1 GBP = 92.00 INR                       

BREAKING NEWS

സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളുള്ള ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് ഗവര്‍ണര്‍ക്ക് അയക്കണമെന്ന ചട്ടം വാര്‍ഡ് വിഭജന ബില്ലില്‍ പാലിക്കേണ്ടെന്ന് നിയമോപദേശം; ഓര്‍ഡിനന്‍സ് മടക്കിയ രാജ്ഭവനിലേക്ക് ബില്‍ എത്തുക നിയമസഭ പാസായ ശേഷം മാത്രം; ഗവര്‍ണ്ണറെ വീണ്ടും വെല്ലുവിളിക്കാനുറച്ച് പിണറായി സര്‍ക്കാര്‍; പരസ്യ പ്രതിഷേധം തുടരാന്‍ സിപിഎമ്മും; ഗവര്‍ണ്ണറും സര്‍ക്കാരും യാത്ര ചെയ്യുന്നത് രണ്ട് വഴിയില്‍ തന്നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ വിഭജിക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുന്നതിനുമുമ്പ് ഗവര്‍ണര്‍ക്ക് അയക്കേണ്ടെന്നു സര്‍ക്കാരിന് നിയമോപദേശം. ഇത് പുതിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കും. സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളുള്ള ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് ഗവര്‍ണര്‍ക്ക് അയക്കണമെന്നാണു ചട്ടം. എന്നാല്‍, പുതിയ വാര്‍ഡുകള്‍ അധിക സാമ്പത്തികബാധ്യത ഉണ്ടാക്കുന്നില്ലെന്നാകും ഇതിന് സര്‍ക്കാര്‍ പറയുന്ന ന്യായം. ഈ വിഷയത്തില്‍ രാജ്ഭവന്‍ ഏറ്റുമുട്ടലിന് വരുമോ എന്നതാണ് ഉയരുന്ന ചോദ്യം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗവര്‍ണ്ണറെ അറിയിക്കാതെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയത്. ഇത് ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണ്ണര്‍ പരസ്യ നിലപാട് എടുക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണ്ണര്‍ ഒപ്പിടാതെ മടക്കി അയച്ചത്.

നേരത്തേ അയച്ച ഓര്‍ഡിനന്‍സ് ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ സഭയുടെ അംഗീകാരം തേടിയശേഷം രാജ്ഭവനിലേക്ക് അയച്ചാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. പുതിയ തദ്ദേശസ്ഥാപനങ്ങള്‍ രൂപവത്രിക്കുന്നില്ല. പകരം അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് വാര്‍ഡുകളുടെ എണ്ണം കൂട്ടുന്നതേയുള്ളൂ. പുതിയ വാര്‍ഡുകള്‍ക്ക് മറ്റു വാര്‍ഡുകള്‍ക്കെന്ന പോലെ തനതു ഫണ്ടാണ് ഉപയോഗിക്കുന്നത്. അതിനാല്‍ സാമ്പത്തിക ബാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വാദം.

ഓര്‍ഡിനന്‍സില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ബില്ലിന്റെ കാര്യത്തിലും സമാന നിലപാട് സ്വീകരിച്ചാലോയെന്ന ആശങ്കയും സര്‍ക്കാര്‍ തീരുമാനത്തിനു പിന്നിലുണ്ട്. ഓര്‍ഡിനന്‍സിനെ ഗവര്‍ണര്‍ എതിര്‍ത്തതോടെ സഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് നിയമമാക്കാനുള്ള ബില്ലിന് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. സഭ പാസാക്കിയാലും ബില്‍ നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടണം. ഇതും തലവേദനയാകും. നിയമസഭ 29-മുതലാണു ചേരുക.

അതിനിടെ ഗവര്‍ണറെ നേര്‍വഴിക്കു നടത്താനറിയാമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്‍ പ്രതികരിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേത് തരംതാണ നിലപാടാണ്. അതു മാറ്റാന്‍ സിപിഎമ്മിന് അറിയാം. ആര്‍.എസ്.എസിന്റെ ചട്ടുകമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തങ്ങോളമിങ്ങോളം പത്രസമ്മേളനം നടത്തി സര്‍ക്കാരിനെതിരേ സംസാരിക്കുകയാണ്. ഭരണഘടനാപരമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ക്കു ബാധ്യതയുണ്ട്. അങ്ങനെ ഉയര്‍ത്തിപ്പിടിക്കുന്നില്ലെങ്കില്‍ ശക്തമായ പോരാട്ടത്തിലൂടെ നിങ്ങളെയും നേര്‍വഴിക്കു നടത്താനാകുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ ഒന്നും ചെയ്യാന്‍ ഗവര്‍ണ്ണര്‍ക്ക് കഴിയില്ലെന്നാണ് സിപിഎം നിലപാട്. ഈ സാഹചര്യത്തിലാണ് ഗവര്‍ണ്ണറെ സിപിഎം കടന്നാക്രമിക്കുന്നത്. ഗവര്‍ണ്ണര്‍ക്ക് വെറും ഉപദേശകന്റെ റോള്‍ മാത്രമേ ഉള്ളൂവെന്നാണ് വിലയിരുത്തല്‍.

അതിനിടെ നയപ്രഖ്യാപന പ്രസംഗം താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ഭരണഘടന അനുസരിച്ചുള്ള തന്റെ ജോലി ചെയ്യുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. അതു പരിഹരിക്കാന്‍ നിയമങ്ങളും ചട്ടങ്ങളും കോടതിയുമുണ്ട്. എന്നാല്‍, ഇവിടെ അതു തെരുവിലേക്കു വലിച്ചിഴയ്ക്കുകയാണ്.

എതിരഭിപ്രായങ്ങള്‍ ഒറ്റപ്പെട്ടതാണെങ്കില്‍പോലും അതിനെ ബഹുമാനിക്കുന്നു. എന്നാല്‍, വ്യക്തിപരമായ അഭിപ്രായങ്ങളോടു പ്രതികരിക്കാനില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പല വിദഗ്ദരുമായി സംസാരിച്ചപ്പോഴും തന്റെ നിലപാട് അവര്‍ ശരിവച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നതു നിയമപരമല്ല. നിയമത്തിനും ഭരണഘടനയ്ക്കും വേണ്ടി നിലകൊള്ളേണ്ടതു തന്റെ കടമയാണ്. കേരളത്തില്‍ പ്രതിഷേധം നേരിടുന്ന ആദ്യത്തെ ഗവര്‍ണറല്ല താനെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലോ പ്രമേയമോ സംബന്ധിച്ച് ഗവര്‍ണര്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ ആദ്യം സ്പീക്കറെ എഴുതി അറിയിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. മറിച്ചുള്ള പ്രതികരണത്തിലൂടെ ചട്ടലംഘനം നടത്തിയത് ഗവര്‍ണറാണ്. ഭരണഘടനയില്‍ ചിലര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിട്ടില്ല. ഉണ്ടെന്നുള്ളത് ചിലരുടെ തെറ്റിദ്ധാരണയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരുമായുള്ള പരസ്യമായ തര്‍ക്കങ്ങളും വെല്ലുവിളികളും അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ സൂചനയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വന്നതെ പ്രതിസന്ധിക്ക് അയവുണ്ടാക്കുമെന്ന വിലയിരുത്തലും സജീവമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category