1 GBP = 92.30 INR                       

BREAKING NEWS

സിറിയയില്‍ ആടുമെയ്ക്കാന്‍ പോയ നാലു ക്രിസ്ത്യാനികളില്‍ രണ്ടു പേര്‍ സഹോദരന്മാരും ഒരാള്‍ ഭാര്യയുമാണ്; സോണിയ മതം മാറിയതും ഐഎസ്‌ഐഎസില്‍ ചേര്‍ന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് അവളുടെ കഥ തന്നെ സാക്ഷി; ഗോശ്രീ പാലത്തില്‍നിന്നും എടുത്തു ചാടിയ മിഷേല്‍ എങ്ങനെ ലൗ ജിഹാദ് ഇരയായെന്നാണ് പറഞ്ഞു വരുന്നത്? മതം മാറ്റത്തിന് തയ്യാറായതില്‍ പകുതിപ്പേരും ഹിന്ദു മതത്തിലേക്കാണ് മാറിയതെന്നും തിരുമേനിമാര്‍ക്ക് അറിയാത്തതാണോ? നിഷ്‌കളങ്കമായ പ്രണയത്തെ ലൗ ജിഹാദ് എന്ന് വിശേഷിപ്പിക്കുന്ന തിരുമേനിമാര്‍ക്ക് ഈ കണക്ക് അറിയാത്തതാണോ

Britishmalayali
kz´wteJI³

ളരെയേറെ കെട്ട ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മതവും ജാതിയുമാണ് നിര്‍ഭാഗ്യവശാല്‍ ഇവിടെ മനുഷ്യരെക്കാള്‍ പ്രസക്തമാകുന്നത്. അത് നിയമനിര്‍മ്മാണത്തിന്റെ കാര്യത്തിലാണെങ്കിലും ശരി, സ്നേഹ ബന്ധങ്ങളുടെ കാര്യത്തിലാണെങ്കിലും ശരി അത് പ്രധാനപ്പെട്ട അജണ്ടയായി മാറുന്നു. ഈ കാലയളവില്‍ കേരളത്തിലെ സീറോ മലബാര്‍ സഭ എന്ന ഏറ്റവും വലിയ കത്തോലിക്കാ വിഭാഗം ലൗജിഹാദ് എന്ന കെട്ടുകഥയുടെ പിന്നാലെ പായുന്നത് എന്തുകൊണ്ടാണ് എന്ന് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. ആരോ എവിടെയോ ഒക്കെ പറഞ്ഞുകേട്ടിരിക്കുന്ന കള്ളക്കണക്കുകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ക്രൈസ്തവ യുവതികളെ സംഘടിതമായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് വേണ്ടി പ്രണയം നടിച്ച് വശീകരിക്കുന്ന ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നു എന്ന കള്ളക്കഥ വിശ്വസിക്കുകയും അത് ഔദ്യോഗികമായി അംഗീകാരം നല്‍കി പ്രചരിപ്പിക്കുകയും ചെയ്യുകയാണ് സഭ.

ലൗ ജിഹാദിന് ഇരയായിരിക്കുന്ന സ്ത്രീകളില്‍ പകുതിയും ക്രൈസ്തവ യുവതികളാണ് എന്ന് സഭാസിനഡ് ഔദ്യോഗികമായി പുറത്ത് പറയുകയും അതിന് പിന്നീട് ആ വാദത്തില്‍ ഉറച്ച് നില്‍ക്കുന്ന വിശദീകരണവുമായി വീണ്ടുംവീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍ ഈ കെട്ടകാലത്ത് ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട സഭ വേ്ട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന ആക്ഷേപം ഉണ്ടായാല്‍ എങ്ങനെ കുറ്റം പറയാന്‍ കഴിയും? എന്തടിസ്ഥാനത്തിലാണ് അല്ലെങ്കില്‍ ഏത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ നാട്ടില്‍ ലൗജിഹാദ് ഉണ്ട് എന്നും ലൗ ജിഹാദിന് ഇരയായി ക്രൈസ്തവ യുവതികള്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നും സഭ പറയുന്നത് എന്ന് വിശദീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇപ്പോള്‍ ലഭ്യമായിരിക്കുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ ലൗ ജിഹാദിനെ കുറിച്ചുള്ള കള്ളക്കഥകളുടെ എല്ലാ അടിത്തറയും പൊളിയുകയാണ്. 2011 മുതല്‍ 2017 വരെ കേരളത്തില്‍ മതപരിവര്‍ത്തനത്തിന് ഇരയായവരുടെ കണക്കുകള്‍ ഗസറ്റുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് നോക്കിയപ്പോള്‍ കണ്ടെത്തിയ യാഥാര്‍ത്ഥ്യം ഇനിയും എന്തിനാണ് മറച്ചുപിടിക്കുന്നത്. ഗസറ്റില്‍ വിജ്ഞാപനം ചെയ്യാതെ ആര്‍ക്കും മതം മാറ്റാന്‍ കഴിയാതിരിക്കവെ അല്ലാതെ ആരെങ്കിലും മതം മാറ്റി എന്ന് അവകാശപ്പെടുന്നത് അര്‍ത്ഥരഹിതമാണ്. ആ കണക്കുകള്‍ ഇങ്ങനെയാണ്. 2011 മുതല്‍ 2017 വരെ ആകെ മതം മാറിയത് 8334 പേരാണ്. ഇതില്‍ 60 ശതമാനം, അതായത് 4968 പേര്‍ ഹിന്ദുമതത്തിലേക്കാണ് മതപരിവര്‍ത്തനം നടത്തിയത്. അതായത്, ക്രൈസ്തവ വിശ്വാസികളോ മുസ്ലിം വിശ്വാസികളോ മറ്റേതെങ്കിലും തരത്തിലുള്ള വിശ്വാസികളോ ഹിന്ദുക്കളായതാണ് 4968.

ആകെ 1864 പേര്‍ മാത്രമാണ് മുസ്ലിമായി മതപരിവര്‍ത്തനം നടത്തിയിരിക്കുന്നത്. അതേസമയം, 1496 പേര്‍ ക്രൈസ്തവ മതത്തിലേക്കും മതപരിവര്‍ത്തനം നടത്തിയിരിക്കുന്നു. ഇതാണ് ഇപ്പോള്‍ ലഭ്യമായ ഏക കണക്ക്. ഈ കണക്കനുസരിച്ച് മുസ്ലിം സമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരും ക്രൈസ്തവ സമുദായത്തിലേകക്ക് പരിവര്‍ത്തനം ചെയ്തവരും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. അതേസമയം, ഭൂരിപക്ഷം പേരും ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയിരിക്കുന്നു എന്നും വ്യക്തമാണ്. ഇനി മറ്റൊരു കണക്ക് കൂടി പരിശോധിച്ച് നോക്കുക. മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനികളായ 1496 പേരില്‍ 720 പേരും സ്ത്രീകളാണ്. അതായത്, ഭൂരിപക്ഷം വരുന്ന സ്ത്രീകളാണ് മറ്റ് മതങ്ങളില്‍ നിന്ന് ക്രൈസ്തവ വിഭാഗത്തിലേക്ക് മറിയത് എന്നര്‍ത്ഥം.

അതുപോലെ തന്നെയാണ് 1055 പേര്‍ മുസ്ലിം സമുദായത്തിലേക്ക് വന്നവരും സ്ത്രീകളാണ്. അതായത്, സ്ത്രീകളാണ് മതപരിവര്‍ത്തനത്തിന് മുമ്പില്‍ നില്‍ക്കുന്നത്, മതപരിവര്‍ത്തനത്തിന് വിധേയരാകുന്നത് എന്നര്‍ത്ഥം. അല്ലാതെ കേരളത്തിലെ കത്തോലിക്കാ സഭയില സ്ത്രീകളെയും യുവതികളേയും മുഴുവന്‍ മതപരിവര്‍ത്തനം നടത്തിക്കൊണ്ട് മുസ്ലീങ്ങള്‍ പോകുന്നു എന്നത് കെട്ടുകഥ മാത്രമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category