1 GBP = 92.40 INR                       

BREAKING NEWS

പൈങ്കണ്ണൂര്‍ പ്രദേശത്തുള്ളത് രൂക്ഷമായ കുടിവെള്ള ക്ഷാമം; കര്‍ണ്ണാടകയിലെ നേതാവ് പ്രചരിപ്പിച്ചത് കിണറ്റില്‍ വെള്ളം ക്രമാതീതമായി കുറഞ്ഞപ്പോള്‍ സമീപവാസികളോട് വെള്ളത്തിനായി മറ്റു സ്രോതസ്സുകളെ ആശ്രയിക്കാന്‍ ആവശ്യപ്പെട്ടുന്ന കുറ്റിപ്പുറത്തെ ഉടമസ്ഥന്റെ ചിത്രവും വീഡിയോയും; ഉപയോഗിച്ചത് കഴിഞ്ഞ വേനല്‍കാലത്തെ ചിത്രം; മതസ്പര്‍ധയ്ക്ക് ശ്രമിച്ച ശോഭ കരന്ത്ലജെയ്ക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ കുറ്റം; യെദൂരിയപ്പയുടെ വിശ്വസ്തയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാനുറച്ച് കേരളാ പൊലീസ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: മലപ്പുറത്ത് കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ച കര്‍ണാടക ബിജെപി വനിതാ നേതാവും എംപിയുമായ ശോഭ കരന്ത്ലജെക്കെതിരെ കേരള പൊലീസ് കേസെടുത്തു. മതസ്പര്‍ധക്ക് ശ്രമിച്ചതിന് 153(എ) വകുപ്പ് പ്രകാരമാണ് കര്‍ണാടക എംഎല്‍എക്കെതിരെ കേരള പൊലീസ് കേസെടുത്തത്. അഞ്ച് കൊല്ലം വരെ തടവ് കിട്ടാവുന്ന കേസാണിത്. അതായത് കര്‍ണ്ണാടക മുഖ്യമന്ത്രി യെദൂരിയപ്പയുടെ അതിവിശ്വസ്തയ്ക്കെതിരെ ജാമ്യമില്ലാ കേസാണ് പൊലീസ് എടുത്തിരിക്കുന്നത്. ശോഭ കരന്ത്ലജെയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണ്ണാടക പൊലീസിന്റെ സഹായം കേരളാ പൊലീസ് തേടും.

കേരളം മറ്റൊരു കശ്മീരാകാനുള്ള ചെറിയ കാല്‍വെപ്പ് നടത്തിയെന്നും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്നുമാണ് ശോഭ കരന്ത്ലജെ ചിത്ര സഹിതം ട്വീറ്റ് ചെയ്തത്. ആര്‍എസ്എസിന്റെ സേവന വിഭാഗമായ സേവഭാരതിയാണ് ഇവര്‍ക്ക് കുടിവെള്ളം നല്‍കുന്നതെന്നും ലുട്ടിയെന്‍സ് മാധ്യമങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ 'സമാധാനപരമായ' അസഹിഷ്ണുത റിപ്പോര്‍ട്ട് ചെയ്യുമോയെന്നും ശോഭ കരന്ത്ലജെ ചോദിച്ചു. ഇത് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്ന് സര്‍ക്കാരും തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടികള്‍ പൊലീസ് എടുത്തത്.

ഇത് വ്യാജവാര്‍ത്തയാണെന്നാണ് പൊലീസ് വാദവും. കഴിഞ്ഞ വേനല്‍ക്കാലത്തെ കുടിവെള്ള വിതരണത്തിന്റെ ചിത്രമുപയോഗിച്ചാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്നും മതസ്പര്‍ധയുണ്ടാക്കാനുള്ള ശ്രമമായിരുന്നുവെന്നും കുറ്റിപ്പുറം പൊലീസ് പറഞ്ഞു. ജനുവരി 22നാണ് ശോഭ കരന്ത്ലജെ ട്വീറ്റ് ചെയ്തത്. ഉഡുപ്പി ചിക്മംഗളൂര്‍ മണ്ഡലത്തിലെ എംപിയാണ് ശോഭ കരന്ത്ലജെ. ഹിന്ദു , മുസ്ലിം വിഭാഗങ്ങള്‍ ഐക്യത്തോടും സൗഹാര്‍ദ്ദത്തോടും താമസിക്കുന്ന മലപ്പുറം ജില്ലയിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും വര്‍ഗ്ഗീയ കലാപങ്ങളുള്‍പ്പടെയുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുമാണ് ഇത്തരം തെറ്റായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതെന്ന് പൊലീസ് വിലയിരുത്തി.

ആളുകളെ തെറ്റുദ്ധരിപ്പിക്കുന്ന ഇത്തരം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് ശോഭാ കരന്തലജെക്കെതിരെ കേസെടുത്ത്. കര്‍ണ്ണാടക എംപിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 അ വകുപ്പു പ്രകാരവും മറ്റ് ഉചിത നിയമങ്ങള്‍ പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സുഭാഷ് ചന്ദ്രന്‍ കെആര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂര്‍ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്നുണ്ട്. വെള്ളത്തിനായി പ്രദേശവാസികള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കിണറിന്റെ ഉടമസ്ഥന്‍ കിണറ്റില്‍ വെള്ളം ക്രമാതീതമായി കുറഞ്ഞപ്പോള്‍ സമീപവാസികളോട് വെള്ളത്തിനായി മറ്റു സ്രോതസ്സുകളെ ആശ്രയിക്കാന്‍ ആവശ്യപ്പെട്ടു.

ഈ യഥാര്‍ത്ഥ വസ്തുത ബോധപൂര്‍വ്വം മറച്ചുവെച്ച് പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരെന്ന പേരില്‍ കുടിവെള്ളം നിഷേധിക്കുന്നുവെന്ന വ്യാജ പ്രസ്താവനയാണ് ശോഭാ കരന്തലജെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതെന്നാണ് ആരോപണം. സുപ്രീംകോടതിയിലെ അഭിഭാഷകനാണ് സുഭാഷ് ചന്ദ്രന്‍.

ശോഭ കരന്തലജെയുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ട്വിറ്റര്‍ പോസ്റ്റിനെതിരായ പരാതി ഇങ്ങനെ
2020 ജനുവരി 22ന് ഉഡുപ്പി - ചിക്മംഗളൂര്‍ എംപിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലില്‍ നിന്നും എന്റെ സ്വദേശമായ കുറ്റിപ്പുറം പ്രദേശത്തെ മത-സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തില്‍ വ്യാജമായ ഒരു പ്രസ്താവന നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂര്‍ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്നുണ്ട്. വെള്ളത്തിനായി പ്രദേശവാസികള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കിണറിന്റെ ഉടമസ്ഥന്‍ കിണറ്റില്‍ വെള്ളം ക്രമാതീതമായി കുറഞ്ഞപ്പോള്‍ സമീപവാസികളോട് വെള്ളത്തിനായി മറ്റു സ്രോതസ്സുകളെ ആശ്രയിക്കാന്‍ ആവശ്യപ്പെട്ടു.

ഈ യഥാര്‍ത്ഥ വസ്തുത ബോധപൂര്‍വ്വം മറച്ചുവെച്ച് പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരെന്ന പേരില്‍ കുടിവെള്ളം നിഷേധിക്കുന്നുവെന്ന വ്യാജ പ്രസ്താവനയാണ് ശോഭാ കരന്തലജെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്നത്.

മുസ്ലിം സമുദായം ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയെയും മലപ്പുറം ഉള്‍പ്പെടുന്ന കേരളത്തെയും വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്ന കമന്റുകളാണ് പ്രസ്തുത പോസ്റ്റിനു താഴെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഞാന്‍ ഇപ്പോള്‍ താമസിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന ഡല്‍ഹി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പ്രസ്തുത പോസ്റ്റിന് വ്യാപകമായ പ്രചരണമാണ് BJP അനുഭാവികള്‍ നടത്തുന്നത്.

മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ പ്രസ്തുത പ്രസ്താവന കുറ്റിപ്പുറം നിവാസിയെന്ന നിലയിലും പൗരത്വ ഭേദഗതി നിയമത്തെ സുപ്രീം കോടതി മുമ്പാകെ ചോദ്യം ചെയ്തിരിക്കുന്ന ഒരു അഭിഭാഷകനെന്ന നിലയിലും എന്റെ വ്യക്തി സുരക്ഷയെപ്പോലും ബാധിക്കുന്നതാണ്.

അതോടൊപ്പം ഹിന്ദു - മുസ്ലിം വിഭാഗങ്ങള്‍ ഐക്യത്തോടും സൗഹാര്‍ദ്ദത്തോടും താമസിക്കുന്ന എന്റെ സ്വദേശമായ കുറ്റിപ്പുറത്തെയും മലപ്പുറം ജില്ലയിലേയും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും വര്‍ഗ്ഗീയ കലാപങ്ങളുള്‍പ്പടെയുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നതിനും സാധാരണക്കാരുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്നതിനുമായി ബോധപൂര്‍വ്വം നടത്തിയ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന പ്രസ്തുത പ്രസ്താവന നടത്തിയ ശോഭാ കരന്തലജെക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 A വകുപ്പു പ്രകാരവും മറ്റ് ഉചിത നിയമങ്ങള്‍ പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category