1 GBP = 92.50 INR                       

BREAKING NEWS

നാണക്കേട്! എന്‍പിആര്‍ ചോദ്യങ്ങള്‍ എന്താണ് സെന്‍സസ് ചോദ്യങ്ങള്‍ ഏതാണ് എന്നുപോലും പിണറായി സര്‍ക്കാറിന് അറിയില്ല; ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞ രണ്ടു വിവാദ ചോദ്യങ്ങള്‍ സെന്‍സസ് ചോദ്യാവലിയില്‍ ഇല്ല; വ്യക്തിയുടെ ജനന തീയതി, മാതാപിതാക്കളുടെ ജനനസ്ഥലത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ എന്നിവ ഉള്ളത് ജനസംഖ്യാ രജിസ്റ്ററില്‍; ഇല്ലാത്ത ചോദ്യങ്ങളെ കുറിച്ച് മന്ത്രിസഭ ചര്‍ച്ചചെയ്തത് അര മണിക്കൂറിലേറെ; ഒന്നും പഠിക്കാതെ തള്ളിമറച്ച് പിണറായി സര്‍ക്കാര്‍ നാണം കെടുമ്പോള്‍

Britishmalayali
എം മാധവദാസ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ തൊട്ട് തുടര്‍ച്ചയായ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പിണറായി സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സിഎഎ എന്നത് ഒരാളുടെയും പൗരത്വം എടുത്തുമാറ്റുന്നതിനുള്ളതല്ലെന്നും ഇത് കുടിയേറ്റക്കാര്‍ക്ക് പൗരത്വം കൊടുക്കാനുള്ളത് ആണെന്നുപോലും മനസ്സിലാക്കാതെ കുപ്രചാരണങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തള്ളിവിട്ടത്.

പൗരത്വം കൊടുക്കാനുള്ള എല്ലാ അധികാരങ്ങളും കേന്ദ്രത്തിന് ആണെന്നരിക്കെ, കേരളം ഇതിനെതിരെ സുപ്രീംകോടതിയില്‍ ലക്ഷങ്ങള്‍ പൊടിച്ചാണ് കേസിന് പോയിരിക്കുന്നത്. അതും ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനം ചൂണ്ടിക്കാട്ടി നിരവധി സംഘടനകള്‍ കേസ് കൊടുത്തിരിക്കുന്നതിനിടെ. ഈ രീതിയിലുള്ള വസ്തുപരമായി നിലല്‍ക്കാത്ത കാര്യങ്ങളാണ്, അടുത്തകാലത്തായി സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് ഇന്നലെ ഉണ്ടായത്. ചീഫ്് സെക്രട്ടറിയടക്കമുള്ള വലിയയൊരു ഉദ്യോഗസ്ഥ വൃന്ദത്തിനും മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കും എന്താണ് എന്‍പിആര്‍ എന്താണ് സെന്‍സന്‍സ് എന്നതിന്റെ അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയില്ലെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തവരുന്നത്.

സെന്‍സസ് നടപടിക്രമങ്ങളെക്കുറിച്ചുള്ള വിശദീകരണത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഉണ്ടായത് ഗുരുതര വീഴ്ചയാണ്. വിവാദമായ രണ്ട് ചോദ്യങ്ങള്‍ സെന്‍സസില്‍ ഉണ്ടെന്നും അത് ഒഴിവാക്കിയെന്നും ആദ്യം വിശദീകരിച്ചതും പിന്നീട് തിരുത്തിയതും സര്‍ക്കാറിന് നാണക്കേടായി. തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സെന്‍സസിലെ രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. വ്യക്തിയുടെ ജനനതിയ്യതി, മാതാപിതാക്കളുടെ ജനനസ്ഥലത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാനായിരുന്നു തീരുമാനം. പക്ഷെ ആദ്യ ഘട്ട സെന്‍സസിന്റെ 34 ചോദ്യങ്ങളുടെ പട്ടികയില്‍ ഈ ചോദ്യങ്ങള്‍ ഇല്ല. അത് തിരിച്ചറിഞ്ഞതാകട്ടെ സര്‍ക്കാര്‍ തീരുമാനം വന്നതിന്റെ അടുത്ത ദിവസം സെന്‍സസ് ഡയറക്ടറേറ്റും പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതോടെ. വിവാദ ചോദ്യങ്ങള്‍ സെന്‍സസില്‍ ഇല്ലെന്നും ജനസംഖ്യാ രജിസ്റ്ററിലാണുള്ളതെന്നും പിന്നീട് പൊതുഭരണവകുപ്പ് മാധ്യമങ്ങളെ അനൗദ്യോഗികമായി അറിയിച്ചു.

ഔദ്യോഗികമായി അറിയിക്കണമോയെന്ന സംശയങ്ങള്‍ക്കൊടുവില്‍ ചീഫ് സെക്രട്ടറി വിശദീകരണമിറക്കി. സെന്‍സസും ജനസംഖ്യ രജിസ്റ്ററും രണ്ടാണ്. ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ല എന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ജനസംഖ്യ രജിസ്റ്ററിലെ ഒരു ചോദ്യവും കേരളത്തില്‍ ചോദിക്കില്ലെന്നും ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.സെന്‍സസ് ഡയറക്ടറേറ്റില്‍ മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തില്‍ നിന്നും ചോദ്യാവലി എത്തിയിട്ടും മന്ത്രിസഭാ യോഗം ഇല്ലാത്ത വിവാദ ചോദ്യങ്ങളെ കുറിച്ച് അര മണിക്കൂറിലേറെ ചര്‍ച്ച ചെയ്തതാണ് സര്‍ക്കാറിനെ വെട്ടിലാക്കുന്നത്. ചീഫ് സെക്രട്ടറി പോലും കാബിനറ്റില്‍ വ്യക്തതവരുത്തിയില്ല എന്നത് നാണക്കേട് മാത്രമല്ല സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. സര്‍ക്കാറിന് ഒന്നിലും വ്യക്തതയില്ല എന്ന് യുഡിഎഫും അനാവശ്യ വിവാദമുണ്ടാക്കിയെന്ന് ബിജെപിയും കുറ്റപ്പെടുത്തുമെന്ന് ഉറപ്പാണ്.

ഈരീതിയാണ് കാര്യങ്ങള്‍ മൊത്തത്തില്‍ പോവുന്നത്. സെന്‍സസും ജനസംഖ്യരജിസ്റ്റും സിഎഎയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെങ്കിലും സര്‍ക്കാര്‍ തന്നെ സെന്‍സസിനോടും, എന്‍പിആറിനോടും പുറം തിരിഞ്ഞ് നില്‍ക്കയാണ്. അതിനിടെ അരുദ്ധതീ റോയിയെപ്പോലുള്ള എഴുത്തുകാര്‍ പറയുന്നത് സെന്‍സസ് വിവരങ്ങള്‍ തെറ്റായി കൊടുക്കണം എന്നാണ്. സത്യത്തില്‍ ഇത് രാജ്യത്തിന്റെ വികസനത്തിന് വലിയ ഭീഷണിയാണ്. സാമൂഹിക പുരോഗതിയുടെ അടിസ്ഥാന സൂചകങ്ങള്‍ നമുക്ക് കിട്ടുന്നത് കാനേഷുമാരിയിലൂടെയാണ്. അത് ബഹിഷ്‌ക്കരിക്കണം എന്നു തന്നെയാണ്, പിണറായി സര്‍ക്കാറും രഹസ്യമായി പ്രചരിപ്പിക്കുന്നത്.

അതുപോലെ തന്നെ ഇന്ത്യയില്‍ സ്ഥിര താമസമുള്ള എല്ലാ ആളുകളുടെയും വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന രജിസ്റ്ററാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍). 1955 ലെ പൗരത്വ ആക്ടും 2003 ലെ പൗരത്വ (പൗരന്മാരുടെ രജിസ്‌ട്രേഷനും ദേശീയ തിരിച്ചരിയല്‍ കാര്‍ഡ് നല്‍കലും) നിയമങ്ങളും പ്രകാരമാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് സ്ഥിരതാമസമുള്ള എല്ലാവരും 1955 ലെ പൗരത്വ ആക്ടിലെ 14 എ പ്രകാരം നിര്‍ബന്ധമായും ഇതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇന്ത്യയില്‍ 18 തികഞ്ഞ എല്ലാ പൗരന്മാര്‍ക്കും ഒരു തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. 2011 ലെ സെന്‍സസ് വിവരങ്ങളെ ആധാരമാക്കിയാണ് എന്‍. പി. ആര്‍. തയ്യാറാക്കുന്നത്.

2010 ഏപ്രില്‍ - മെയ് മാസങ്ങളിലായി നടന്ന സെന്‍സസ് വിവര ശേഖരണത്തിനോടൊപ്പം ഓരോ കുടുംബത്തിലെയും സ്ഥിരതാമസക്കാരായ ആളുകളുടെ നിശ്ചിത വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ പദ്ധതിയുടെ തുടര്‍ പ്രക്രിയയായി അഞ്ച് വയസ്സും അതിനു മുകളിലും പ്രായമുള്ള എല്ലാ സ്ഥിര താമസക്കാരുടെയും ഫോട്ടോഗ്രാഫുകളും വിരലടയാളവും കൃഷ്ണമണിയുടെ ചിത്രവും ശേഖരിക്കുന്നുണ്ട്. ഇതുപക്ഷേ രാജ്യത്തിലെ ഒരു പൗരനെയും തെരഞ്ഞുപിടിച്ച് ഒഴിവാക്കാന്‍ വേണ്ടിയല്ല. മറിച്ച് വിവരങ്ങള്‍ കിട്ടുന്നതിനാണ്. അപ്പോള്‍ എന്തിനാണ് കേരളം ഇവയോട് നിസ്സഹകരിക്കുന്നതെന്ന് മാത്രം മനസ്സിലാവുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category