1 GBP = 92.80 INR                       

BREAKING NEWS

നാട്ടില്‍ നിന്ന് കുടുംബത്തെ നീലഗിരിയില്‍ കൊണ്ടു വന്നത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമാധാനത്തോടെ ജീവിക്കാനുള്ള ഇടമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്; തെളിവെടുപ്പില്‍ നിസംഗമായി അമ്മയേയും സുഹൃത്തിനേയും കിടത്തി കൊന്ന കട്ടില്‍ കാണിച്ചു കൊടുത്ത് പ്രതി; മക്കളുടെ ഭാവിയെ ഓര്‍ത്ത് ഭര്‍ത്താവിനെ ഇനി കൊണ്ടുവരരുതെന്ന് അപേക്ഷിക്കുന്ന ഭാര്യ; വേട്ടക്കാരനായ യജമാനനോട് സ്നേഹം പ്രകടിപ്പിച്ച് ജെര്‍മന്‍ ഷെപ്പേഡും; മണാശേരി ഇരട്ടക്കൊലക്കേസില്‍ നേഴ്സായ ബിര്‍ജുവിന്റെ ഭാര്യയ്ക്ക് പങ്കില്ല

Britishmalayali
kz´wteJI³

ഗൂഡല്ലൂര്‍: മണാശേരി ഇരട്ടക്കൊലക്കേസില്‍ പ്രതിയാവുക ബിര്‍ജു മാത്രം. ബിര്‍ജുവിന്റെ ഭാര്യയ്ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഇവരെ വിശദമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. നേഴ്സായിരുന്ന ഭാര്യയുടെ സഹായം കൊലപാതകത്തില്‍ ബിര്‍ജുവിന് ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനുള്ള തെളിവുകളൊന്നും കിട്ടിയില്ല. അതുകൊണ്ട് തന്നെ ഭാര്യയെ പ്രതിയാക്കില്ല.

അതിനിടെ ബിര്‍ജുവിനെ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്‍ നീലഗിരിയിലെ വീട്ടില്‍ വൈകാരിക രംഗങ്ങളാണുണ്ടായത്. കൊലപാതകം മറച്ചുവച്ച് ഇത്രയും കാലം എന്തിനാണ് എനിക്കൊപ്പം ജീവിച്ചത്? എന്ന് ബിര്‍ജുവിനോട് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഭാര്യ കണ്ണീരോടെ ചോദിച്ചു. പുറത്ത് കൂട്ടില്‍ കിടന്ന ജെര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പെട്ട നായ്ക്കള്‍ ബിര്‍ജുവിനെ കണ്ടതോടെ ബഹളംവച്ചു. ബിര്‍ജു കൂടിനടുത്ത് എത്തിയപ്പോള്‍ നായ്ക്കള്‍ ശാന്തരായി സ്നേഹ പ്രകടനം നടത്തി. ഇന്നലെ പന്ത്രണ്ടരയോടെയാണ് ബിര്‍ജുവിനെ നീലഗിരിയിലെ കുന്നലാടി പുളിയാടിവയലിലെ വീട്ടിലെത്തിച്ചു ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തിയത്.

ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ബിര്‍ജുവിന്റെ താമസം. വീട്ടിലെത്തിച്ച ബിര്‍ജുവിനെ കാണാന്‍ രാവിലെ മുതല്‍ നാട്ടുകാര്‍ കൂടി. ബിര്‍ജുവിനെ വാഹനത്തില്‍ നിന്നിറക്കി വീടിനു മുന്നിലേക്ക് പൊലീസ് കൊണ്ടുവന്നു. ഇസ്മായിലിനെ കൊന്നു കിടത്തിയ കട്ടില്‍ കാണിച്ചുതരാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ വീടിനു പുറകിലേക്കു നടന്നു. പൈപ്പുകളും പഴയ വസ്തുക്കളും കയറ്റിവച്ച നിലയിലായിരുന്നു കട്ടില്‍. കട്ടിലില്‍ ഫൊറന്‍സിക് വിഭാഗം പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. വീടിനു പുറത്തു കിടന്ന കാറിലും പരിശോധന നടത്തി. മൃതദേഹം മുറിച്ച് ചാക്കില്‍ കെട്ടി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു. ബിര്‍ജുവിനു ധരിക്കാനുള്ള വസ്ത്രങ്ങള്‍ ഭാര്യ കൊടുത്തുവിട്ടു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മുക്കം പൊലീസിനു കൈമാറി.

ഇരട്ടക്കൊലയില്‍ തനിക്ക് പങ്കില്ലെന്ന് അറസ്റ്റിലായ ബിര്‍ജുവിന്റെ ഭാര്യ മൊഴി കൊടുത്തിട്ടുണ്ട്. നീലഗിരിയിലെ വീട്ടിലെത്തിച്ച് ബിര്‍ജുവിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് അന്വേഷണസംഘം ഭാര്യയുടെയും മൊഴിയെടുത്തത്. മാതാവ് ജയവല്ലിയെയും സുഹൃത്ത് ഇസ്മയിലിനെയും കൊലപ്പെടുത്തിയ കട്ടില്‍ ബിര്‍ജു കാണിച്ചു. ഫൊറന്‍സിക് സംഘം കട്ടിലില്‍ രക്തസാംപിളുകളുണ്ടോയെന്ന് പരിശോധിച്ചു. മണാശേരിയിലെ കുടുംബ വീട് വിറ്റതിന് പിന്നാലെയാണ് കട്ടിലുകള്‍ നീലഗിരിയിലേക്ക് മാറ്റിയത്. കൊലയില്‍ ബിര്‍ജുവിന്റെ ഭാര്യയുടെ പങ്കിനെക്കുറിച്ചുള്ള സംശയങ്ങള്‍ അന്വേഷണസംഘം ചോദിച്ചറിഞ്ഞു. കൊലപാതകത്തില്‍ തനിക്ക് യാതൊരു പങ്കുമില്ല. ഉദ്യോഗസ്ഥര്‍ പറഞ്ഞാണ് ഭര്‍ത്താവ് കൊല ചെയ്തിട്ടുള്ളതായി അറിഞ്ഞത്. ഒരിക്കല്‍പ്പോലും സംശയം തോന്നുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കൂടുതല്‍ സംസാരിക്കാത്തത് ഭര്‍ത്താവിന്റെ പ്രകൃതമായതിനാല്‍ മറ്റൊന്നും ചോദിച്ചിരുന്നില്ല.

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമാധാനത്തോടെ ജീവിക്കാനുള്ള ഇടമെന്ന് പറഞ്ഞാണ് നാട്ടില്‍ നിന്ന് നീലഗിരിയിലേക്ക് മാറിയത്. കൊല്ലപ്പെട്ട ഇസ്മയിലിനെ താന്‍ കണ്ടിട്ടില്ലെന്നും ബിര്‍ജുവിന്റെ ഭാര്യ പറഞ്ഞു. കുട്ടികളുടെ ഭാവിയെക്കരുതി ബിര്‍ജുവിനെ നീലഗിരിയിലേക്ക് ഇനി കൊണ്ടുവരാതിരുന്നാല്‍ ഉപകാരമായിരുന്നുവെന്നും ഭാര്യ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു. രണ്ടുകൊലപാതകം നടത്തിയ ആളാണു ബിര്‍ജുവെന്ന് അറിഞ്ഞില്ലെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി നടക്കുന്ന ആളായിരുന്നു ഇയാള്‍ ഇവിടെയെന്നും തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അയല്‍വാസികളും നാട്ടുകാരും ഉദ്യോഗസ്ഥരോട് പറഞ്ഞു. ബിര്‍ജുവിന്റെ ഭാര്യ ഇപ്പോഴും ഈ വീട്ടില്‍ തന്നെയാണു താമസം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി. എം. ബിനോയുടെ നേതൃത്വത്തിലുള്ള സംഘമാണു ബിര്‍ജുവിനെ തെളിവെടുപ്പിന് എത്തിച്ചത്. ആവശ്യമെങ്കില്‍ വീണ്ടും ജുഡീഷ്യല്‍കസ്റ്റഡിയില്‍ വാങ്ങാനാണു തീരുമാനം.

ബിര്‍ജു അമ്മ ജയവല്ലിയുടെ ആധാരം ബാങ്കില്‍ പണയം വച്ച് അമ്മയറിയാതെ 6 ലക്ഷം രൂപ വായ്പ എടുത്തിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പയെടുത്ത വിവരം അമ്മ അറിയുമെന്ന സ്ഥിതിയിലാണ് ഇവരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ജയവല്ലി മരിച്ചാല്‍ സ്വത്തുക്കള്‍ സ്വന്തമാക്കാമെന്നതും കൊലപാതകത്തിനു കാരണമായി. ജയവല്ലിയുടെ പേരിലുള്ള 10 സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും ആധാരം കൈവശപ്പെടുത്തിയ ശേഷം ജയവല്ലിയുടെ പേരില്‍ അപേക്ഷ തയാറാക്കിയായിരുന്നു കോഴിക്കോട്ടെ വാണിജ്യബാങ്കില്‍ നിന്നു വായ്പയെടുത്തത്.

ജയവല്ലിയെ കൊലപ്പെടുത്തിയ ശേഷം സ്വത്തുക്കള്‍ ബിര്‍ജുവിന്റെ പേരിലേക്ക് മാറ്റിയെങ്കിലും യഥാര്‍ഥ ആധാരം ബാങ്കിലായിരുന്നു. വീടും സ്ഥലവും വാങ്ങാന്‍ തയാറായ അയല്‍വാസിയോട് വസ്തുവിന്റെ ഒറിജിനല്‍ ആധാരം നഷ്ടമായെന്നായിരുന്നു ബിര്‍ജു പറഞ്ഞത്. തുടര്‍ന്നു ആധാരത്തിന്റെ പകര്‍പ്പ് ലഭിക്കാനായി ഒറിജിനല്‍ ആധാരം നഷ്ടമായതായി പത്രങ്ങളില്‍ പരസ്യം ചെയ്തു. ഇതു ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെ ഈ നീക്കം പൊളിഞ്ഞു. തുടര്‍ന്നു വസ്തു വാങ്ങിയ അയല്‍വാസിയാണ് വായ്പ തിരിച്ചടച്ച് ആധാരം ബാങ്കില്‍ നിന്നു തിരിച്ചെടുത്തത്.

ഇരട്ടക്കൊലപാതകങ്ങളുടെ ചുരുളഴിക്കാന്‍ അന്വേഷണസംഘം അല്‍പം വൈകിയിരുന്നെങ്കില്‍ കേസില്‍ നിര്‍ണായ തെളിവായ ആ വീട് ബാക്കിയുണ്ടാകുമായിരുന്നില്ല. കേസിലെ പ്രതി പി.വി.ബിര്‍ജുവില്‍ നിന്ന് വീടും സ്ഥലവും വാങ്ങിയ അയല്‍വാസി രണ്ടു കൊലപാതകങ്ങളും നടന്ന വീട് പൊളിച്ചുമാറ്റാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. 2017 ല്‍ ഇസ്മായിലിനെ കൊലപ്പെടുത്തിയതിനു ശേഷമാണ് അയല്‍വാസിയായ വിശ്വനാഥന് ബിര്‍ജു വീടും സ്ഥലവും 30 ലക്ഷം രൂപയ്ക്കു വിറ്റത്. 2018 ഫെബ്രുവരിയില്‍ ആയിരുന്നു റജിസ്ട്രേഷന്‍. ആത്മഹത്യ നടന്ന വീടായതിനാല്‍ വീട്ടില്‍ ആരും താമസിക്കാനെത്തിയില്ല. വീടു പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയാനുള്ള ഒരുക്കത്തിലായിരുന്നു സ്ഥലമുടമ. സ്ഥലം നിരപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇവിടെ മണ്ണടിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് ജയവല്ലിയുടെ മരണം കൊലപാതകമായിരുന്നെന്നും മറ്റൊരു കൊലപാതകം കൂടി വീട്ടില്‍ നടന്നിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നത്. വെസ്റ്റ് മണാശേരിയില്‍ മുക്കംകോഴിക്കോട് റോഡരികിലാണു കൊലപാതകങ്ങള്‍ നടന്ന വീട്. ബിര്‍ജു വേട്ടയ്ക്കു പോകാറുള്ളതിനാല്‍ ശരീര ഭാഗങ്ങള്‍ കഷ്ണങ്ങളാക്കുന്നതില്‍ വൈദഗ്ധ്യം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച്. വേട്ടക്കാര്‍ മൃഗങ്ങളുടെ ആന്തരികാവയവങ്ങള്‍ ഒഴിവാക്കി കഷ്ണം കഷ്ണമാക്കി കാട്ടിനുള്ളില്‍ നിന്ന് പുറത്തെത്തിക്കുകയാണ് പതിവ്.

വേട്ടയ്ക്കു സഹായത്തിന് ബിര്‍ജു പോകാറുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വൈദഗ്ധ്യമാകാം ഇസ്മായിലിന്റെ ശരീര ഭാഗങ്ങള്‍ മുറിച്ചു മാറ്റുന്നതിനു ബിര്‍ജുവിനു സഹായകരമായതെന്നാണ് പൊലീസ് നിഗമനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category