1 GBP = 92.30 INR                       

BREAKING NEWS

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ജനിതക ഘടകം കണ്ടെത്താന്‍ ജിനോം വൈഡ് അസോസിയേഷന്‍ ഗവേഷണത്തിന് 16 കോടി രൂപയുടെ യുഎസ് ധനസഹായം കിട്ടിയത് 2015-2016ല്‍; അടുത്ത വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലും ഗവേഷണത്തെ കുറിച്ച് പരമാര്‍ശങ്ങള്‍; ഈ നേട്ടം വാര്‍ത്തയായത് 2020 ജനുവരി 23നും; കുര്‍ക്കുമിന്‍ വിവാദത്തിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള നേട്ടവും വാര്‍ത്തയാക്കി ശ്രീചിത്ര; തിരുവനന്തപുരത്തെ ഗവേഷണ സ്ഥാപനത്തില്‍ നടക്കുന്നതെല്ലാം ദുരൂഹം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇന്ത്യക്കാരിലെ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ജനിതക ഘടകം കണ്ടെത്താന്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഫോര്‍ മെഡിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജിനോം വൈഡ് അസോസിയേഷന്‍ ഗവേഷണത്തിന് 16 കോടി രൂപയുടെ യുഎസ് ധനസഹായം കിട്ടിയത് 2015-2016ല്‍. ശ്രീചിത്രയുടെ 2015-2016ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ തന്നെ ഈ ധനസഹായത്തിന്റെ വിവരം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലും ഈ പഠനം തുടങ്ങിയതിന്റെ വിശദാംശങ്ങള്‍ ഉണ്ടെന്നതാണ് വസ്തുത. ഈ നേട്ടമാണ് ഇന്ന് മാധ്യമങ്ങളില്‍ വാര്‍ത്തായാത്. പഴയ നേട്ടങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയാകുന്നത് കണ്ട് അന്തംവിടുകയാണ് ശ്രീചിത്രയിലെ രാജ്യമറിയുന്ന ഗവേഷകര്‍. ശ്രീചിത്രയ്ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് പഴയ ധനസഹായം പോലും ഇപ്പോള്‍ വാര്‍ത്തയായി മാറുന്നത്.

ശ്രീചിത്രയുടെ വെബ്സറ്റില്‍ തന്നെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താറുണ്ട്. 2015-2016ലേയും 2016-2017ലേയും വിവരങ്ങള്‍ ഇപ്രകാരത്തില്‍ സൈറ്റിലുണ്ട്. ഇതില്‍ ആദ്യ റിപ്പോര്‍ട്ടിന്റെ 52-ാം പേജിലാണ് ഈ നേട്ടത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്. ചിത്രങ്ങളും ഗ്രാഫുകളും സഹിതം ഈ നേട്ടത്തെ ഉയര്‍ത്തിക്കാട്ടുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ നേട്ടങ്ങളുടെ പട്ടികയിലും നടക്കുന്ന ഗവേഷണത്തെ കുറിച്ച് വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് ഇപ്പോള്‍ വാര്‍ത്തയായതെന്ന് ശ്രീചിത്രയിലെ ഗവേഷകര്‍ക്ക് ആര്‍ക്കും പിടികിട്ടുന്നില്ല. നിരവധി അഴിമതി ആരോപണങ്ങളാണ് ശ്രീചിത്രയ്ക്കെതിരെ ഉയരുന്നത്. ഇതില്‍ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ജേക്കബ് തോമസ് അടക്കമുള്ളവരെ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും സൂചനയുണ്ട്. ശ്രീചിത്രയുടെ ഭരണ സമിതി അംഗമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണം.

ഇതിനിടെയാണ് പഴയ നേട്ടങ്ങളെ വീണ്ടും ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമമെന്നാണ് ആരോപണം. ഇന്ത്യയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തെക്കുറിച്ച് നടക്കുന്ന ആദ്യത്തെ ജിനോം പഠനം ആണെന്ന് പറഞ്ഞാണ് 2015ലെ നേട്ടത്തെ ഇപ്പോള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കുന്നത്. ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍, ടൂബിന്‍ജെന്‍ സര്‍വകലാശാലയിലെ ഡോ. മനു ശര്‍മ എന്നിവര്‍ സമര്‍പ്പിച്ച ഗവേഷണ പ്രമേയത്തിനാണ് യുഎസ് പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണ ഫണ്ടിങ് ഏജന്‍സിയായ മൈക്കേല്‍ ജെ ഫോക്സ് ഫൗണ്ടേഷനില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതെന്നാണ് ഇന്നത്തെ വാര്‍ത്ത. ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ളവര്‍ ഇത് പ്രാധാന്യത്തോടെ നല്‍കി. ശ്രീചിത്രയിലെ സമഗ്ര ചലന വൈകല്യ ചികിത്സാ കേന്ദ്രം നേതൃത്വം നല്‍കുന്ന ഈ പഠനത്തില്‍ ആരോഗ്യ-ഗവേഷണ മേഖലയിലെ രാജ്യത്തെ പ്രധാനപ്പെട്ട 20 സ്ഥാപനങ്ങള്‍ പങ്കാളികളാണെന്നും വാര്‍ത്ത പറയുന്നു.

ജനിതക വിവരങ്ങളുടെ സൂക്ഷ്്്മ അപഗ്രഥനം ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയും ടൂബിന്‍ജെനിലെ സെന്റര്‍ ഫോര്‍ ജനറ്റിക് എപ്പിഡമോളജിയും ചേര്‍ന്നു നടത്തും. ന്യൂഡല്‍ഹി എയിംസ്, ബെംഗളൂരു നിംഹാന്‍സ്, ഹൈദരാബാദ് നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയാണ് നോഡല്‍ സെന്ററുകള്‍. ഇന്ത്യയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിനു കാരണമാകുന്ന ജനിതക രോഗ സാധ്യതകള്‍ കണ്ടെത്താനായി 5 ലക്ഷം ജനിതക മാര്‍ക്കറുകള്‍ വിലയിരുത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം പാര്‍ക്കിന്‍സണ്‍സ് രോഗികളെയും അത്രതന്നെ രോഗമില്ലാത്തവരെയും പഠന വിധേയരാക്കും. 3 വര്‍ഷമാണ് പഠന കാലയളവ് എന്നും വിശദീകരിക്കുന്നുണ്ട്. 2015-2016ലെ അനുമതിക്ക് ഇപ്പോള്‍ കാലവധി കഴിഞ്ഞുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഇത് പുതുക്കി കിട്ടിയോ എന്നും വ്യക്തമല്ല.
കുറച്ചു ദിവസം മുമ്പും മഞ്ഞളില്‍ നിന്ന് ക്യാന്‍സര്‍ പ്രതിരോധത്തിന് മരുന്ന് കണ്ടു പിടിച്ചതിന് പേറ്റെന്റ് കിട്ടിയെന്ന വാര്‍ത്ത മാധ്യങ്ങളില്‍ എത്തിയിരുന്നു. എന്നാല്‍ ഈ പേറ്റെന്റ്ും ഒന്നര വര്‍ഷം മുമ്പ് കിട്ടിയതായിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ക്യാന്‍സര്‍ ചികില്‍സയ്ക്ക് വേണ്ടിയുള്ളതാണ് പേറ്റെന്റ് എന്ന് രേഖപ്പെടുത്തിയിട്ടുമില്ല. പഴയ അംഗീകാരങ്ങളെ തീയതിയും വര്‍ഷവും മറച്ചു വച്ച് അവതരിപ്പിക്കുകയാണ് ശ്രീചിത്ര ചെയ്യുന്നതെന്നാണ് ഉയരുന്ന ആരോപണം. കാന്‍സര്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്‍ ചിക്തസയായ കീമൊതെറാപ്പിക്ക് പകരം ഉപയോഗിക്കാവുന്ന ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയ്ക്ക് യുഎസ് പേറ്റന്റ് ലഭിച്ച വിവരം അവര്‍ തന്നെയാണ് ഔദ്യോഗികമായി പുറത്ത് വിട്ടത്. മഞ്ഞളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കുര്‍ക്കുമിന്‍, കാന്‍സര്‍ കോശങ്ങളില്‍ എത്തിക്കുന്ന സാങ്കേതിക വിദ്യയായിരുന്നു ശ്രീചിത്ര വികസിപ്പിച്ചത്. കുര്‍ക്കുമിന്‍ വേഫര്‍ എന്നായിരുന്നു പേര് നല്‍കിയത്. ആല്‍ബുമില്‍, ഫൈബറിന്‍ എന്നീ ഘടകങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുകൊണ്ട് കാന്‍സര്‍ കോശങ്ങളില്‍ കുര്‍ക്കുമിന്‍ എത്തിക്കുന്നതായിരുന്നു സാങ്കേതികവിദ്യ.

ഇതിന് എതിരെയാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ രംഗത്തെത്തിയത്. ലഭിച്ചിരിക്കുന്ന പേറ്റന്റ് കാന്‍സര്‍ കോശങ്ങളിലേക്ക് കുര്‍ക്കുമിന്‍ എത്തിക്കുവാനുള്ള പരീക്ഷണങ്ങള്‍ക്കുള്ള പേറ്റന്റ് മാത്രമാണ്. ഏതെങ്കിലും ഒരു പഠനത്തിന് പേറ്റന്റ് കിട്ടുന്നത് അത്തരം പഠനങ്ങളുടെ ഒരു ഘട്ടം മാത്രമാണ്. ഇത്തരം ചികിത്സാരീതികള്‍ മെഡിക്കല്‍ സമൂഹം അംഗീകരിക്കാന്‍ ഇനി ഏറെ ദൂരം പോകണം. അത് കീമോതെറാപ്പിക്ക് മുകളിലാണോ കീമോതെറാപ്പിയോടൊപ്പം ഉപയോഗിക്കേണ്ടതാണോ ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന ശക്തി എന്താണ് വീണ്ടും കാന്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുമോ എന്നൊക്കെ ആദ്യം മൃഗങ്ങളിലും തുടര്‍ന്ന് മനുഷ്യനിലും പരീക്ഷണങ്ങള്‍ നടത്തണം. അതിന് മുന്‍പ് ഇത് പ്രചരിപ്പിക്കുന്നത് ശരിയായ രീതിയല്ലെന്നും മുന്‍ ഐഎംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സുല്‍ഫി നൂഹു പറഞ്ഞിരുന്നു. മഞ്ഞള്‍ വ്യാജ വൈദ്യന്മാര്‍ ദുരുപയോഗം ചെയ്യും. ഈ അവസരത്തില്‍ കാന്‍സര്‍ വന്നവര്‍ ദേഹമാകെ മഞ്ഞള്‍ വാരിപ്പൂശിയാല്‍ മതി എന്ന് എതെങ്കിലും വ്യാജ വൈദ്യര്‍ പറഞ്ഞാല്‍, അതിന് ശ്രീചിത്ര പോലുള്ള ഒരു സ്ഥാപനത്തിന്റെ പേര് ഉപയോഗിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇപ്പോള്‍തന്നെ പല അസുഖങ്ങള്‍ക്കും അത്ഭുത മരുന്നുകളുണ്ട് എന്ന അവകാശവാദവുമായി പലരും മുന്നോട്ടു വരുന്ന കാലഘട്ടമാണെന്നു ഓര്‍ക്കണമെന്നും സുല്‍ഫി നൂഹു പ്രതികരിച്ചിരുന്നു.
സാങ്കേതിക വിദ്യമാത്രമാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തത്. ശ്രീചിത്ര മഞ്ഞളില്‍ നിന്ന് കാന്‍സറിന് മരുന്ന് കണ്ടെത്തിയെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരീക്ഷണത്തിന് യുഎസ് പേറ്റന്റ് ലഭിച്ചത് ജനങ്ങളെ അറിയിക്കേണ്ട വിഷയം തന്നെയാണ്. സാങ്കേതികവിദ്യ വാണിജ്യ അടിസ്ഥാനത്തില്‍ ഏതെങ്കിലും കമ്പനിക്ക് കൈമാറിയാല്‍ പിന്നീട് ശ്രീചിത്രയ്ക്ക് ഇത് സ്വന്തം പേരില്‍ പ്രചരിപ്പിക്കാന്‍ കഴിയില്ല. അതിനാലാണ് ഇപ്പോള്‍ വാര്‍ത്ത കുറിപ്പ് നല്‍കിയത്. നിയമ ഉപദേശം അടക്കം തേടിയിട്ടാണ് തീരുമാനം എടുത്തതെന്നും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോക്ടര്‍ ആശ കിഷോര്‍ വിവാദങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category