1 GBP = 92.00 INR                       

BREAKING NEWS

പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ ബിജെപി ചേരുന്ന യോഗം പൊളിക്കാന്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആഘോഷിക്കുന്നത് പതിവാകുന്നു; പരാതിയുമായി ബിജെപി രംഗത്തിറങ്ങിയതോടെ പലര്‍ക്കെതിരേയും കേസുകള്‍ എടുത്ത് പൊലീസ്; ഏറ്റവും ഒടുവില്‍ അറസ്റ്റിലായത് വട്ടംകുളത്തെ ബിജെപി യോഗം പൊളിക്കാന്‍ കടകള്‍ അടയ്ക്കാന്‍ ആഹ്വാനം ചെയ്ത് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട ആഷിക്കിനേയും നിസാറിനേയും; പൊലീസ് സംഘിയാക്കുന്നുവെന്ന് ആരോപിച്ച് സിപിഎമ്മും കോണ്‍ഗ്രസും

Britishmalayali
kz´wteJI³

മലപ്പുറം: പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ ബിജെപി ചേരുന്ന യോഗം പൊളിക്കാന്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആഘോഷിക്കുന്ന പതിവ് കേരളാ പൊലീസ് സമ്മതിക്കില്ല. ഇത്തരക്കാര്‍ക്കെതിരെ പരാതി കിട്ടിയാല്‍ ഉടന്‍ കേസെടുക്കും. രാഷ്ട്രീയവും നോക്കില്ല. കടകള്‍ അടയ്ക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന നടപടി പൊലീസ് തുടരുകയാണ്. ഇതോടെ പൊലീസ് സംഘിയാകുന്നുവെന്ന് ആരോപിച്ച് സിപിഎമ്മും കോണ്‍ഗ്രസും രംഗത്ത് വരികയാണ്.

പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് ജനജാഗരണ്‍ സമിതി വട്ടംകുളത്ത് നടത്തിയ റാലി സമയത്ത് കടകളടയ്ക്കാനും വാഹനങ്ങള്‍ ഓട്ടംനിര്‍ത്താനും ആഹ്വാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണംനടത്തിയ രണ്ടു പേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റുചെയ്തതാണ് അവസാനത്തെ സംഭവം. അണ്ണക്കമ്പാട് സ്വദേശി ആഷിക്(23), വട്ടംകുളംസ്വദേശി നിസാര്‍(27) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പ്രചാരണത്തിനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് ജാഗരണ്‍ സമിതി തട്ടാന്‍പടിയില്‍നിന്ന് റാലിയും വട്ടംകുളത്ത് പൊതുസമ്മേളനവും നടത്തിയത്. ഈസമയത്ത് കടകളടച്ചും വാഹനം നിര്‍ത്തിയും പ്രതിഷേധിക്കാനായിരുന്നു ഇവരുടെ ആഹ്വാനം. പ്രതികളെ പിന്നീട് ജാമ്യത്തില്‍വിട്ടു.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെപേരില്‍ യുവാക്കളെ അറസ്റ്റുചെയ്ത നടപടിയില്‍ തവനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പൊലീസിന്റെ നിയന്ത്രണം സംഘപരിവാറിന്റെ കൈയിലാണെന്നതിന്റെ തെളിവാണിതെന്നും യോഗം ആരോപിച്ചു. സംഭവത്തില്‍ വട്ടംകുളം മണ്ഡലം കോണ്‍ഗ്രസ്‌കമ്മിറ്റിയും പ്രതിഷേധിച്ചു. സിപിഎമ്മിനും ഇതേ അഭിപ്രായമുണ്ട്. പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്ന പൊലീസിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്ന് സിപിഎമ്മും സംശയിക്കുന്നുണ്ട്. കേസെടുക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങലും ശേഖരിക്കുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെയും പൗരത്വ പട്ടികയെയും എതിര്‍ത്ത് ലഘുലേഖ പ്രചരിപ്പിച്ച മൂന്ന് പേര്‍ക്കെതിരേ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരുന്നു. വാരണാസിയിലെ നരിയ തിരഹ റോഡില്‍ വീണു കിടക്കുന്ന രീതിയിലാണ് മൂന്ന് ലഘുലേഖകള്‍ പൊലീസിന് ലഭിച്ചതത്രെ. അതിന്റെ പേരില്‍ പൊലീസ് ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഡിസംബര്‍ 19 നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്താകമാനം കടുത്ത പ്രതിഷേധം നടന്നത്. ജനുവരി 2 ന് ഇതേ കേസില്‍ മൂന്നു പേരെ പ്രതിചേര്‍ത്തു. ലഘുലേഖയില്‍ രേഖപ്പെടുത്തിയ ഫോണ്‍ നമ്പറിന്റെ ഉടമകളായ മനിഷ ശര്‍മ, അനൂപ് ഷര്‍മിക്, എസ് പി റായി തുടങ്ങിയവരുടെ പേരില്‍ 153 എ, 153 ബി പ്രകാരം കേസ് എടുത്തു. ഇതിന സമാനമാണ് കേരളത്തിലെ പൊലീസിന്റെ പ്രവര്‍ത്തനമെന്നും പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നു.

എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ അനുകൂല എതിര്‍ത്ത സ്ത്രീയ്ക്കെതിരെ പൊലീസ് കേസെടുത്തതും കേരളത്തിലെ പൊലീസിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും പ്രേരിപ്പിക്കുണ്ട്. ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ കേസെടുത്ത എറണാകുളം നോര്‍ത്ത് പൊലീസ് കേസ് വനിതാ സ്റ്റേഷന് കൈമാറി. ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 477 (അതിക്രമിച്ചു കയറല്‍) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രത്തില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് നടത്തിയ മാതൃസംഗമം പരിപാടിക്കിടെയായിരുന്നു യുവതിയുടെ പ്രതിഷേധം. പൗരത്വ നിയമ ഭേദതിയെ ന്യായീകരിച്ച പ്രസംഗം ചോദ്യം ചെയ്ത യുവതിക്ക് നേരെ ഒരു കൂട്ടം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം.

ഞാനീ നെറ്റിയില്‍ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെണ്‍കുട്ടികളെ കാക്കാന്മാര്‍ കൊത്തി കൊണ്ടു പോകാതിരിക്കാനാണെന്നും കൂട്ടത്തിലെ സ്ത്രീ പറയുന്നത് വീഡിയില്‍ കേള്‍ക്കാം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സ്ത്രീയ്ക്കെതിരെ മതവിദ്വേഷം കളങ്കമാക്കാന്‍ ശ്രമിച്ചതിന് പൊലീസ് കേസെടുത്തിട്ടുമില്ല. കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കണമെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നാല് പേരെ മുമ്പും മലപ്പുറത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപിയുടെ പൗരത്വ ഭേദഗതി നിയമത്തിലെ വിശദീകരണ പൊതുയോഗം ബഹിഷ്‌ക്കരിക്കാനും കടകള്‍ അടച്ച് പ്രതിഷേധിക്കാനും ആഹ്വാനം ചെയ്ത നാലുപേരാണ് മലപ്പുറം തിരൂരില്‍ അറസ്റ്റിലായത്.

നേരത്തെ, കോഴിക്കോട് കുറ്റ്യാടിയില്‍ പൗരത്വനിയമഭേദഗതി അനുകൂല പൊതുയോഗത്തിന് മുന്‍പ് പ്രദേശത്തെ കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സ്പര്‍ദ്ധ പരത്താന്‍ ശ്രമിച്ചതിനാണ് ഇവര്‍ക്കെതിരെയുള്ള കേസെടുത്തത്. വ്യാപാരികള്‍ കടകള്‍ അടച്ച് ബഹിഷ്‌കരിച്ചതിന് പിന്നാലെ വിദ്വേഷ മുദ്രാവാക്യങ്ങളുമായി ബിജെപി നടത്തിയ മാര്‍ച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 'ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്' എന്നു തുടങ്ങി വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു വിദ്വേഷ മുദ്രാവാക്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category