ശിവസേന ചുവട് വച്ചതോടെ തീവ്ര ഹിന്ദുത്വ നിലപാടില്‍ നിന്നും ശിവസേന അഴഞ്ഞിരിക്കുകയാണ്. ഈ അവസരത്തില്‍ ശിവസേനയ്ക്കിതെ എന്‍.സി.പി കോണ്‍ഗ്രസ് സഖ്യത്തില്‍ ഭരണം കയ്യാളുന്ന ശിവസേനയ്ക്കെതിരെ വജ്രായുധവുമായി എത്തുകയാണ് ബിജെപി. തീവ്ര ഹിന്ദുത്വ നിലപാടില്‍ നിന് ശിവസേന പിന്മാറിയതോടെ ഭൂരിഭാഗം പ്രവര്‍ത്തകരിലും ഇത് എതിര്‍പ്പിന് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ശിവസേനയുടെ ഹിന്ദുത്വത്തിന് ബദലായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പുതിയ മാറ്റങ്ങളുമായി രംഗത്തെത്തുകയാണ്. എന്‍.സി.പിയുമായി അധികാരം പങ്കിട്ട് ശിവസേന ഭരണം തുടരുന്ന സാഹചര്യത്തില്‍ ശിവസേനയുടെ സ്ഥാനത്തേക്ക് കടന്നുകയറാന്‍ രാജ് താക്കറെ നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഒരുങ്ങിക്കഴിഞ്ഞു.

പാര്‍ട്ടിയുടെ കൊടിയില്‍ മാറ്റം കൊണ്ടുവരുന്നതാണ് ആദ്യ പദ്ധതി ഇതിന്റെ ഭാഗമായി നിലവിലുള്ള ഓറഞ്ച്, നീല, പച്ച എന്നീ നിറങ്ങളില്‍ മാറ്റം കൊണ്ടുവന്ന് പൂര്‍ണമായി കാവി വല്‍ക്കരണം നടപ്പിലാക്കും. ബാല്‍ താക്കറയുടെ ജന്മദിനത്തിലാകും കൊടിമാ്റ്റമുണ്ടാകുക എന്നതാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രില്‍ ഫട്നാവിസീസ് സര്‍ക്കാരിനെ താഴെയിറക്കിയതോടെ ശിവസേനയുമായി ബിജെപി നേരിട്ട് കൊമ്പുകേര്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് താഖറയുടെ ശിഖരത്തില്‍ നിന്ന് തന്നെയുള്ള എം.എന്‍.എസിനെ മുന്നില്‍ നിര്‍ത്തി മഹാരാഷ്ട്ര വെട്ടിനിരത്താന്‍ ബിജെപി ചരടുവലിക്കുന്നത്.

മഹാരാഷ്ട്രയില്‍ അധികാരം പിടിച്ചെടുക്കാന്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിച്ചിട്ട് കാര്യമില്ലെന്ന ബിജെപിയുടെ തോന്നലാണ് എം.എന്‍.എസിനെ കൂട്ടുപിടിക്കാന്‍ കാരണമായിരിക്കുന്നത്. ഇത്രയും നാള്‍ ശിവസേനയ്ക്ക് നല്‍കിയിരുന്ന സ്ഥാനം എം.എന്‍.എസിന് നല്‍കാനാണ് ബിജെപി ആലോചിക്കുന്നത്. ''കാവി ആരുടേയും സ്വത്തല്ല. മുഴുവന്‍ മഹാരാഷ്ട്രയും കാവി നിറമാണ്. ഞങ്ങളും കാവിയാണ്. വ്യാഴാഴ്ച നിങ്ങള്‍ ഞങ്ങളുടെ പദ്ധതികളെക്കുറിച്ച് അറിയും. ഇത് മഹാരാഷ്ട്രയ്ക്ക് പുതിയ ഊര്‍ജ്ജം കൊണ്ടുവരുമെന്ന് ഉറപ്പാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ ട്വിസ്റ്റുകളും മാറ്റങ്ങളും ഉണ്ടാകുമെന്നും മുതിര്‍ന്ന എം.എന്‍.എസ് ലീഡര്‍ സന്ദീപ് ദേശ്പാണ്ഡെ വ്യക്തമാക്കുന്നത്.

അമിത്ഷായുടെ കയ്യില്‍ നിന്നും ബിജെപി ദേശീയ നേതൃത്വം ജെ.പി.നദ്ദ ഏറ്റെടുത്തതോടെ ആദ്യദൗത്യം ഹിന്ദി ഹൃദയഭൂമിയായ മഹാരാഷ്ട്ര പിടിച്ചെടുക്കുക എന്നത് തന്നെയാണ്. ഇതിനായി എം.എന്‍.എസുമായി കൂടുതല്‍ സഹകരണവും ബി.ജെ. പി പുലര്‍ത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമത്തിലടക്കം ഹിന്ദുത്വ അജണ്ടയ്ക്ക് എതിരായ പ്രസ്താവനകളാണ് ഉദ്ജദവ് താക്കറെ നടത്തിയത്. ബാല്‍ താക്കറുടെ നിലപാടില്‍ നിന്നും ഉദ്ദവ് വ്യതിചലിക്കുന്നതോടെ പാര്‍ട്ടിക്കുള്ളിലും കടുത്ത എതിര്‍പ്പുകള്‍ നേരിടുകയാണ്. ബാല്‍ താക്കറയുടെ മുഖവുമായി കാവി പതാകയാണ് എം.എന്‍.എസ് പു: നസ്ഥാപിക്കുന്നതെങ്കില്‍ മറാത്തി ജനതയുടെ വിശ്വാസവും അംഗീകാരവും എക്കാലവും വീണ്ടെടുക്കാന്‍ എം.എന്‍.എസിന് കഴിയുമെന്ന് രാജ് താ്ക്കറെ കണക്കിലെടുക്കുന്നത്. ശിവസേനയുടെ കുത്തക ആഘോഷങ്ങളായ ഗണേശോത്സവം ഉള്‍പ്പെടയുള്ള ആഘോഷങ്ങള്‍ നടത്തുന്നത് വഴി മറാത്തി ജനതയുടെ വിശ്വാസം വീണ്ടെടുക്കുകയാണ് ലക്ഷ്യം.

2006ലാണ് ശിവസേനയുമായി പിരിഞ്ഞ് രാജ്താക്കറെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് രൂപം നല്‍കുന്നത്. 2009ല്‍ 13 എംഎല്‍എമാരാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്. എന്നാല്‍ 2019ല്‍ ഒരുസീറ്റ് മാത്രമാണ് എം.എന്‍.സിന് നേടാന്‍ സാധിച്ചത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കാന്‍ രാജ് താക്കറെ തയ്യാറെടുക്കുന്നത്. ശിവസേനയുടെ പിന്മാറ്റം സുവര്‍ണാവസരമെന്നാണ് രാജ്താക്കറെ വിലയിരുത്തുന്നത്. ശിവസേന മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ സാഹചര്യത്തിലാണ് കാവി രാഷ്ട്രീയത്തിലേക്ക് നീങ്ങാനുള്ള പദ്ധതി എം.എന്‍.എസ് നടത്തുന്നത്. രാജ്താക്കറെയും ദേവേന്ദ്ര ഫഡ്നാവിസും കൂടിക്കാഴ്ച നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

'ഇന്ന് ശിവസേന പറയുന്നതല്ല ചെയ്യുന്നത്, ചെയ്യുന്നതല്ല പറയുന്നത്. ശ്രീ ബാല്‍താക്കറെ ജീയുടെ മരണത്തിന് ശേഷം ശിവസേന എപ്പോഴാണ് കാവികൊടി ഉയര്‍ത്തിയത്? ഒരിക്കലുമില്ല, ചിലപ്പോള്‍ ഗണേശ ഉത്സവത്തിനും ദഹി ഹണ്ടിക്കും ചെയ്തുകാണുമായിരിക്കും. എം.എന്‍.എസും രാജ്താക്കറെയും എപ്പോഴും കാവിയോടൊപ്പം മാത്രമായിരുന്നു നിലകൊണ്ടിരുന്നത്.

സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു. അതേസമയം, ബിജെപിയുമായുള്ള സഖ്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, 'വളരെ നല്ലതാണ്, ഞങ്ങളുടെ നീക്കത്തെ അവര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്ല, ഇനി ചിലപ്പോള്‍ ഭാവിയില്‍ നടന്നേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category