1 GBP = 92.50 INR                       

BREAKING NEWS

'ഞാനീ നെറ്റിയില്‍ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെണ്‍കുട്ടികളെ കാക്കാന്മാര്‍ കൊത്തി കൊണ്ടു പോകാതിരിക്കാനാണ്'; പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ യോഗം അലമ്പിയ സ്ത്രീക്ക് നേരെ ആക്രോശവുമായി ക്ഷേത്രഭാരവാഹികളായ സ്ത്രികള്‍; ഈ യോഗം ഇവിടെ അനാവശ്യമാണെന്ന് പറഞ്ഞ യുവതിയെ യോഗം നിര്‍ത്തലാക്കി വെളിയില്‍ തള്ളി; ഒറ്റയാള്‍ പോരാട്ടം നടത്തിയ യുവതിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് എതിരെ ക്ഷേത്രഭാരവാഹികള്‍ രംഗത്തെത്തിയ സംഭവം വിവാദത്തിലേക്ക്. ക്ഷേത്രസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിനുള്ള കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് കൊണ്ട് യോഗം നടന്നത്.

ഈ യോഗത്തിലേക്കാണ് അപ്രതീക്ഷിതമായി യുവതി കടന്നെത്തിയത്. നിങ്ങള്‍ അന്ത് അസംബന്ധമാണ് പറയുന്നതെന്ന് ചോദിച്ചാണ് യുവതി പ്രതികരിച്ചത്. എന്നാല്‍ യോഗം അലങ്കോലമാക്കാതെ നിങ്ങള്‍ ഇറങ്ങി പോകണം എന്ന് പ്രാസംഗിക ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് കൂട്ടാക്കാതെ യുവതി പ്രതികരണത്തില്‍ ഉറച്ച് നിന്നതോടെ യോഗത്തില്‍ നിന്ന് ഇറങ്ങി പോകണം എന്ന് ആക്രോശിച്ച ഒരുപറ്റം സ്ത്രികള്‍ രംഗത്തെത്തുകയായിരുന്നു. ആദ്യം യോഗത്തില്‍ നിന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. പിന്നീട് സ്ത്രികള്‍ ബലപ്രയോഗത്തിലൂടെയാണ് ഇവരെ പുറത്താക്കിയത്.

എനിക്ക് പറയാന്‍ അവസരം തരണമെന്നും ഞാന്‍ പ്രതികരിക്കുമെന്നും ആയിരുന്നു ഇവരുടെ പ്രതികരണം. എന്നാല്‍ പ്രതിഷേധിച്ച സ്ത്രികള്‍ ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഞാനീ നെറ്റിയില്‍ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെണ്‍കുട്ടികളെ കാക്കാന്മാര്‍ കൊത്തി കൊണ്ടു പോകാതിരിക്കാനാണെന്നും കൂട്ടത്തിലെ ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഈ സംഭാഷണങ്ങളാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. സംഭവത്തില്‍ യുവതിയെ അനുകൂലിച്ച ദീപാ നിശാന്ത്, ശ്രീജിത്ത് പെരുമണ്ണ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ യുവതിയുടെ ഒറ്റയാള്‍ പോരാട്ടത്തെ അഭിനന്ദിച്ച രംഗത്തെത്തുമ്പോള്‍ തന്നെ ക്ഷേത്രയോഗത്തിലേക്ക് കടന്നെത്തി പ്രതിഷേധിച്ച യുവതിയെ വിമര്‍ശിച്ചും ഒരു വിഭാഗം രംഗത്തുണ്ട്. എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്.

സംഭവത്തെക്കുറിച്ച് ശ്രീജിത്ത് പെരുമണ്ണ എഴുതിയ കുറിപ്പ്:-
ഞാനെന്റെ ചാള്‍സ് ശോഭരാജിലും പിന്നെ ദാ ഹിന്ദു തീവ്രവാദികളായ ഒരുപറ്റം ഊളകളേ ഇങ്ങനെ ഇരട്ടച്ചങ്കോടെ നേരിട്ട ആ സ്ത്രീയിലും മാത്രമേ ഇത്രയും ധൈര്യം കണ്ടിട്ടുള്ളൂ ??

'ഞാനും ഒരു ഹിന്ദുവാ ' പക്ഷെ ഇമ്മാതിരി ഹിന്ദുവല്ല' എന്ന് കാക്ക കൊത്താത്ത ഊളകളുടെ മുഖത്ത് നോക്കി ഒരു കുലുക്കവുമില്ലാതെ പറഞ്ഞപ്പോഴുണ്ടായ രോമാഞ്ചമുണ്ടല്ലോ അതാണ് ഈ നാടിന്റെ സൗന്ദര്യവും സുഖവും.

സുഭദ്രയുടെയും അപ്പന്റെയും മാതൃകയില്‍ ട്രസ്റ്റുകള്‍ രൂപീകരിച്ചു ആദിവാസികള്‍ക്ക് അപ്പക്കഷ്ണം എറിഞ്ഞുകൊടുത്തു ചാരിറ്റി നടത്തുന്ന അഭ്രപാളികളിലെ സെലിബ്രറ്റികളല്ല എന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ ഇതാ സഹജീവികള്‍ പ്രതിസന്ധിയിലായപ്പോള്‍, ഭരണകൂടം മനുഷ്യത്വ വിരുദ്ധമായപ്പോള്‍ ഒറ്റയാള്‍ പ്രതിഷേധങ്ങളും നിലപാടുകളുമെടുക്കുന്ന രാഷ്ട്രത്തിനു മുതല്‍കൂട്ടായ ഇത്തരം ലേഡീ സൂപ്പര്‍സ്റ്റാറുകളായിരിക്കണം നമ്മുടെ തലമുറകള്‍ക്ക് മാതൃകയാകേണ്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category