1 GBP = 94.40 INR                       

BREAKING NEWS

എന്‍പിആറും എന്‍ആര്‍സിയും തിരിച്ചറിയാത്ത വിധം വെറുമൊരു വിഡ്ഢിയാണ് പിണറായി എന്ന് കരുതാന്‍ സംഘികള്‍ക്ക് പോലും ആവില്ലെന്നിരിക്കെ എന്തിനാണ് ഈ നുണ പ്രചാരണമൊക്കെ? കേവലം പത്ത് വോട്ടുകള്‍ നേടാന്‍ രാജ്യ പുരോഗതിയെ കുരുതി കൊടുക്കാന്‍ ഒരു ഭരണാധികാരിക്ക് എങ്ങനെ കഴിയും? മോദിയും ബിജെപിയും ഭരിക്കുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിലവില്‍ വന്ന നിയമത്തിനെതിരെ കോണ്‍ഗ്രസുകാരും ഉറഞ്ഞ് തുള്ളുന്നതെന്തിന്? നുണകള്‍ കേട്ട് എന്‍പിആറിനോട് സഹകരിക്കാത്തവര്‍ അറിയാന്‍..

Britishmalayali
kz´wteJI³

ഴ്ചകളായി കേരളത്തിലും ബംഗാളിലും ഇന്ത്യയിലെ ചില ക്യാമ്പസുകളിലും കൊടുംപിരി കൊള്ളുന്ന സമരം എന്തിന്റെ പേരിലാണ്? പൗരത്വ ഭേദഗതി നിയമം അധവാ സി.എ.എ എന്ന മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കി ഗസറ്റില്‍ വിജ്ഞാപനം ചെയ്ത നിയമത്തിനെതിരെയാണ് സമരമെന്നാണ് നമ്മളൊക്കെ ഇപ്പോഴും വിശ്വാസിക്കുന്നത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലുള്ള ഒരാളുടേയും പൗരത്വം നഷ്ടപ്പെടുത്തുന്നതിനല്ലെന്നും ഇന്ത്യയിലേക്ക് പൗരത്വം ലഭിച്ച് വരുന്നതിന് കുറച്ച് ആനുകൂല്യങ്ങള്‍ ചെയ്തുകൊടുക്കുകയാണെന്ന് രേഖാമൂലം തെളിയിച്ച് കൊടുത്തപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെയല്ല എന്‍.ആര്‍.സിക്കെതിരെയാണ് എന്നു പറഞ്ഞു.

എന്താണ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ അധവാ എന്‍.ആര്‍.സി, രാജ്യത്തെ പൗരന്മാരുടെ മുഴുവന്‍ പട്ടിക തയ്യാറാക്കാനുള്ള ബി.ജെപി സര്‍ക്കാരിന്റെ പട്ടിക തയ്യാറാക്കനുള്ള കേന്ദ്രനീക്കത്തിനെതിരാണ് സമരമെന്നാണ് വ്യാഖ്യാനം. എന്നാല്‍ അങ്ങനെയൊരു പട്ടിക തയ്യാറാക്കാന്‍ ഔദ്യോഗികമായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും അതിന് ചുമതലുള്ള ആഭ്യന്തരമന്ത്രി തന്റെ സ്വപ്നങ്ങളില്‍ ഒന്നായി പറഞ്ഞതേയുള്ളു എന്നും വ്യക്തമാക്കിയിരുന്നു.

അപ്പോഴാണ് എന്‍.പി.ആര്‍ അധവാ നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററിനതിരെയാണ് സമരം എന്ന് വ്യാഖ്യാനിക്കപ്പെടുന്നത്. ഇപ്പോഴും സമരം ചെയ്യുന്നവര്‍ക്ക് ഉറപ്പില്ലാത്ത കാര്യം സി.എ.എ എന്ന നിയമത്തിന് എതിരായെയാണോ എന്‍.പി ആറ് എന്ന് സംവിധാനത്തിന് എതിരെയാണോ എന്‍.ആര്‍.സി എന്ന പദ്ധതിക്കെതിരെയാണോ.

തീര്‍ച്ചയായും എന്‍.ആര്‍.സിക്കെതിരെ ജനവികാരം ഉയരുന്നതും അതിനെതിരെ പ്രതിഷേധങ്ങധങ്ങള്‍ ഉണ്ടാകുന്നതും ന്യായീകരിക്കാന്‍ കഴിയുന്നതാണ്. കാരണം സി.എ.എ എന്ന നിയമം നടപ്പിലാക്കാന്‍ പോകുകയും ആസാമില്‍ എന്‍.ആര്‍.സി നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ അതേ മാനദണ്ഡം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വന്നാല്‍ തീര്‍ച്ചയായും വലിയൊരു ജനവിഭാഗത്തിനെ അവര്‍ ഇന്ത്യക്കാരാണ് എന്ന് തെളിയിക്കേണ്ടി വരും എന്ന സഹാചര്യം ഉണ്ടാകും എന്ന് ആശങ്കപ്പെടാന്‍ ആ സമൂഹത്തിന് അവകാശമുണ്ട്.

സി.എ.എയ്ക്ക് എതിരെയാണ് സമരമെങ്കില്‍ അതിന്റെ വിശദീകരണത്തില്‍ എന്താണ് നിങ്ങള്‍ക്കുള്ള അതൃപ്തി എന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു, കാരണം സി.എ.എ വഴി ഒരാളും പുറത്താകുന്നില്ല. നേരേ മറിച്ച് അകത്താകാന്‍ കുറച്ചുപേര്‍ വേഗത കൂട്ടുന്നു എന്നതുമാണ്. അവിടെ വിവേചനമാം പക്ഷേ നിലവിലുള്ള നിയമത്തില്‍ ഇളവല്ലാതെ ദോശങ്ങളൊന്നുമില്ല. എന്‍.ആര്‍.സിക്കെതിരെയാണ് നിങ്ങളുടെ നിയമമെങ്കില്‍ തീര്‍ച്ചയായും അതിനൊരു പ്രസക്തിയുണ്ട് കാരണം.

എന്‍.ആര്‍.സി നടപ്പിലാകുമ്പോള്‍ അത് ഒരു വിഭാഗം വരുന്ന ജനസമൂഹത്തെ പ്രത്യേകിച്ച മുസ്ലിം സമൂഹത്തെ ധോശമായി ബാധിക്കും എന്ന ആശങ്കയ്ക്ക് പ്രസക്തിയുണ്ട്. കാരണം എന്‍.ആര്‍.സി ആസാമില്‍ നടപ്പില്‍ വരുമ്പോള്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട അനേകം പേര്‍ പുറത്തായി. ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് പൂര്‍ണഭാഗം വീഡിയോ കാണാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category