1 GBP = 92.00 INR                       

BREAKING NEWS

ഒടുവില്‍ അവന്‍ അറിഞ്ഞു, അച്ഛനും അമ്മയും കുഞ്ഞനുജനും തനിക്കൊപ്പമില്ല എന്ന സത്യം; ആദ്യത്തെ ഞെട്ടലില്‍ വിങ്ങി കരഞ്ഞും പുത്തന്‍ സൈക്കിള്‍ കണ്ടപ്പോള്‍ ചിരിച്ചു കളിച്ചും മാധവ്; നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌ക്കരിക്കും; അപ്രതീക്ഷിതമായി രണ്ട് കുടുംബങ്ങളെ മരണം കവര്‍ന്നതിന്റെ ഞെട്ടല്‍ മാറാതെ മൊകാവൂരും ചെങ്കോട്ടുകോണവും

Britishmalayali
kz´wteJI³

കോഴിക്കോട്/തിരുവനന്തപുരം: ഒടുവില്‍ അവന്‍ ആ സത്യം തിരിച്ചറിഞ്ഞു. ഇനി ഒരിക്കലും തന്റെ അച്ഛനും അമ്മയെയും അനുജനെയും തനിക്ക് കാണാനാവില്ല എന്ന്. വിഷവാതകം ശ്വസിച്ച് മയക്കത്തിലായ അച്ഛനും അമ്മയും അനുജനും മരിച്ചു പോയി എന്ന്. കുന്നമംഗലത്തെ കുടുംബ വീട്ടില്‍ ഇന്നലെ എത്തിയ കുഞ്ഞിനെ ബന്ധുക്കളും സ്‌കൂള്‍ അദ്ധ്യാപകരും ചേര്‍ന്ന് സാവധാനം കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിക്കുക ആയിരുന്നു. ആദ്യത്തെ ഞെട്ടലില്‍ മാധവ് എന്ന രണ്ടാം ക്ലാസ്സുകാരന്‍ വിങ്ങി പൊട്ടി കരഞ്ഞു. സങ്കടം തെല്ല് ഒന്നടങ്ങിയപ്പോള്‍ പുത്തന്‍ സൈക്കിള്‍ കണ്ട് ആ കുരുന്ന് സന്തോഷത്തോടെ തനിക്കു കിട്ടിയ പുതിയ സമ്മാനത്തിന്റെ പിറകെ ആയി. വീട്ടില്‍ കൂടിയ ബന്ധുക്കളേയും കൂട്ടുകാരെയും എല്ലാം സൈക്കിള്‍ കാണിക്കുന്നതിന്റെ തിരക്കിലായി പിന്നീട് അവന്‍.

തന്നെ പഠിപ്പിക്കുന്ന ടീച്ചറെ വീട്ടില്‍ കണ്ടപ്പോള്‍ ''നേപ്പാള്‍ എനിക്കൊട്ടും ഇഷ്ടമായില്ല മിസേ, അവിടെ വല്ലാത്ത തണുപ്പായിരുന്നു...'' എന്നാണ് മാധവ് പറഞ്ഞത്. കേട്ടുനിന്നവരുടെയെല്ലാം കണ്ണുകള്‍ നനഞ്ഞു. അപ്പോഴും അവന് അറിയില്ലായിരുന്നു ഈ ലോകത്ത് താന്‍ അനാഥനായി പോയി എന്ന സത്യം. എല്ലാമറിഞ്ഞിട്ടും ആ കുഞ്ഞിനോട് ഒന്നും പറയാനാവാതെ ഉള്ളുവിങ്ങിയിരിക്കുകയായിരുന്നു മൊകവൂരിലെ ശ്രീ പത്മം വീട്ടില്‍ എല്ലാവരും.

വീടിനുപുറത്ത് കളിക്കുമ്പോള്‍ പെട്ടെന്നാണ് സില്‍വര്‍ ഹില്‍സ് സ്‌കൂളിലെ രണ്ടാംക്ലാസിലെ തന്റെ പ്രിയപ്പെട്ട അദ്ധ്യാപിക സിമി എസ്. നായരെ അവന്‍ കണ്ടത്. ടീച്ചറെ കണ്ടതും ഓടിച്ചെന്ന് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. പ്രിന്‍സിപ്പല്‍ ഫാ. ബിജുവും അദ്ധ്യാപികയായ അനുപമാ സുനിലും സ്‌കൂള്‍ കൗണ്‍സലര്‍ രഹനയും സിമിക്കൊപ്പമുണ്ടായിരുന്നു. ആദ്യത്തെ ഞെട്ടല്‍ കഴിഞ്ഞപ്പോള്‍ മാധവ് വിങ്ങിപ്പൊട്ടി കരഞ്ഞു. സങ്കടമൊന്നടങ്ങിയപ്പോള്‍, അവനുവേണ്ടി വാങ്ങിയ പുത്തന്‍ സൈക്കിള്‍ കാട്ടിക്കൊടുത്തു. പിന്നെ, അത് എല്ലാവര്‍ക്കും കാട്ടിക്കൊടുക്കുന്ന തിരക്കിലായി ആ കുരുന്ന്.

ഡല്‍ഹിയൊക്കെ നന്നായി ഇഷ്ടമായെന്നും നേപ്പാളില്‍ ഭയങ്കര തണുപ്പായിരുന്നെന്നും മാധവ് അദ്ധ്യാപികയോട് വിശദീകരിച്ചു. അവിടെനിന്ന് ഗ്യാസ് ഉള്ളില്‍ ചെന്നതുകൊണ്ട് അച്ഛനും അമ്മയ്ക്കും അനുജനും മയക്കം വന്നെന്നും അവന്‍ പറഞ്ഞു. ആ മയക്കത്തില്‍നിന്ന് അവരുണരില്ലെന്ന യാഥാര്‍ഥ്യം പതുക്കെപ്പതുക്കെ അവനെ ബോധ്യപ്പെടുത്തുകയായിരുന്നു പിന്നെ.

രാവിലെ മുതല്‍ കണ്ണേട്ടനും അച്ചൂട്ടിക്കുമൊപ്പം കളിയിലായിരുന്നു മാധവ്. അച്ഛന്‍ രഞ്ജിത് പണിയുന്ന വീടും പരിസരവും വൃത്തിയാക്കുന്നതും കസേരകളിടുന്നതും കണ്ടപ്പോള്‍, എന്തിനാണതെന്ന് അവന്‍ ചോദിച്ചിരുന്നു. വരുന്നവരില്‍ പലരും തന്റെ ചിത്രമെടുക്കുന്നതെന്തിനെന്നും അവന്‍ അന്വേഷിച്ചു. അമ്മ ഇന്ദുലക്ഷ്മിയുടെ പിതാവ് പീതാംബരനും ബന്ധുക്കളും നാട്ടുകാരുമൊക്കെ വിങ്ങലടക്കി ആ കുരുന്നിന്റെ ശ്രദ്ധ മാറ്റാനായി പലതും പറഞ്ഞുകൊണ്ടിരുന്നു.

അതേസമയം നേപ്പാളില്‍ മരണമടഞ്ഞ മലയാളികളുടെ എല്ലാം മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നലെ തന്നെ തിരുവനന്തുപരത്ത് എത്തി. മാധവിന്റെ അച്ഛന്‍ രഞ്ജിത്തിന്റെയും അമ്മ ഇന്ദുലക്ഷ്മിയുടെയും സഹോദരന്‍ വൈഷ്ണവിന്റെയും മൃതദേഹം ഇന്ന് നാട്ടിലെത്തും. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കൃഷ്ണന്‍നായര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിവഴി വ്യാഴാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെത്തിച്ചു.

കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച വൈകീട്ട് ആറുമണിക്കുശേഷമാണ് എയര്‍ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20-ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. മൊകവൂരില്‍ ഇവര്‍ പണിത പുതിയ വീട്ടിലേക്കാണ് ആദ്യം കൊണ്ടുപോവുക. അവിടെ പൊതുദര്‍ശനത്തിനുശേഷം കുന്ദമംഗലത്തെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുവരും.

തറവാടുവീടിന്റെ തെക്കുഭാഗത്തുള്ള പറമ്പിലാണ് ചിതയൊരുക്കുന്നത്. രഞ്ജിത്തിന്റെയും ഇന്ദുലക്ഷ്മിയുടെയും മധ്യത്തില്‍ വൈഷ്ണവിനെ കിടത്തി ചിതയൊരുക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ മൊകവൂരിലെയും കുന്ദമംഗലത്തെയും വീടുകള്‍ സന്ദര്‍ശിച്ചു.

പ്രവീണ്‍കുമാര്‍ കെ.നായര്‍, ഭാര്യ ശരണ്യാശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ ശവസംസ്‌കാരം വെള്ളിയാഴ്ച ചേങ്കോട്ടുകോണത്തെ വീട്ടുവളപ്പില്‍ നടക്കും. ബുധനാഴ്ച ഉച്ചയ്ക്ക് കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയില്‍ പരിശോധനയ്ക്കു ശേഷം വ്യാഴാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെത്തിച്ച മൃതദേഹങ്ങള്‍ രാത്രി 12 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു.

മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റാന്‍ അഞ്ച് ആംബുലന്‍സുകള്‍ വിമാനത്താവളത്തിനു മുന്നില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു. മുന്നിലെ ആംബുലന്‍സില്‍ പ്രവീണ്‍കുമാറിന്റെ ശരീരമാണ് കയറ്റിയത്. പിന്നിലെ മൂന്ന് ആംബുലന്‍സുകളില്‍ മക്കളുടെയും ഏറ്റവും പിന്നിലെ ആംബുലന്‍സില്‍ ശരണ്യയുടെയും മൃതദേഹങ്ങള്‍ കയറ്റി. പ്രവീണിന്റെ സഹോദരീഭര്‍ത്താവ് രാജേഷാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. എം.വിന്‍സെന്റ് എംഎല്‍എ., കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, മേയര്‍ കെ.ശ്രീകുമാര്‍, തഹസില്‍ദാര്‍ ജി.കെ.സുരേഷ് കുമാര്‍, നോര്‍ക്ക റൂട്‌സ് പി.ആര്‍.ഒ. ഡോ. വേണുഗോപാല്‍ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനും വേണ്ടി മൃതദേഹങ്ങളില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. പ്രോട്ടോക്കോള്‍ ഓഫീസര്‍ സി.വി സിയാന്‍ റേ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റുന്നതിനു നേതൃത്വം നല്‍കി. ജില്ലാ ഭരണകൂടവും നോര്‍ക്ക റൂട്ട്‌സുമാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തത്.

മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ ചേങ്കോട്ടുകോണത്ത് സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ െലയ്‌നിലെ രോഹിണിഭവനിലെത്തിക്കും. ഒമ്പതുമണിക്കാണ് ശവസംസ്‌കാരച്ചടങ്ങുകള്‍.

മന്ത്രി കെ.കെ.ശൈലജ, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവരുള്‍പ്പെടെ നിരവധിപ്പേര്‍ വ്യാഴാഴ്ച വീട്ടിലെത്തിയിരുന്നു. പ്രവീണിന്റെ സുഹൃത്ത് കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരും തിങ്കളാഴ്ച രാത്രി നേപ്പാളിലെ ഡാമനിലുള്ള എവറസ്റ്റ് പനോരമ റിസോര്‍ട്ടിലുണ്ടായ ദുരന്തത്തില്‍ മരിച്ചു. മുറിയിലെ ഹീറ്ററില്‍നിന്ന് ചോര്‍ന്ന കാര്‍ബണ്‍ മോണോക്സൈഡ് വാതകമാണ് ദുരന്തകാരണമായത്.

കേരളസര്‍ക്കാരിനു കീഴിലെ നോര്‍ക്കയുടെ ചെലവിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്. ഇതിനിടെ, ഹോട്ടല്‍ അനധികൃതരുടെ അനാസ്ഥയാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംബസിക്കു പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ദുരന്തത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category