1 GBP = 92.40 INR                       

BREAKING NEWS

ഞാന്‍ ഇപ്പോള്‍ പഴയ സുനില്‍ പരമേശ്വരനല്ല.... ഉഗ്ര ശക്തിയുള്ള എന്റെ ദേവി തന്നെ പറയുന്നത് ശത്രുവിനോട് ക്ഷമിക്കൂ എന്നാണ്.....; എന്റെ കുടുംബം കുളം തോണ്ടിയത് അജന്താലയം അജിത് കുമാര്‍; അജിത്തിന് എന്റെ കുടുബത്തില്‍ സൗഹൃദം ശക്തമായപ്പോള്‍ വീട്ടില്‍ നിന്ന് ഞാന്‍ പുറന്തള്ളപ്പെട്ടു; 'ഒരു കപട സന്യാസിയുടെ ആത്മകഥ'യിലെ 'മാധ്യമ സുഹൃത്ത്' ആരെന്ന് മറുനാടനോട് വെളിപ്പെടുത്തി അനന്തഭദ്രം തിരക്കഥാകൃത്ത്; തിരുവനന്തപുരത്ത് നിന്ന് ആട്ടിയോടിച്ച കഥ മറയൂരിലെ 'സുനില്‍ സ്വാമി' വെളിപ്പെടുത്തുമ്പോള്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ഒരു കാലത്ത് അടുത്ത സൗഹൃദമുണ്ടായിരുന്ന തിരുവനന്തപുരത്തെ ശക്തനായ മാധ്യമസുഹൃത്തിനെക്കുറിച്ച്, ആ പേര് പറയാതെ തന്നെ വളരെ ശക്തമായ ആരോപണങ്ങളാണ് അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ കെട്ടഴിച്ചത്. സ്വന്തം ആത്മകഥയായ ' ഒരു കപട സന്യാസിയുടെ ആത്മകഥ'യിലാണ് ഇപ്പോള്‍ സന്യാസിയായി മാറിയ സുനില്‍ പരമേശ്വരന്‍ ആരോപണങ്ങളുടെ കെട്ടഴിക്കുന്നത്. എല്ലാം ഉപേക്ഷിച്ച് സന്യാസ വഴിയിലേക്ക് കടന്നതിന് പിന്നില്‍ പ്രധാന വില്ലന്‍ മാധ്യമസുഹൃത്തെന്നാണ് സുനില്‍ പരമേശ്വരന്‍ വരച്ചു കാട്ടിയത്.


കാമാസക്തനായി ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേര്‍ന്ന് ഗര്‍ഭം ധരിപ്പിച്ച് ഈ ഭൂമിയിലെ സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്മാക്കി ചോരായാക്കി ഒഴുക്കി കള്ളഞ്ഞതിന്റെ ശാപത്തില്‍ ഈയുള്ളവന്‍ കൂട്ടുനിന്നതിന്റെ ശിക്ഷയാകും. സ്വന്തം ചോരയില്‍ ജനിച്ച രണ്ട് കുട്ടികളെ പിരിഞ്ഞു ജീവിക്കേണ്ടി വന്നത്. ഇങ്ങനെ പറഞ്ഞാണ് ഈ കഥ സുനില്‍ പരമേശ്വരന്‍ അവസാനിപ്പിക്കുന്നത്. ആരാണ് ആ പെണ്‍കുട്ടിയെ വഴിപിഴപ്പിച്ച മാധ്യമ പ്രവര്‍ത്തകന്‍ എന്ന് സുനില്‍ പരമേശ്വരന്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ അജന്താലയം അജിത്ത്കുമാറാണ് ആ മാധ്യമ പ്രവര്‍ത്തകന്‍ എന്ന് എക്സ്‌ക്ലൂസീവായി മറുനാടന് മുന്നില്‍ സുനില്‍ പരമേശ്വരന്‍ വെളിപ്പെടുത്തുന്നു. സത്യം വെളിച്ചത്ത് വരാന്‍ പതിനൊന്നു വര്‍ഷമാണ് എടുത്തത്.

തന്റെ കുടുംബം കുളം തോണ്ടിയത് അജന്താലയം അജിത്ത്കുമാറാണ്. അജിത്തിന് എന്റെ കുടുബത്തില്‍ സൗഹൃദം ശക്തമായപ്പോള്‍ വീട്ടില്‍ നിന്ന് ഞാന്‍ പുറന്തള്ളപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഭീഷണിപ്പെടുത്തി ആട്ടി ഓടിച്ചു. എല്ലാത്തിനും പിന്നില്‍ അജിത്താണ്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന രീതിയിലുള്ള എല്ലാ ബന്ധങ്ങളും എന്റെ കുടുംബം കുളം തോണ്ടാന്‍ അജിത്ത് ഉപയോഗിച്ചു. എന്റെ മകന്റെ വിവാഹത്തിന് ആ പരിസരത്ത് വരാന്‍ പോലും അജിത്ത് എന്നെ അനുവദിച്ചില്ല. അജിത്തും എന്റെ ഭാര്യയും കൂടി ചേര്‍ന്ന് എന്റെ മകന്റെ വിവാഹം നടത്തിയപ്പോള്‍ എന്റെ സഹോദരീ ഭര്‍ത്താവ് വിജയകൃഷ്ണന്‍ വരെ അവര്‍ക്കൊപ്പം നിന്നു. എന്റെ കുടുംബം മുഴുവന്‍ അവര്‍ക്കൊപ്പം നിന്നു. ഞാന്‍ നിസ്സഹായനായിരുന്നു. മകന്റെ വിവാഹക്കുറിയില്‍ സണ്‍ ഓഫ് സുനില്‍ കുമാര്‍ എന്ന് വെച്ചു. ഏത് സുനില്‍ കുമാര്‍. സുനില്‍ പരമേശ്വരന്‍ എന്ന് പോലും വയ്ക്കാന്‍ അവര്‍ തയ്യാറായില്ല. എന്നെ തിരുവനന്തപുരത്ത് നിന്ന് ആട്ടി ഓടിച്ച ഇതേ അജിത്താണ് മകന്റെ വിവാഹത്തിനു മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. എല്ലാ മൂല്യങ്ങളും അജിത്ത് കാറ്റില്‍പ്പറത്തി. ആ മാധ്യമപ്രവര്‍ത്തകന്‍ ആരെന്നു ചോദിച്ചപ്പോള്‍ കണ്ണീരിന്റെ നനവുള്ള സ്വന്തം കഥ തന്നെയാണ് സുനില്‍ പരമേശ്വരന്‍ മറുനാടനോട് പറഞ്ഞു. ഗ്രീന്‍ ടിവിയുടെയും രൂപവാണി ടിവിയുടെയും ജീവാത്മാവും പരമാത്മാവുമായ സുനില്‍ പരമേശ്വരന്‍ ആ കഥ പറയുന്നു.

2009-ല്‍ നടന്ന സംഭവമാണിത്. ഭ്രൂണം അലസിപ്പിക്കല്‍ നടന്നത് ഈ വര്‍ഷമാണ്. അതിനു കാരണക്കാരനായി പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന വ്യക്തി പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ അജന്താലയം അജിത്കുമാര്‍ ആണ്. അദ്ദേഹത്തിനോട് ക്ഷമിക്കാനുള്ള ഒരു മനസുണ്ടായി ഇപ്പോള്‍. എല്ലാവരോടും ക്ഷമിക്കാനുള്ള മനസ് ആയിപ്പോയി എനിക്ക്. രണ്ടു പതിറ്റാണ്ടായുള്ള ബന്ധം എനിക്ക് അജിത്തുമായിട്ടുണ്ട്. ഞാന്‍ രൂപവാണി എന്ന ടെലിവിഷന്‍ കമ്പനി തുടങ്ങിയിരുന്നു. സുധാകര്‍ മംഗളോദയത്തിന്റെ ചുറ്റുവിളക്ക് എന്ന നോവലിന്റെ റേഡിയോ പതിപ്പ് ചെയ്യാനായിട്ടു വന്നപ്പോള്‍ അതിന്റെ റേഡിയോ പരസ്യത്തിനു വേണ്ടിയാണ് അജിത്ത് എന്റെ അടുത്ത് വന്നത്. അന്ന് തന്നെ ഞാന്‍ അജിത്തിനെ ശ്രദ്ധിച്ചതാണ്.

മംഗളത്തിനു വേണ്ടിയുള്ള റേഡിയോ പരസ്യത്തില്‍ അജിത്ത് അഡീഷണല്‍ ബില്ല് വാങ്ങി. അന്ന് മുതലേ പുള്ളി ഇത് സ്റ്റാര്‍ട്ട് ചെയ്തു. കാരണം അജിത്തിന് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. പണം കൊണ്ട് എല്ലാം നേടാന്‍ കഴിയില്ല എന്ന് അജിത്തും മനസിലാക്കണം. ഞാന്‍ എന്റെ എല്ലാ പുസ്തകങ്ങളിലും പറഞ്ഞിട്ടുണ്ട് ആ കാര്യം. ആ റേഡിയോ പരസ്യത്തിനും ശേഷം പിന്നെ എന്റെ ആത്മാര്‍ത്ഥ സുഹൃത്തായി. അങ്ങിനെയാണ് പെണ്‍കുട്ടിയുമായി അടുപ്പം തുടങ്ങുന്നത്. വൈഫിനെ അജിത്ത് പഠിപ്പിച്ചു എന്നാണ് അജിത്ത് പറഞ്ഞത്. പഠിപ്പിച്ച കുട്ടിയാണ്... അജിത്ത് എന്നെ ഏറെ വേദനിപ്പിച്ച ആളാണ്... എന്നെ എന്റെ നഗരമായ തിരുവനന്തപുരത്തുനിന്നും ഓടിച്ചയാളാണ്.... എനിക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുപ്പിച്ചു.... എന്നെ മ്യൂസിയം-പൂജപ്പുര പൊലീസ് സ്റ്റെഷനുകളില്‍ നിന്നും വിളിപ്പിച്ചു...വന്നാല്‍ അറസ്റ്റ് ചെയ്ത് അകത്തിടും എന്നാണ് പറഞ്ഞത്. എല്ലാം ഉണ്ട് ആ പുസ്തകത്തിന്റെ അകത്ത്.... എം.ആര്‍.മേനോനാണ് എന്നോടു പറഞ്ഞത്.. രക്ഷപ്പെട്ടോളൂ.. അല്ലെങ്കില്‍ കൊന്നു കളയും എന്ന് പറഞ്ഞു...അങ്ങിനെയാണ് തിരുവനന്തപുരം വിട്ടത്.

വേറെ ഒരു പ്രശ്നം വന്നത് എന്നെ തിരുവനന്തപുരത്ത് ഒരു വീട്ടിലും എന്നെ താമസിപ്പിക്കാന്‍ സമ്മതിച്ചിട്ടില്ല. ഒരു ബന്ധുവീട്ടിലും താമസിക്കാന്‍ സമ്മതിച്ചില്ല. എന്നെ ഇറക്കിവിടും. അങ്ങിനെ ഞാന്‍ കോഴിക്കോട് ഒരു വീട്ടില്‍ പോയിട്ട് മാതൃഭൂമിയില്‍ നോവല്‍ എഴുതി അവിടെ താമസിച്ച സമയത്ത് അവിടെ അവിഹിത ബന്ധം എന്ന് പറഞ്ഞു പരത്തി.. നമുക്ക് ജീവിക്കാന്‍ പറ്റുമോ? നാലഞ്ചു തവണ ഹിമാലയത്തില്‍ പോയിട്ട് ഞാന്‍ ഗംഗയില്‍ ചാടാന്‍ തീരുമാനിച്ചതാണ്. നമുക്ക് അങ്ങിനെയൊന്നും പറ്റില്ല... അജിത്ത് എന്റെ സകലസൗഭാഗ്യങ്ങളും തട്ടിത്തെറുപ്പിച്ച ആളാണിത്.... എനിക്ക് സഹോദരിയുണ്ട്.. സഹോദരീ ഭര്‍ത്താവുണ്ട്....എനിക്ക് എന്റെ അനുജനുണ്ട്... ഒന്ന് ആലോചിക്കണം... എന്റെ മകന്‍ ആയി ജനിച്ചവന്റെ വിവാഹം ആണെങ്കില്‍ ഞാന്‍ അല്ലെ നടത്തുക... അച്ഛനും അമ്മയും തമ്മില്‍ അഭിപ്രായവ്യത്യാസവും ഡിവോഴ്സും ആയെന്നു തന്നെ വിചാരിക്കുക... ഒരു വാക്ക്.... ആ കല്യാണക്കുറി ഒന്ന് നോക്കണം... താഴെ സണ്‍ ഓഫ് സുനില്‍കുമാര്‍... ഏത് സുനില്‍കുമാര്‍....ഇനീഷ്യല്‍ പോലുമില്ല.... അതിനു ഇവരെല്ലാം കൂട്ടുനിന്നു... പണം അത് ഏറ്റു..

കഴിഞ്ഞ ഡിസംബര്‍ ആറിനു നടന്ന വിവാഹമാണ്. ഈ അജിത്താണ് മകന്റെ വിവാഹം നടത്തിയത്. ഇങ്ങിനെയൊക്കെ ചെയ്യാമോ? ഞാന്‍ ഒരു പിതാവല്ലേ... ഏറ്റവും മോശപ്പെട്ട പിതാവ് തന്നെ ആയിക്കോട്ടെ...ഈ പണമെന്നു പറഞ്ഞാല്‍ വലിയ ഒരു പരുന്താണ്... എന്റെ സഹോദരീ ഭര്‍ത്താവായ ചലച്ചിത്ര നിരൂപകന്‍ വിജയകൃഷ്ണന്‍ പോലും എന്നെ വിളിച്ചില്ല. പകരം ഇവരെല്ലാം എന്റെ സകല ബന്ധുക്കളുടെ അടുത്ത് പോലും പോയി വിവാഹം നടത്തി. അച്ഛന്‍... എന്ന് പറയുന്ന ആള്‍... ഞാന്‍ വിവാഹമോചനം നേടിയ ആളാണ്...എന്ത് കാരണം കൊണ്ടായാലും എന്റെ മകന്‍ ആണെങ്കില്‍ എന്നെ വിളിക്കേണ്ടേ....അച്ഛന്റെ അനുഗ്രഹം വേണ്ടേ.... അതിനു ഇവര്‍ ആരും തയ്യാറായില്ല. ഈ അജിത്ത് നിന്നാണ് ഈ വിവാഹം നടത്തിക്കൊടുത്തത്. അതൊന്നും ചെയ്യാന്‍ പാടില്ല...അജിത്തിന് ഒരു മകനുള്ളതല്ലേ...അജിത്ത് മൂല്യങ്ങളെ മറന്നുപോയി...ഇപ്പോള്‍ എനിക്കൊന്നും ദുഃഖമില്ല. ഒരാള്‍ പോലും ആ പൂജപ്പുരയില്‍... കൗണ്‍സിലര്‍ ആയ മഹേശ്വരന്‍ നായര്‍ എന്ന് പറയുന്ന മനുഷ്യനാണ് എന്റെ കാര്യങ്ങള്‍ ഇവരോട് സംസാരിച്ചത്. അത് ചെയ്യേണ്ട അവശ്യമില്ല... ഇതിനകത്ത് ഒരു അസത്യങ്ങളുമില്ല....അതില്‍ വലിയ അത്ഭുതം എന്റെ വിവാഹത്തിനു ഈ പെണ്‍കുട്ടിയെ കാണാന്‍ വരാന്‍ പോലും എന്റെ സഹോദരീ ഭര്‍ത്താവായ വിജയകൃഷ്ണനോ സഹോദരി ആശയോ എന്റെ സഹോദരന്‍ സുധീര്‍ പരമേശ്വരനോ ആരും വന്നില്ല. എന്നാല്‍ ഈ കല്യാണത്തിനു ഏറ്റവും മുന്നില്‍ വന്ന് എല്ലാ ബന്ധുക്കളെയും വിളിച്ച് ഈ വിവാഹം നടത്തിയത് അവരാണ്. അതാണ് എന്നെ മുറിവേല്‍പ്പിക്കുന്നത്...അല്ലാതെ ഈ അജിത്തൊന്നുമല്ല...ഞാന്‍ എല്ലാം എന്റെ മനസ്സില്‍ നിന്നും കളയുകയാണ്....

ഭാര്യയും മക്കളും ഭ്രാന്ത് എന്ന് പറഞ്ഞാല്‍ ഭ്രാന്ത് തന്നെ...ഭ്രാന്തില്ലെന്ന് സമൂഹം വിശ്വസിക്കില്ല. പിന്നെ നമ്മള്‍ രക്ഷപ്പെടുക എന്നുള്ളതാണ്. ഇവിടെ നിന്നാല്‍ ഒന്നുകില്‍ ഭ്രാന്തനാകും അല്ലെങ്കില്‍ തട്ടും... അതിനകത്ത് ഒരു സംശയവുമില്ല.. തിരുവനന്തപുരത്ത് ഞാന്‍ താമസിച്ച ഫ്ളാറ്റിലേക്ക് അജിത്തിനെ ആനയിച്ചത് തമ്പിയാണ്. ഗ്രീന്‍ ടിവിയിലെ തമ്പി... പുള്ളി എപ്പോഴും എന്റെ ഭാര്യയെ സപ്പോര്‍ട്ട് ചെയ്യും. പുള്ളി ഭയന്നിട്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്... പുള്ളിക്ക് നിലനില്‍പ്പിന്റെ ഒരു വിഷയമുണ്ടല്ലോ... തമ്പിക്ക് ഭാര്യ, കുടുംബം, കുട്ടികള്‍ എല്ലാമുണ്ട്... എന്റെ കയ്യില്‍ ഒന്നുമില്ലല്ലോ കൊടുക്കാന്‍.... നമുക്ക് പോലും ഭക്ഷണത്തിനു ബുദ്ധിമുട്ടുമ്പോള്‍ എങ്ങിനെ ജീവിക്കണം എന്ന് അറിയാത്ത ഘട്ടത്തില്‍ അങ്ങിനെ സംഭവിക്കുന്നതായിരിക്കും. തമ്പിയാണ് അജിത്തിന് എന്റെ രഹസ്യ ഫ്ളാറ്റ് കാണിച്ചു കൊടുത്തത്. കൂട്ടി വന്നതും തമ്പി തന്നെ.. തമ്പി റോഡ് സൈഡില്‍ നിന്ന ആളാണ്. തമ്പിക്ക് ജോലി കൊടുക്കാന്‍ എതിര് നിന്നത് എന്റെ ഭാര്യയായിരുന്നു. അഭിനയിക്കാന്‍ റോള്‍ കൊടുത്തു. അഭിനയിപ്പിച്ചു.. ജ്യോതിഷം പ്രോഗ്രാം ചെയ്തു കൊടുത്തു.. ഇറങ്ങിപ്പോയപ്പോള്‍ ഒരുത്തനും... ...മോനെ.. ഇറങ്ങിപ്പോടാ എന്ന് പറഞ്ഞപ്പോള്‍ ഒരൊറ്റ ഒരുത്തനും മിണ്ടിയില്ല... തലയുയര്‍ത്തി നോക്കിയില്ല... ഗ്രീന്‍ ടിവി ഇപ്പോള്‍ ഉണ്ടോ എന്ന് പോലും എനിക്ക് അറിയില്ല.
ഞാന്‍ ഇപ്പോള്‍ പഴയ സുനില്‍ പരമേശ്വരനല്ല...ഉഗ്ര ശക്തിയുള്ള എന്റെ ദേവി തന്നെ പറയുന്നത് ശത്രുവിനോട് ക്ഷമിക്കൂ എന്നാണ്. തെറ്റ് ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടും. സത്യം മാത്രം നിലനില്‍ക്കും എന്നുള്ളതിന്റെ തെളിവ് ആണിത്. ശത്രുക്കള്‍ക്ക് പോലും എന്റെ ഗതി ഉണ്ടാകരുതെന്നാണ് എന്റെ ആഗ്രഹം. അവന്‍ എന്നെ ബാസ്റ്റഡ് എന്ന് വിളിച്ചു.. കോടതിയില്‍ വെച്ച്... ഞാന്‍ എന്റെ പുസ്തകത്തില്‍ അത് എഴുതിയിട്ടുണ്ട്.... എനിക്ക് അതില്‍ ഒന്നും ദുഃഖമില്ല.. അവന്‍ ഒരച്ഛന്‍ ആകുമ്പോഴാണ് അതിന്റെ വിലയറിയുക.... അല്ലേ...ബാസ്റ്റഡിന് അച്ഛന്‍ ആരെന്നു മനസിലാകണമെങ്കില്‍ ഒരു കുഞ്ഞു ജനിക്കണം. ഇവനെയൊക്കെ വളര്‍ത്തിയത് എങ്ങിനെ എന്ന് അറിയാവുന്ന ഒരുപാട് പേരുണ്ട്... എന്റെ പുസ്തകത്തില്‍ എഴുതിയ ഏതെങ്കിലും ഭാഗത്തില്‍ ഒരു അസത്യം ഉണ്ടെന്നു ആരെങ്കിലും പറയട്ടെ.... ഞാന്‍ സത്യത്തില്‍ വിശ്വസിക്കുന്ന ആളാണ്. ദൈവത്തിന്റെ വിധിക്ക് അകത്ത് വിടുകയാണ്. മൂന്നാര്‍ മറയൂര്‍ കാന്തല്ലൂരാണ് എന്റെ ആശ്രമം...എനിക്ക് വലിയ വരുമാനമൊന്നുമല്ല... വലിയ ക്ഷേത്രം പണിയാനുള്ള അവസ്ഥയൊന്നുമില്ല...കാര്യങ്ങള്‍ പറയാന്‍ എനിക്ക് രാശികള്‍ വേണ്ട... തിരുവനന്തപുരം കുമാരപുരത്ത് എന്റെ ഓഫീസുണ്ട്. രാശിയില്ലാതെ ഫലം പറയുന്ന ഓഫീസ്...എനിക്ക് രാശി വേണ്ട.... അല്ലാതെ തന്നെ ഞാന്‍ ഫലം പറയും...അവിടെ നല്ല തിരക്കുണ്ട്... കണ്ണേശു ഉപാസനയാണ്...

എനിക്ക് അന്‍പത്തിയേഴ് വയസായി. എനിക്ക് ഭക്ഷണം തരാനോ നോക്കാനോ ആരും ഇല്ലാതായപ്പോള്‍ ... ഞാന്‍ എന്റെ അവസ്ഥ പറഞ്ഞതാണ്...സുനില്‍ കോടതിയില്‍ പോകട്ടെ... ഡിവോഴ്സ് കൊടുത്തേക്കാം... ഞാന്‍ എന്റെ എല്ലാ സ്വത്തുക്കളും വിട്ടുകൊടുത്തു...എന്റെ പുസ്തകങ്ങള്‍ ഇല്ലാതെ വേറെ ഒന്നും ഞാന്‍ എടുത്തിട്ടില്ല. പുസ്തകങ്ങള്‍ അല്ലാതെ ഒരു തരി മണ്ണുപോലും ഞാന്‍ വേണ്ടെന്നു വെച്ചു. സകലതും കൊടുത്തു. ഞാന്‍ രണ്ടാമത് വിവാഹം ചെയ്തു. കാരണം എന്നെ നോക്കാനാരുമില്ല. ഇപ്പോള്‍ എനിക്ക് തൃപ്തിയുണ്ട്.. ജീവിക്കാന്‍... കുറച്ചുകാലം ആള്‍ക്കൂട്ടത്തില്‍ ഒരാളായി... ആരും അറിയാതെ തീരണം എന്നാണ് എന്റെ ആഗ്രഹം...അല്ലാതെ എനിക്ക് ഇവരോട് പക വീട്ടാനോ... അതിനുള്ള മാനസിക അവസ്ഥകളില്ല...

ഏഴു തവണ ഹിമാലയം ഞാന്‍ നടന്നു കയറി.. മഹാഭാരതം ഗുരുവിനെ ബെയ്സ് ചെയ്തു എഴുതി. അല്ലാതെ അമേരിക്കയില്‍ നിന്ന് എന്റെ ആത്മകഥ ഇംഗ്ലീഷില്‍ ഇറങ്ങുമോ? എല്ലാ പുസ്തകങ്ങളും അങ്ങിനെ പരിവര്‍ത്തനം ചെയ്ത്.... ആരും അറിയാതെ... തീരണം എന്നാണ് എന്റെ ആഗ്രഹം... എന്റെ ആഗ്രഹമാണിത്. ഒരു കാലത്ത് എല്ലാവരും അറിയപ്പെടണം ആഗ്രഹിച്ചപ്പോള്‍ ഉണ്ടായ വിപത്തുകളില്‍ ഒന്നാണിത്... ധനമുണ്ടാക്കുക...എല്ലാവരാലും അറിയപ്പെടുക... പ്രശസ്തിയുണ്ടാക്കുക അങ്ങിനെയെല്ലാം.... അതില്‍ നിന്നൊക്കെ മാറിയിട്ട്... എന്റെ വിയര്‍പ്പും അധ്വാനവും... ഞാന്‍ പൂജപ്പുരയില്‍ എന്റെ അധ്വാനം മുഴുവന്‍ ചിലവഴിച്ച് ഗ്രീന്‍ ടിവിയുണ്ടാക്കി... എനിക്ക് അതില്‍ ഒന്നും ദുഃഖമില്ല...ഞാന്‍ എല്ലാം ഈശ്വരന് സമര്‍പ്പിച്ച് കഴിഞ്ഞയാളാണ്...
ഇപ്പോള്‍ മറുനാടന്‍ വാര്‍ത്ത കണ്ടു ആളുകള്‍ മുഴുവന്‍ എന്നെ വിളിക്കുമ്പോള്‍ എനിക്ക് അത്ഭുതമാണ്. ഇന്നലെത്തെ വാര്‍ത്ത കണ്ടു തൊടുപുഴയില്‍ നിന്നും കര്‍ഷകന്‍ വിളിച്ചു... ഞാന്‍ ഈ കപടസന്യാസിയുടെ ആത്മകഥ വായിച്ചു... ഞാന്‍ എന്നും പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കും... സാറിനെ സത്യം തെളിയാന്‍... നിങ്ങള്‍ ഇന്നലെ നല്‍കിയ വാര്‍ത്ത വായിച്ചു കഴിഞ്ഞാണ് എന്നെ വിളിച്ചത്... ഞാന്‍ വെറും കര്‍ഷകനാണ്... ഞാന്‍ ആ ബുക്ക് വായിച്ചു എല്ലാ ദിവസവും ഞാന്‍ പോയി പ്രാര്‍ത്ഥിക്കും... സത്യം തെളിയണേ എന്ന്... അതാണ് വിളിച്ചത്... സത്യത്തിനു മൂല്യച്യുതി വന്നിട്ടില്ല... അതാണ് നോക്കേണ്ടത്. ആളുകളെ ഇപ്പോള്‍ റോഡില്‍ക്കൂടി പോകുമ്പോള്‍ എന്റെ വേഷം കണ്ടാണ് ശ്രദ്ധിക്കുന്നത്...ഞാന്‍ വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച് നടന്ന ആളാണ്.. ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.. ഇതില്‍ ഒന്നും കാര്യമില്ലെന്ന് സുനില്‍ പരമേശ്വരന്‍ പറഞ്ഞു നിര്‍ത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category